1 GBP = 93.35 INR                       

BREAKING NEWS

മരിച്ചിട്ട് അഞ്ചു ദിവസമായി; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍; ജീവനോടിരുന്നപ്പോള്‍ പുലര്‍ത്തിവന്ന വിശ്വാസപ്രകാരം എന്ന് അടക്കാനാവും എന്റെ അമ്മയെ എന്ന ചോദ്യവുമായി ജോയി; മുളക്കുളം സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷാ തര്‍ക്കം വീണ്ടും; അനുമതി നല്‍കുന്നില്ലെന്ന് യാക്കോബായക്കാര്‍; ആരും അനുമതി ചോദിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് പക്ഷവും

Britishmalayali
kz´wteJI³

കടുത്തുരുത്തി: മുളക്കുളം സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ ശവസംസ്‌കാരശുശ്രൂഷാ തര്‍ക്കം വീണ്ടും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തെത്തുടര്‍ന്ന് അമ്മ മറിയാമ്മ(92)യുടെ ശവസംസ്‌കാരശുശ്രൂഷ നീണ്ടുപോകുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മറിയാമ്മ മരിച്ചത്.

'മരിച്ചിട്ട് അഞ്ചുദിവസമായി. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണ്. ജീവനോടിരുന്നപ്പോള്‍ പുലര്‍ത്തിവന്ന വിശ്വാസപ്രകാരം, ഇനി എന്ന് അടക്കാനാവും എന്റെ അമ്മയെ'-പെരുവ മുളക്കുളം തെക്കേക്കര മണ്ണൂക്കുന്ന് പള്ളിറോഡില്‍ ചാമക്കാലയില്‍ ജോയിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാരുമില്ല. ജോയിയുടെ അമ്മയാണ് മറിയാമ്മ. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തെത്തുടര്‍ന്ന് ജോയിയുടെ അമ്മ മറിയാമ്മ(92)യുടെ ശവസംസ്‌കാരശുശ്രൂഷ നീണ്ടുപോകുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മറിയാമ്മ മരിച്ചത്.

മുളക്കുളം സെന്റ് ജോണ്‍സ് വലിയപള്ളിയാണ് കുടുംബത്തിന്റെ ഇടവക. അവിടത്തെ സെമിത്തേരിയില്‍ അമ്മയുടെ മൃതദേഹം അടക്കണമെന്നാണ് ആഗ്രഹം. തര്‍ക്കത്തെത്തുടര്‍ന്ന് ഏറെക്കാലം പൂട്ടിക്കിടക്കുകയായിരുന്നു പള്ളി. 2017-ല്‍ കോടതി വിധിയെത്തുടര്‍ന്ന് പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കൈയിലായി. പൂട്ടിക്കിടന്നകാലത്ത്, ഇവിടെ ഇരുപക്ഷത്തെയും വൈദികര്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ നടത്തിയിരുന്നു.

കോടതിവിധിക്കുശേഷം, യാക്കോബായസഭയിലെ പുരോഹിതര്‍ പള്ളിയിലോ സെമിത്തേരിയിലോ പ്രവേശിക്കാറില്ല. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ സെമിത്തേരി തുറന്നു കൊടുക്കാറുണ്ടെന്ന് യാക്കോബായ സഭാ വികാരി ഫാ. റോയി വര്‍ഗീസ് പറഞ്ഞു. അടുത്തിടെ അതിനും തടസ്സം വന്നു. മറിയാമ്മയുടെ മരണത്തെത്തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ട് ബന്ധുക്കള്‍ പള്ളി ട്രസ്റ്റിയെ കണ്ട് ശവസംസ്‌കാരത്തിന് സൗകര്യം ചെയ്തുതരണമെന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി.

തുടര്‍ന്ന് വീട്ടുകാര്‍ പിറവം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നത്തില്‍, ഇരുകൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം, മറിയാമ്മയുടെ ശവസംസ്‌കാരത്തിന് അനുമതിതേടി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വികാരി ഫാ. ടി.പി.കുര്യന്‍ പറഞ്ഞു. യാക്കോബായ സഭാംഗങ്ങളുടെ ശവസംസ്‌കാരശുശ്രൂഷകള്‍ താന്‍ നടത്തിക്കൊടുത്തിട്ടുണ്ടെന്നും 1934-ലെ ഭരണഘടനപ്രകാരം ഭരിക്കുന്ന പള്ളിയില്‍ അതനുസരിച്ചുള്ള ശുശ്രൂഷകള്‍ക്ക് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category