1 GBP = 93.40 INR                       

BREAKING NEWS

ഡിസംബര്‍ മൂന്നിന് പേപ്പര്‍വര്‍ക്കുമില്ല ഓവര്‍ ടൈമുമില്ല; ഡിസംബര്‍ 18നു പണിമുടക്കും: 103 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം സമരം പ്രഖ്യാപിച്ചു നോര്‍ത്തേണ്‍ അയര്‍ലന്റ് നഴ്‌സുമാര്‍

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലന്റിലെ നഴ്‌സുമാര്‍ ഡിസംബര്‍ 12ന് പണിമുടക്കും. നഴ്‌സിംഗ് ക്ഷാമം രൂക്ഷമായതും ശമ്പള വര്‍ധനവും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ 103 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സമരം നടക്കുവാന്‍ പോകുന്നത്. 12 മണിക്കൂര്‍ സമരം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂണിസണ്‍ അംഗങ്ങള്‍ വ്യക്തമാക്കി. 

പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം ഒരു ജോലിയും പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നതല്ല. ഓവര്‍ടൈം വര്‍ക്കുകളോ രോഗികളുടെ റെക്കോര്‍ഡ്‌സ് ഒഴികെയുള്ള പേപ്പര്‍ വര്‍ക്കുകളോ ചെയ്യുന്നതല്ല. ജൂണില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, വടക്കന്‍ അയര്‍ലണ്ടില്‍ 2,484 രജിസ്റ്റേഡ് നഴ്സുമാരുടെയും 454 നഴ്സിംഗ് സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെയും ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകള്‍ നികത്താത്തത് രോഗികള്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമല്ലാതാക്കുകയും നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, ഇംഗ്ലണ്ടിലും സ്‌കോട്‌ലന്റിലും വെയ്ല്‍സിലും ഉള്ളതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഈ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന് ആര്‍സിഎന്‍ വ്യക്തമാക്കുന്നു.

ജീവനക്കാരോടു കാണിക്കുന്ന ഈ അവഗണന രോഗീ പരിചരണത്തെ മോശമായി ബാധിക്കുകയും നഴ്‌സുമാര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നാലാഴ്ചയോളം നീണ്ട വോട്ടെടുപ്പിലൂടെയാണ് സമരം നടത്തുവാനുള്ള തീരുമാനത്തിലേക്ക് നഴ്സുമാര്‍ എത്തിയത്. അഭിപ്രായ വോട്ടെടുപ്പില്‍ 8000ത്തോളം പേരാണ് വോട്ട് ചെയ്തത്. 43.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതില്‍ 96 ശതമാനം പേര്‍ പണിമുടക്ക് എന്ന ആവശ്യവും 92 ശതമാനം പേര്‍ സമരം നടത്തണം എന്ന നിലപാടുമാണ് സ്വീകരിച്ചത്. 

വോട്ടെടുപ്പിനു ശേഷം, പണിമുടക്ക് എന്ന വിഷയത്തില്‍ വ്യക്തമായ തീരുമാനമാണ് നഴ്സുമാര്‍ക്ക് ഉള്ളതെന്ന് ആര്‍സിഎന്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് ഡയറക്ടര്‍ പാറ്റ് കുള്ളന്‍ വ്യക്തമാക്കി. വടക്കന്‍ അയര്‍ലണ്ടിലുടനീളമുള്ള പതിനായിരക്കണക്കിന് എന്‍എച്ച്എസ് തൊഴിലാളികള്‍ വരും മാസങ്ങളില്‍ സമരത്തിനിറങ്ങാനാണ് സാധ്യത. ഡോക്ടര്‍മാരെ ഒഴികെയുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകരുമാണ് സമരത്തില്‍ ഉള്‍പ്പെടുന്നത്. സമരം നടന്നാല്‍ നഴ്സിങ്, സോഷ്യല്‍ കെയര്‍, സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നീ മേഖലകളെ ബാധിക്കുമെന്ന് ഉറപ്പാണ്.

ആരോഗ്യവകുപ്പുമായുള്ള എട്ടു മാസത്തെ ശമ്പള ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ പ്രതിഷേധിച്ചാണ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തത്. ശമ്പളം വളരെ കുറവായതിനാല്‍ തന്നെ, നിലവിലുള്ള നഴ്സുമാരെ തന്നെ നിലനിര്‍ത്തുന്നതിനും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category