1 GBP = 93.35 INR                       

BREAKING NEWS

289 പൗണ്ടിന്റെ ഐപാഡ് ഇന്നലെ കറീസ് പി.സി വേള്‍ഡില്‍ വിറ്റു പോയത് വെറും നാല് പൗണ്ടിന്; ബ്ലാക്ക് ഫ്രൈഡെ ഷോപ്പിങ് ഭ്രാന്ത് ആരംഭിച്ചപ്പോള്‍ ലോട്ടറിയടിച്ചവര്‍ ഏറെ

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്ലാക്ക് ഫ്രൈഡെ ഷോപ്പിങ് ഭ്രാന്ത് ആരംഭിച്ചപ്പോള്‍ ഇന്നലെ ലോട്ടറി അടിച്ചത് നിരവധി ഉപഭോക്താക്കള്‍ക്ക്. ഐ പാഡുകള്‍ക്ക് ഇന്നലെ നൂറുകണക്കിന് പൗണ്ടിന്റെ ഡിസ്‌കൈണ്ട് ആണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. നിരവധി പേര്‍ക്കാണ് 289 പൗണ്ടിന്റെ ഐപാഡിന് 285 പൗണ്ടിന്റെ ഡിസ്‌കൗണ്ട് ലഭിച്ചത്.  അതായത് വെറും നാലു പൗണ്ടിനാണ് ഇന്നലെ പലരും ഐപാഡുകള്‍ സ്വന്തമാക്കിയത്. കറീസ് പി.സി വേള്‍ഡ് ആണ് ഐപാഡിന് വമ്പിച്ച ഡിസ്‌കൗണ്ട് നല്‍കി തങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിച്ചത്.

ഇന്നലെ കറീസ് പി.സി വേള്‍ഡില്‍ നിന്നും വെറും നാലു പൗണ്ടിനാണ് 289 പൗണ്ടിന്റെ ഐപാഡ് വിറ്റു പോയത്. നൂറുകണക്കിന് പൗണ്ടിന്റെ ഡിസ്‌കൗണ്ട് ഐപാഡിന് ഉണ്ടെന്ന് അറിഞ്ഞതോടെ ആള്‍ക്കാര്‍ കറീസ് പി.സി വേള്‍ഡിന്റെ വെബ്സൈറ്റിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. 32 ജിബിയുടെ 9.7 ഇഞ്ച് ഐ പാഡിന് 30 പൗണ്ടിന്റെ ഓഫറാണ് വെബ്സൈറ്റ് വഴി നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും 285 പൗണ്ടിന്റെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക ആയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ വഴി ഈ വമ്പിച്ച ഡിസ്‌കൗണ്ട് വിവരം ജനങ്ങളിലേക്ക് കാറ്റു പോലെ പറന്നെത്തി.

എന്നാല്‍ വെബ്സൈറ്റില്‍ ഐപാഡിന് ഇത്രയും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നത് കമ്പനി അധികൃതര്‍ മാത്രം അറിഞ്ഞിരുന്നില്ല. വന്‍ ലാഭത്തില്‍ ഐപാഡ് സ്വന്തമാക്കാന്‍ ജനങ്ങള്‍ വെബ്സൈറ്റിലേക്ക് ഇടിച്ചു കയറിയതോടെയാണ് ഐപാഡിന്റെ ഡിസ്‌കൗണ്ട് വിവരം ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ വെബ്സൈറ്റില്‍ നിന്നും ഐപാഡ് നീക്കം ചെയ്തു. ഇതോടെ ഐപാഡ് വില്‍പനയും നിന്നു. നിരവധി പേര്‍ വന്‍ ലാഭത്തില്‍ ഐപാഡ് സ്വന്തമാക്കി. അവര്‍ തങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത നിരവധി പേര്‍ക്ക് സാധനം ലഭിച്ചില്ല.

പല ഉപഭോക്താക്കളും ഓര്‍ഡര്‍ ചെയ്ത് മണി്ക്കൂറുകള്‍ക്ക് ശേഷം തങ്ങളുടെ ഓര്‍ഡഡര്‍ കാന്‍സല്‍ ചെയ്യപ്പെട്ടതായി കണഅടെത്തി. ഇതോടെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി എത്തി. ഓര്‍ഡര്‍ ചെയ്ത സാധനം ത്ന്നില്ലെങ്കിലും ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത വിവരം ഈമെയില്‍ വഴി എങ്കിലും അറിയിക്കാമായിരുന്നെന്ന് പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.

പല ഇലക്ട്രോണിക് സാധനങ്ങള്‍രക്കും വന്‍ വിലക്കുറവ് ലഭിച്ചു. 1,099 പൗണ്ട് വില വരുന്ന പനാ സോണിക്കിന്റെ 50 ഇഞ്ച് ടിവി 199 പൗണ്ടിനാണ് വിറ്റത്. ഈ ഡിസ്‌കൗണ്ട് കാന്‍സല്‍ ചെയ്യുന്നതിന് മുന്നേ തന്നെ ഓര്‍ഡറുകള്‍ എത്തുകയും വിറ്റു പോവുകയും ചെയ്തു. 25 പൗണ്ട് ഡിസ്‌കൗണ്ട് മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 900 പൗണ്ടിന്റെ ഡിസ്‌കൗണ്ട് ലഭിച്ചു. ഇതോടെ പലരും ടിവി ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നല്‍കിയ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യാനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category