1 GBP = 93.40 INR                       

BREAKING NEWS

ശബരിമല യുവതീ പ്രവേശന കേസ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി; വിധിക്ക് സ്റ്റേയില്ല; കേസ് ഭരണഘടനയുടെ ഏഴംഗ ബെഞ്ചിന് വിടാന്‍ ഉത്തരവ്; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ചന്ദ്രചൂഢും നരിമാനും; വിവിധ മതങ്ങളിലെ സമാന പ്രശ്നങ്ങളെല്ലാം ഒരുമിച്ച് പരിശോധിക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് പുനപ്പരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി. യുവതിപ്രവേശന കേസ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതിയ ചീഫ് ജസ്റ്റിസാണ് ഇത് സംബന്ധിച്ച വിധി വായിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടാന്‍ ഉത്തരവിട്ടപ്പോള്‍ രണ്ട് പേര്‍ എതിര്‍പ്പു രേഖപ്പെടുത്തി. എതിര്‍ത്തത് ജസ്റ്റിസ് ചന്ദ്രചൂഢും ജസ്റ്റിസ് നരിമാനും എതിര്‍പ്പു രേഖപ്പെടുത്തി. അതേസമയം, എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്റ്റേ ഇല്ല.

ശബരിമല പുനപരിശോധന ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. ചീഫ് ജസ്റ്റിസും രഞ്ജന്‍ ഗൊഗോയി, എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. വിവിധ മതങ്ങളില്‍ സമാന പ്രശ്നങ്ങള്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. പുനപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലിം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും.

ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗോഗയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജ. ഇന്ദു മല്‍ഹോത്ര, ജ. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാല്‍ രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹര്‍ജികള്‍ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്റ്റംബര്‍ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയില്‍ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാക്കിയത്. ഇത് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്. എന്നാല്‍ പിന്നീട് സമര്‍പ്പിക്കപ്പെട്ട പുനഃ പരിശോധനാ ഹര്‍ജിയില്‍ 2019 ഫെബ്രുവരി 6 ന് ഒരു ദിവസം മുഴുവന്‍ വാദം കേട്ട് ഒമ്പതു മാസത്തിന് ശേഷമായിരുന്നു വിപുലമായ ബഞ്ചിന് വിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category