1 GBP = 94.40 INR                       

BREAKING NEWS

ആടിയും പാടിയും നട വിളിച്ചും രണ്ടായിരത്തോളം യുവാക്കള്‍; മക്കളുടെ പ്രകടനം കണ്ട് ഞെട്ടി മാതാപിതാക്കളും; ക്‌നാനായ യുവജന മാമാങ്കത്തിന് ബര്‍മിങാമില്‍ സമാപനം

Britishmalayali
kz´wteJI³

ഴിഞ്ഞ ശനിയാഴ്ച്ച നവംബര്‍ ഒന്‍പതിന് ബിര്‍മിന്‍ഹാമിലെങ്ങും ക്‌നാനായ മയമായിരുന്നു. പിക്കാര്‍ഡ്‌ലി വെന്യൂവില്‍ ക്‌നാനായ യുവജനങ്ങള്‍ മതിമറന്ന് ആഘോഷിച്ചപ്പോള്‍ തെക്കന്‍സ് 2019, അത് യുകെയിലെ ക്‌നാനായ ജനതയുടെ ചരിത്രത്തിന്റെ താളുകളില്‍ പുതിയ അദ്ധ്യായം തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. രണ്ടായിരത്തോളം ക്‌നാനായ ചുണക്കുട്ടികള്‍ ഒന്നിച്ചൊന്നായി ഡാന്‍സിലും, സംഗീതത്തിലും, ഡിജെയിലും മതിമറന്നാടിയപ്പോള്‍, ഈ മാമാങ്കം ക്നാനായ  യുവജനങ്ങളുടെ ഓര്‍ഗനൈസിംഗ് കഴിവിനെയും, അവരുടെ കൂട്ടായ്മയുടെയും സംഘടനാ ശക്തിയുടെയും ഒത്തൊരുമയുടെയുമൊക്കെ പ്രഖ്യാപനങ്ങളായി മാറി. 

2018ല്‍ ആദ്യമായി നടന്ന തെക്കന്‍സ് യുവജനങ്ങള്‍ നെഞ്ചിലേറ്റിയതിന്റെ ആത്മവിശ്വാസത്തില്‍ 2019ല്‍ രണ്ടാമതായി സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന് 1500ല്‍  കൂടുതല്‍ യുവജനങ്ങളും, പിന്നെ സപ്പോര്‍ട്ടിനായി വന്ന മാതാപിതാക്കളും അടക്കം രണ്ടായിരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തു. പരിപാടികളില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കലാ വിസ്മയങ്ങള്‍ സമ്മാനിച്ചാണ് തെക്കന്‍സ് 2019 പടിയിറങ്ങിയത്. 

ഈ യുവജനമാമാങ്കം തെക്കന്‍സ് 2019ന് മുഖ്യാതിഥിയായി എത്തിയത് കോട്ടയം അതിരൂപതയുടെ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ്. രാവിലെ 10 മണിക്ക് ഫ്‌ലാഗ് ഹോസ്റ്റിഗും അതിനുശേഷം പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച ക്‌നാനായ യുവജന മാമാങ്കം വൈകുന്നേരം ഏഴരയോടു കൂടി സമാപിച്ചു. ആയിരത്തിലധികം പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന, യുവജനങ്ങള്‍ തങ്ങള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ തെല്ലിട പുറകിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു. 

യുകെയില്‍ ആദ്യമായി തന്നെയായിരിക്കാം യുവജനങ്ങള്‍ മാത്രം പങ്കെടുത്ത ഒരു ലൈവ് ക്വയര്‍ ഷോണ്‍ ടോമി പടപുരയ്ക്കല്‍ നേതൃത്വം നല്‍കിയ ലൈവ് ക്വയര്‍ കുര്‍ബാനയെ വളരെ ഭക്തി സാന്ദ്രമാക്കി. കുര്‍ബാന അര്‍പ്പിക്കാന്‍ യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും  എത്തിയ ക്‌നാനായ മിഷനിലെ  നിരവധി പുരോഹിതര്‍  , ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെയും മാര്‍ മൂലക്കാട്ട് പിതാവിന്റെയുമൊപ്പം കുര്‍ബാന അര്‍പ്പിച്ചു.
കുര്‍ബാനയ്ക്കുശേഷം യുകെയില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ മിസ്സസ് ഷെറി ബേബി യുവജനങ്ങള്‍ക്ക് എന്നും ആവശ്യമുള്ള 'ഹൗ ടു ഡെവലപ്പ് കോണ്‍ഫിഡന്‍സ് ഇന്‍ ഇന്റര്‍വ്യൂസ്' എന്ന വിഷയത്തില്‍ യുവജനങ്ങളുമായി സംവദിച്ചു. 
പിന്നീട് നടന്നുനടന്ന അമ്പതോളം യുവജനങ്ങള്‍ പങ്കെടുത്ത വെല്‍ക്കം ഡാന്‍സ് എല്ലാവരുടെയും പ്രശംസ പിടിച്ചു വാങ്ങി. കെസിവൈഎല്‍ അംഗങ്ങള്‍ ആയ ലിവര്‍പൂളില്‍ നിന്നുമുള്ള നിഷിത ടോമി, സെന്‍ഷിയാ തോമസ്, ലെസ്റ്ററില്‍ നിന്നുമുള്ള ക്രിസ്റ്റോ എന്നിവര്‍ ആയിരുന്നു വെല്‍ക്കം ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തത്.

അതിനുശേഷം നടന്ന പബ്ലിക് മീറ്റിങ്ങില്‍ യുകെകെസിവൈഎല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടില്‍ അധ്യക്ഷനായിരുന്നു. പ്രസിഡണ്ടിന്റെ വാക്കുകള്‍ ക്‌നാനായ യുവജനങ്ങളുടെ വികാരവും വിചാരവും ആത്മവിശ്വാസവും, സഭയോടും സമുദായത്തോടുമുള്ള യുവാക്കളുടെ പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു. കെസിവൈഎല്ലിന്റെ മുദ്രാവാക്യം യുവജനങ്ങളെക്കൊണ്ട് ഏറ്റു ചൊല്ലിച്ചുകൊണ്ടു യുകെകെസിവൈഎല്ലിന്റെ നെടുംതൂണായ സെക്രട്ടറി ബ്ലെയിസ്  തോമസ് ചേത്തലില്‍ സ്വാഗതം ആശംസിച്ചതു വളരെ പുതുമനിറഞ്ഞതായി. 

കേറ്ററിങ് യൂണിറ്റിലെ യുവജനങ്ങള്‍ അവതരിപ്പിച്ച മാര്‍ഗം കളി വളരെയേറെ ശ്രദ്ധ നേടി. പരമ്പരാഗത രീതി വിട്ട്, സ്റ്റേജിലെ ലൈറ്റ് ഓണ്‍ ചെയ്തുകൊണ്ട് യുവജനങ്ങളുടെ മോഡേണ്‍ ശൈലിയില്‍ നടന്ന ഉദ്ഘാടനം വ്യത്യസ്തതയുള്ളതായിരുന്നു. ഉദ്ഘാടന പ്രസംഗം മൂലക്കാട്ട് പിതാവും അതിനു ശേഷം അനുഗ്രഹ പ്രഭാഷണം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവും നടത്തി. ആഗോള കെസിവൈഎല്‍ സംഘടനയുടെ 50 വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ അതിനെ അനുസ്മരിച്ചുകൊണ്ട് യുകെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ കേക്ക് മുറിച്ചു യുവജനങ്ങള്‍ക്ക് മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു.

യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ സജിമലയില്‍ പുത്തന്‍പുരയില്‍ പിന്നീട് സംസാരിച്ചു. യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ്, വിമന്‍സ് ഫോറം പ്രസിഡണ്ട് ടെസ്സി മാവേലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക സമ്മേളനത്തിന് അവസാനം വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്  എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. 

അതിനുശേഷം നടന്ന സിനിമാറ്റിക് ഡാന്‍സ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ഓരോ ഡാന്‍സിനും യുവജനങ്ങള്‍ മതിമറന്ന് തകര്‍ത്താടുന്നതും കാണാമായിരുന്നു. സിനിമാറ്റിക് ഡാന്‍സുകള്‍ അവതരിപ്പിച്ച ബ്രിസ്റ്റോള്‍, ലീഡ്സ്, ലിവര്‍പൂള്‍, ബിര്‍മിങ്ഹാം, ലെസ്റ്റര്‍, ന്യൂകാസില്‍ യൂണിറ്റുകളുടെയും, ഷെറിന്‍ ഷാജി ആന്റ് ടീം, സ്‌നേഹ ബെന്നി ആന്റ് ടീം, സ്വീറ്റി ടോം ആന്റ് ടീം എന്നിവര്‍ അവതരിപ്പിച്ച ക്രോസ് യൂണിറ്റുകളുടെയും ഡാന്‍സ് പെര്‍ഫോമന്‍സ് കേരളത്തിലെ ഏത് ഡാന്‍സ് റിയാലിറ്റി ഷോകളോടും കിടപിടിക്കുന്ന തരത്തില്‍ അത്യുജ്ജ്വലമായിരുന്നു.

അതിനുശേഷം നടന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ഡിജെ യുവജനങ്ങളെ ആവേശത്തില്‍ ആറാടിച്ചു. ഓരോ ഗാനത്തോടൊപ്പവും എല്ലാ യുവജനങ്ങളും ചുവടുവച്ചപ്പോള്‍ കണ്ടുനിന്ന മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഇതൊരു പുതിയ അനുഭവമായി മാറി. ആടിയും, പാടിയും, നട വിളിച്ചും, ക്‌നാനായ ഗീതങ്ങള്‍ ആലപിച്ചും, ബിര്‍മിങ്ഹാമിനെ ക്‌നാനായ നഗരമാക്കി മാറ്റിക്കൊണ്ട് യുവജനങ്ങള്‍ തെക്കന്‍സ് 2019നെ രണ്ടുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. 

ക്‌നാനായ യുവജന മാമാങ്കം 'തെക്കന്‍സ് 2019' ന്, യുകെ-കെസിവൈഎല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി ബ്ലെയിസ് തോമസ് ചേത്തലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവര്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍, തെക്കന്‍സ് 2019 എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം ക്‌നാനായ യുവജനങ്ങള്‍ക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു.
യുകെ-കെസിവൈഎല്‍ നാഷണല്‍ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ ശക്തമായ ആല്‍മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്ടേഴ്‌സായ ജോമോള്‍ സന്തോഷ്, സിന്റോ വെട്ടുകല്ലേല്‍ എന്നിവരുടെ ഗൈഡന്‍സില്‍ കമ്മറ്റി അംഗങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ഒന്നു ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ഈ മാമാങ്കം ക്‌നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പര്യായമായി മാറി. യുവജനങ്ങളുടെ ക്രിയേറ്റിവിറ്റി പ്രകടമാക്കിയ സ്റ്റേജും യുവജനങ്ങള്‍ക്കായി ഫോട്ടോ ബൂത്തുകളും എല്ലാം ഒരുക്കിയ സ്റ്റേജ് ഡെക്കറേഷന്‍ കമ്മറ്റിക്ക് പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

തെക്കന്‍സ് 2019ന്റെ ആങ്കറിംഗ് നിര്‍വഹിച്ച രേഷ്മ അബി, അലന്‍ ജോയി, സ്റ്റെഫിന്‍ ഫിലിപ്പ്, അലന്‍ ഫിലിപ്പ്, ജെന്നി റെജി, അഞ്ജലീന വില്‍സണ്‍ എന്നിവര്‍ പരിപാടികള്‍ വളരെ തന്മയത്വത്തോടുകൂടി  കാണികളിലേക്ക് എത്തിച്ചു. കെസിവൈഎല്ലില്‍ നിന്നും വിവാഹം കഴിച്ച പുതു ദമ്പതിമാരെ യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു. അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പ്രോഗ്രാം യുവജനങ്ങളെല്ലാം വളരെ ആസ്വദിച്ചു.
വിവിധ യൂണിറ്റുകളില്‍ നിന്നും വന്ന ഡയറക്ടേഴ്‌സ്, അതുപോലെ കുട്ടികളോടൊപ്പം വന്ന മാതാപിതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരുമയോടെ സഹകരിച്ചപ്പോള്‍ തെക്കന്‍സ് 2019 യാഥാര്‍ത്ഥ്യമായി. വളരെ കൃത്യമാര്‍ന്ന പ്ലാനിങ്ങില്‍ അടുക്കും ചിട്ടയോടും കൂടി പറഞ്ഞ സമയത്തു തന്നെ തെക്കന്‍സ് തുടങ്ങുകയും പറഞ്ഞ 7.30നു തന്നെ പരിപാടികള്‍ അവസാനിപ്പിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരുസമയത്ത് പോലും ഒരു പ്രശ്‌നവും വിരസതയും ലാഗിംഗിനും ഇടകൊടുക്കാതെ, തെക്കന്‍സ് ഗംഭീര വിജയമാക്കിയ സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. ഓരോ യൂണിറ്റില്‍ നിന്നും വന്ന ഡയറക്ടേഴ്‌സിന്റെ നിരുപാധികമായ സപ്പോര്‍ട്ട് എടുത്തു പറയേണ്ടത് തന്നെയായിരുന്നു.

എല്ലാ യൂണിറ്റില്‍ നിന്നും വന്ന കൂട്ടുകാരോട് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം രാത്രി എട്ടുമണിയോടു കൂടി ബിര്‍മിങാമിന്റെ മണ്ണില്‍ ക്‌നാനായ യുവജനങ്ങള്‍ പുതിയ ചരിത്രം രചിച്ചുകൊണ്ടു മനസ്സും ഹൃദയവും നിറഞ്ഞ് അടുത്തവര്‍ഷം വീണ്ടും തെക്കന്‍സ് 2020നു കാണാം എന്ന് പരസ്പരം പറഞ്ഞു കൊണ്ട് യാത്രയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category