1 GBP = 92.80 INR                       

BREAKING NEWS

അരദിവസത്തെ അവധി ചോദിച്ചപ്പോള്‍ അദ്ധ്യാപികയ്ക്ക് നേരെ ചെവിപൊട്ടുന്ന തെറിയും അസഭ്യവര്‍ഷവും; ഒറ്റപ്പാലം എസ്.ഡി.വി എം എല്‍പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ അറസ്റ്റിലാകുന്നത് വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ; ഫോണ്‍ റെക്കോര്‍ഡ് സഹിതം അദ്ധ്യാപിക പരാതിയില്‍ സമര്‍പിച്ചതോടെ തെറിവിളിച്ച അദ്ധ്യാപകന് ഇനി അഴിയെണ്ണാം

Britishmalayali
kz´wteJI³

ഒറ്റപ്പാലം: പകുതിദിവസത്തെ അവധി ചോദിച്ചതിന് അദ്ധ്യാപികയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞകേസില്‍ പ്രധാന അദ്ധ്യാപകന്‍ ഇനി അഴിയെണ്ണും. ചുനങ്ങാട് പിലാത്തറ എസ്ഡിവി എം എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അമ്പലപ്പാറ പടിപ്പുരയ്ക്കല്‍ ഉദുമാന്‍കുട്ടിയെ (54) ആണു സിഐ എം. സുജിത് അറസ്റ്റ് ചെയ്തത്. അദ്ധ്യാപികയുടെ പരാതിയില്‍് വനിതാ കമ്മീഷന്‍ ഇടപെട്ടതോടെയാണ് പ്രധാന അദ്ധ്യാപകനെതിരെ പൊലീസ് നടപടി വേഗത്തിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യംചെയ്യല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സ്‌കൂളില്‍വച്ചു നടന്ന അസഭ്യവര്‍ഷങ്ങളുടെ ഫോണ്‍ റിക്കോര്‍ഡിങ് സഹിതം അദ്ധ്യാപിക പൊലീസിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി. പ്രധാനാധ്യാപകനും സ്‌കൂളിലെ മൂന്ന് അദ്ധ്യാപികമാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണു കേട്ടാലറയ്ക്കുന്ന തെറിവിളിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച സ്വന്തം കുട്ടിയുടെ സ്‌കൂളിലേക്കു പോകാനാണ് അദ്ധ്യാപിക രേഖാമൂലം പ്രധാനാധ്യാപകനോട് അര ദിവസത്തെ അവധി ചോദിച്ചത്. നിഷേധിച്ച പ്രധാനാധ്യാപകന്‍ അദ്ധ്യാപികയെ കൈയില്‍ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി. കുഴഞ്ഞുവീണ അദ്ധ്യാപിക താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രധാനാധ്യാപകനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു. ഉദുമാന്‍കുട്ടിയെയും മാനേജരെ കയ്യേറ്റം ചെയ്തെന്ന പേരില്‍ അറബി അദ്ധ്യാപകന്‍ ഷമീമിനെയും 15 ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്തു. സസ്പന്‍ഷന്‍ ഉത്തരവ് മാനേജര്‍ എഇഒയ്ക്കു കൈമാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category