1 GBP = 93.40 INR                       

BREAKING NEWS

കളിക്കളത്തില്‍ നസിം പന്തെറിഞ്ഞത് മാതാവ് മരിച്ചതിന്റെ തീരാദുഃഖത്തിലും നെഞ്ചുതകര്‍ന്ന്; പതറിപ്പോകാതെ പിടിച്ചു നിന്ന പ്രാക്ടീസ് മത്സരത്തിലും ഒരു വിക്കറ്റ് വീഴ്ത്തി; നസീമിനോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജണിഞ്ഞ് കളത്തിലിറങ്ങി ഓസ്ട്രേലിയന്‍ താരങ്ങളും; പാക്കിസ്ഥാന്റെ യുവതുര്‍ക്കി നസിം ഷായെ ചേര്‍ത്ത് നിര്‍ത്തി ലോക ക്രിക്കറ്റ് ആരാധകര്‍

Britishmalayali
kz´wteJI³

സിഡ്‌നി: ഓസ്ട്രേലിയക്കെതിരെ പോരാടാന്‍ കളിക്കളത്തിലിറങ്ങുന്ന പാക്കിസ്ഥാന്റെ യുവതുര്‍ക്കിയാണ് പതിനാറുകാരന്‍ പേസര്‍ നസിം ഷാ. ഈ മാസം അവസാനം ഓസ്‌ട്രേലിയക്കെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ നസീം ഷാ പാക് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ഇന്നലെ താരത്തിന്റെ മാതാവ് മരിച്ച വാര്‍ത്തയെത്തിയത്.

നസീമിന്റെ മാതാവ് മരണപ്പെട്ടത് തിങ്കളാഴ്ച്ചയാണ്. . നിലവില്‍ പെര്‍ത്തിലുള്ള നസീമിന് മരണാനന്തര ചടങ്ങുകള്‍ കഴിയും മുമ്പ് നാട്ടിലെത്താനാകില്ല എന്നതാണ് തീരുമാനത്തിന് പിന്നില്‍. നസീമിന്റെ മാതാവിനോടുള്ള ആദരസൂചകമായി പ്രാക്ടീസ് മത്സരത്തില്‍ ഓസ്‌ട്രേലിയ എ ടീമിന്റെ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ബുധനാഴ്ച്ച കളിച്ചത്. പ്രാക്ടീസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നസീം ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ നസീം ബോള്‍ ചെയ്തിരുന്നില്ല.

രാജ്യം മുഴുവന്‍ തന്റെ അരങ്ങേറ്റം കാത്തിരിക്കുമ്പോള്‍ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങണോ എന്ന ആശങ്കയായിരുന്നു യുവതാരം നേരിട്ടത്. എന്നാല്‍ രാജ്യത്തിന്റെ ജേഴ്സിയണിഞ്ഞ് ആദ്യമായി കളത്തിലിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി മാതാവിന്റെ മരണവാര്‍ത്ത കടുത്ത ആഘാതമാണ് ടീം അംഗങ്ങള്‍ക്കിടയിലും സൃഷ്ടിച്ചത്. നാട്ടിലേക്ക് മടങ്ങിയാലും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയായില്ലെന്ന് മനസിലാതോടെ കളിയില്‍ നിന്ന വിട്ടുനില്‍ക്കുന്നില്ലെന്ന് താരം പകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.

ആറു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതു തന്നെയാണ് പാക് ടീമിലേക്കുള്ള വഴി തുറന്നതും.തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി നസീം ഷായും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ അതിനിടയില്‍ നസീം ഷായെത്തേടി ഒരു ദുഃഖ വാര്‍ത്തയെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category