1 GBP = 93.40 INR                       

BREAKING NEWS

പാക്കിസ്ഥാന് കുടപിടിച്ചു പോക്കറ്റിലുള്ള ഇന്ത്യന്‍ വോട്ടുകള്‍ ഒഴുക്കി കളഞ്ഞതിന്റെ നിരാശ മാറാതെ ലേബര്‍ പാര്‍ട്ടി; കശ്മീര്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ഇന്ത്യക്കാരെ സോപ്പിടാനുള്ള നെട്ടോട്ടം തുടങ്ങി: പാക് ലോബിയുടെ പിടിയിലുള്ള ലേബറിനോട് വിട്ടു വീഴ്ച ഇല്ലാതെ ഇന്ത്യക്കാരും

Britishmalayali
kz´wteJI³

ലണ്ടന്‍: ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയിലാണ് കശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുത്ത ലേബര്‍ പാര്‍ട്ടി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് കുടപിടിച്ചതോടെ ലേബര്‍ പാര്‍ട്ടിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വോട്ടുകള്‍ കൂടി മറ്റ് പാര്‍ട്ടികളിലേക്ക് ഒഴുകി പോവുകയാണ് ചെയ്തത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ഇന്ത്യക്കാരെ മയപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ലേബറുകള്‍. എന്നാല്‍ പാക് ലോബിയുടെ കീഴിലുള്ള ലേബറിനോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കശ്മീര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ പുറത്തു നിന്നും ഇടപെടുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നു എന്നുമെല്ലാം ലേബര്‍ പാര്‍ട്ട് അദ്ധ്യക്ഷന്‍ ഇയാന്‍ ലാവെറി സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് നവംബര്‍ ഒന്നിനു നടത്തിയ പ്രസ്താവനയിലും അദ്ദേഹം ഇന്ത്യാ വിരുദ്ധ നിലപാട് എടുക്കുകയും ചെയ്തു. ലേബര്‍ പാര്‍ട്ടി മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കശ്മീര്‍ ജനങ്ങളുടെ മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ ഏതു രാജ്യത്താണ് ജീവിക്കുന്നത് എന്നല്ല വിഷയമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാരെ സുഖിപ്പിക്കാന്‍ കശ്മീരില്‍ ഇന്ത്യന്‍ അനുകൂല നിലപാടാണ് ലേബര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്. ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് ഇയാന്‍ ലാവെറിയാണ് ഔദ്യോഗിക നിലപാട് തിരുത്തി പ്രഖ്യാപനം നടത്തിയത്. ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ലേബര്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പുതിയ നിലപാട്.

ഇതോടെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടോ പാക്കിസ്ഥാന്‍ വിരുദ്ധ നിലപാടോ ലേബര്‍ പാര്‍ട്ടി എടുക്കില്ലായെന്ന് വ്യക്തമായിരിക്കുകയാണ്. നിലപാട് തിരുത്തിയില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ മേല്‍ക്കോയ്മയുള്ള നാല്‍പതോളം സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങിക്കളഞ്ഞ് ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് ഇയാന്‍ ലാവെറി രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തിലെ വികാരങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ബോധമുണ്ടെന്നാണ് ലാവെറി ഇന്ത്യക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. 

ലേബര്‍ കോണ്‍ഫറന്‍സില്‍ പാസാക്കിയ കശ്മീര്‍ പ്രമേയം ഇന്ത്യക്കാര്‍ക്കും, ഇന്ത്യക്കും എതിരായ പല കാര്യങ്ങളും ഉണ്ടായെന്ന് ലാവെറി സമ്മതിച്ചു. ബ്രിട്ടനില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ബ്രിട്ടനിലെ ബിജെപിക്കാരടക്കമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് എതിരായി പ്രതിഷേധം സംഘടിപ്പിക്കുകയും രണ്ടു യുകെ മലയാളികള്‍ പത്തു വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതോടെ ലേബര്‍ വിരുദ്ധ തരംഗം വീശിയപ്പോഴാണ് ലേബര്‍ പാര്‍ട്ടി നിലപാട് തിരുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category