1 GBP = 93.35 INR                       

BREAKING NEWS

പോരാടിയത് 20 ടീമുകള്‍; അസീസ് -ബാബുഷ സഖ്യവും അഷ്ഫാഖ് - താജു സഖ്യവും വിജയികളായി; കെഎംസിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശകരമായപ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലൂട്ടനില്‍ വെച്ചു നടന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം ടീമുകള്‍ പങ്കെടുത്ത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി. ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഗോള്‍ഡ് ഗ്രൂപ്പില്‍ അസീസ് -ബാബുഷ സഖ്യം വിജയികളായി. നസീഫ് -ഷാഫി സഖ്യം റണ്ണേഴ്സ് അപ്പ് നേടി. അലി -ഷംസു മൂന്നാം സ്ഥാനം നേടി. സില്‍വര്‍ ഗ്രൂപ്പില്‍ അഷ്ഫാഖ് - താജു സഖ്യം വിജയികളായി. ശറഫുദ്ധീന്‍ - ജിഹാന്‍ സഖ്യം റണ്‍ണേഴ്സ് അപ്പ് നേടി. ആഷിക് -അസ്ജിര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബ്രിട്ടന്‍ കെഎംസിസി ഭാരവാഹികളായ സഫീര്‍ എന്‍ കെ, കരീം മാസ്റ്റര്‍, അഹമ്മദ്, സുബൈര്‍ കോട്ടക്കല്‍, നസീഫ്, ഷാജഹാന്‍, അസിസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category