1 GBP = 93.35 INR                       

BREAKING NEWS

'ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമോയെന്ന ഭയമുണ്ട്, താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കും; രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല; മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്'; കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്; കൃതിയുടെ വീട്ടുകാര്‍ 25 ലക്ഷം രൂപയോളം നല്‍കിയിട്ടും വൈശാഖിന് ആര്‍ത്തി തീര്‍ന്നില്ല; വീടിന്റെ ആധാരം വേണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ഭാര്യയെ വകവരുത്തി

Britishmalayali
kz´wteJI³

കൊല്ലം: കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൃതി ഭര്‍ത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആര്‍ത്തിയുള്ള ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്നായിരുന്നു അവള്‍ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

'താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്' എന്നും കൃതി കത്തില്‍ വ്യക്തമായി പറയുന്നു. രണ്ടാം വിവാഹം കൃതിയെ സംബന്ധിച്ചിടത്തോളം ദുരിതങ്ങള്‍ മാത്രമാണ് സമ്മാനിച്ചെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കത്ത്.

ഫ്രെബുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ യുവതിക്ക് മൂന്ന് വയസുള്ള മകളുണ്ട്. വിവാഹ ശേഷം വൈശാഖ് ജോലി തേടി വിദേശത്തേയ്ക്ക് പോയെങ്കിലും ഒന്നര മാസത്തിന് ശേഷം തിരികെയെത്തി. ഇതിനിടെ, കേരളത്തിന് പുറത്ത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപയോളം വൈശാഖിന് നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തി.

വൈശാഖില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി കൃതി അമ്മയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിലെത്തിയ വൈശാഖ് കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തു നിന്നും അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല. രാത്രി 9.30 തോടെ കൃതിയുടെ അമ്മ ഇരുവരെയും അത്താഴം കഴിക്കാനായി വിളിച്ചു. വാതില്‍ തുറന്ന വൈശാഖ് തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45 ആയിട്ടും ഇരുവരും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മുട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ കൃതി കുഴഞ്ഞു വീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും പറഞ്ഞ് കാറില്‍ കയറിയ വൈശാഖ് വാഹനം ഓടിച്ച് പോകുകയായിരുന്നു.

രക്ഷപെട്ട ഇയാള്‍ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് വൈശാഖ് കീഴടങ്ങിയത്. ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതവും നടത്തി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടു കീഴടങ്ങിയത്. കൃതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം നടത്തി. സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന് തടയിട്ടതോടെയാണ് കൃതിയെ വൈശാഖ് കൊന്നത്. വൈശാഖിന്റേത് ആദ്യ വിവാഹമായിരുന്നു കൃതിയുമായി ഉണ്ടായിരുന്നത്.

വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിലേക്ക് നയിച്ചതും സ്വത്ത് തര്‍ക്കമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category