1 GBP = 97.40 INR                       

BREAKING NEWS

മൊബൈല്‍ വാനിലെ സ്പീഡ് കാമറകള്‍ നിങ്ങളെ ഏതൊക്കെ സാഹചര്യത്തില്‍ പൊക്കും? ഏഴു കൊല്ലമായി വാനില്‍ കാമറ വെച്ചു പിടികൂടുന്ന ഓഫീസര്‍ മനസ്സ് തുറക്കുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: സ്പീഡ് കാമറകളെ കുറിച്ചും വഴിയരികില്‍ സ്പീഡ് കാമറകളുമായി കാത്തു കിടക്കുന്ന മൊബൈല്‍ വാനുകളെ കുറിച്ചും അറിയാത്ത ഡ്രൈവര്‍മാര്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മൊബൈല്‍ വാനുകള്‍ ഏതൊക്കെ സാഹചര്യത്തില്‍ നിങ്ങളെ പൊക്കുമെന്ന് വ്യക്തമാക്കുകയാണ് ഏഴ് കൊല്ലമായി വാനില്‍ കാമറ വെച്ച് അമിതവേഗക്കാരെ പിടികൂടുന്ന ഓഫിസര്‍ ഗാരത്ത് തോമസ്. റോഡുകളില്‍ കൊല്ലപ്പെടുന്നവരുടെയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും എണ്ണം കുറയ്ക്കുക എന്നതാണ് മൊബൈല്‍ വാനുകളുടെയും സ്പീഡ് കാമറകളുടെയും ലക്ഷ്യം. പിഴയും പെനാല്‍റ്റി പോയന്റ്സും നല്‍കി ഡ്രൈവര്‍മാരെ ശിക്ഷിക്കുന്നതിന് പകരം സുരക്ഷിതമായി വാഹനമോടിക്കുന്നതിനെ കുറിച്ച് ഡ്രൈവര്‍മാരെ  ബോധവല്‍ക്കരിക്കുകയാണ് ഈ മൊബൈല്‍ വാനുകളുടെ ലക്ഷ്യം.

മൊബൈല്‍ വാനുുകള്‍ ഏത് സമയവും റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ പാകത്തില്‍ ഉണ്ടാകണമെന്ന് നിയമം ഒന്നും ഇല്ല, എന്നാല്‍ സാധാരണ ആള്‍ക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ പാര്‍ക്ക് ചെയ്തിടുകയാണ് പതിവ്. എന്നാല്‍ മൊബൈല്‍ വാനുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാല്‍ ആള്‍ക്കാര്‍ ശരിയായ വേഗതയില്‍ വാഹനം ഓടിക്കാറാണ് പതിവ്. അതിനാല്‍ തന്നെ ആള്‍ക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ ഇവര്‍ വാഹനം പാര്‍ക്ക് ചെയ്ത് നിരീക്ഷണ കാമറഫകളുമായി കിടക്കും.

വാന്‍ കിടക്കുന്നതിന് ഏത് ദിശയില്‍ വാഹന മോടിച്ചാലും സ്പീഡ് കാമറ അത് റെക്കോര്‍ഡ് ചെയ്യുകയും സ്പീഡിങ് ടിക്കറ്റ്് നല്‍കുകയും ചെയ്യും. എന്നാല്‍ വാഹനത്തിന്റെ വേഗത സ്പീഡ് ലിമിറ്റിനേക്കാളും  പത്ത് ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നിട്ടില്ലെങ്കില്‍ പൊതുവെ സ്പീഡിങ് ടിക്കറ്റ് ലഭിക്കുകയില്ല. ഉദാഹരണത്തിന് മണിക്കൂറില്‍ 30 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന റോഡില്‍  മണിക്കൂറില്‍ 35 മീറ്റര്‍ വേഗതയിലോ അതില്‍ കൂടുതലിലോ സഞ്ചരിച്ചാല്‍ അത് സ്പീഡിങ് ഒഫന്‍സായി തന്നെ കണക്കാക്കും.

എന്നാല്‍ ഈ മൊബൈല്‍ വാനുകാര്‍ സര്‍ക്കാരിന് വേണ്ടി പണം കളക്ട് ചെയ്യാറില്ല. സ്പീഡ് ലിമിറ്റ് മറികടക്കുന്നവരെ പിടികൂടുക മാത്രമാണ് ചെയ്യുക. സ്പീഡിങിന്റെ പേരില്‍ ഒരു ഡ്രൈവര്‍മാരെയും കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തതായാണ് ഇവര്‍ വിചാരിക്കുക. 20 മിനറ്റിനുള്ളില്‍ നിങ്ങളെ രണ്ട് പ്രാവശ്യം സ്പീഡ് കാമറ കുടുക്കുകയാണെങ്കില്‍ അത് ഒത് ഒറ്റ കുറ്റകൃത്യമായി കണക്കാക്കും. ഒരു ഡ്രൈവറുടെ ലൈസന്‍സ് വളരെ നല്ലതാണെങ്കില്‍ പോലും  ഒരു ദിവസം നിരവധി തവണ സ്പീഡ് കാമറയില്‍ കുടുങ്ങിയാല്‍ അയാളെ ടോട്ടിങ് അപ് സിസ്റ്റം വഴി ഡിസ്‌ക്വാളിഫൈ ചെയ്തേക്കാം. ഒരേ യാത്രയില്‍ നിരവധി തവണ വേഗത കൂട്ടിയതിന് പിടിച്ചാല്‍ ഓരോ പ്രാവശ്യത്തേതിനും നിശ്ചിത പിഴ ഈടാക്കുകയും അതിന് പുറമെ പെനാലിറ്റി പോയിന്റ് ഡിസ്‌ക്വാളിഫിക്കേഷനും വിധേയനാകും.

നിങ്ങള്‍ ചിന്തിക്കുന്നതിലും എളുപ്പത്തിലാവും സ്പീഡ് കാമറകള്‍ നിങ്ങളെ കുടുക്കുന്നത്. ഒരു മോട്ടോര്‍ വേയില്‍ തന്നെ നിരവധി സ്പീഡ് കാമറകളായിരിക്കും വെച്ചിട്ടുണ്ടാവുക. ഡ്യൂുട്ടി സമയത്ത് വാനിന്റെ പ്രവര്‍ത്തനം തടയുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ നിയമ വിരുദ്ദമാണ്. അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ കോടതി കയറേണ്ടി വരും. വേഗത നിരീക്ഷിക്കുന്നതിന് പുറമേ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടുണ്ടോ എന്നും ഡ്രൈവിങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നും വാന്‍ നിരീക്ഷിക്കും. വാഹനത്തിലിരുനവ്ന് സ്നാക്സും മറ്റും കഴിക്കുന്നത് നിയമ വിരുദ്ധമല്ല. എന്നാല്‍ സ്നാക്സ് കഴിച്ച് അശ്രദ്ധമായാണ് വാഹന മോടിക്കുന്നതെങ്കില്‍ കെയര്‍ലെസ് ഡ്രൈവിങിന് പിടി വീഴും.

ചിലര്‍ ഫ്ളാഷ് ലൈറ്റുകള്‍ ഓണ്‍ ചെയ്ത് മറ്റുള്ള റോഡ് യാത്രക്കാര്‍ക്ക് സ്പീഡ് വാന്‍ ഉള്ളതായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത് നിയമ വിരുദ്ധമാണ്. പോലിസ് ആക്ട് പ്രകാരം ഇത് കുറ്റകൃത്യമാണ്. എന്നാല്‍ ഇത് തെളിയിക്കുക പ്രയാസമാണ്. അതിനവാല്‍ ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാറില്ല. 90 മിനട്ട് വരെയാവും വാനുകള്‍ ഒരു സ്പോട്ടില്‍ തന്നെ കിടക്കുക. പിന്നീട് അടുത്ത സ്പോട്ടിലേക്ക് പോവും.

മരണങ്ങളും വന്‍ അപകടങ്ങളും ഉണ്ടാകുന്ന സ്ഥലങ്ങളിലും, അമിത വേഗത സ്ഥിരമായി നടക്കുന്ന സ്ഥലങ്ങള്‍, ജനങ്ങള്‍ അമിത വേഗദതയ്ക്ക് പരാതി പറയുന്ന സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പതിവായി വാന്‍ കിടക്കുക. അമിത വേഗത്തില്‍ പോയാല്‍ പിഴയും ശിക്ഷയുമെല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായിരിക്കും. 100 പൗണ്ട് ആവും കുറഞ്ഞ പിഴ. ചില അവസരങ്ങളില്‍ പിഴയ്ക്ക് പകരം സ്പീഡ് അവയര്‍നെസ് ക്ലാസുകളില്‍ പങ്കെടുക്കാനായിരിക്കും നിര്‍ദേശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category