1 GBP = 93.35 INR                       

BREAKING NEWS

ബി.സി.സി ഐ ചെയര്‍മാനായി ഗാംഗുലി നിയമിതനായതിന് പിന്നാലെ തീകോരിയിടുന്ന പ്രസ്താവനയുമായി മുന്‍ ക്രിക്കറ്റ് താരവും ബി.ജെപി എംപിയുമായ ഗൗതം ഗംഭീര്‍; ആറ് മാസം തികയ്ക്കാതെ ദാദ രാജിവയ്ക്കേണ്ടി വരിക ദൗര്‍ഭാഗ്യമെന്ന് ഗംഭീറിന്റെ ലേഖനം; വാക്കുകള്‍ ബി.സി.സിഐ ചട്ടങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബി.സി.സിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലിക്കെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഗാംഗുലിയെ തള്ളിയും തലോടിയുമുള്ള ഗംഭീറിന്റെ പരാമര്‍ശം ബി.സി.സിഐ ചട്ടങ്ങളെ വിമര്‍ശിച്ചും കൂടിയായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് എഴുതിയ ലേഖനത്തില്‍ ദാദയ്ക്കെതിരെ ഒളിയമ്പുമായി ഗംഭീര്‍ രംഗത്തെത്തിയത്.

ആറുമാസത്തിനുള്ളില്‍ ഗാംഗുലി വിരമിക്കേണ്ടി വന്നാല്‍ അത് നാണക്കേടാണെന്നാണ് ഗംമ്പീര്‍ കുറ്റപ്പെടുത്തിയത്. നിലിവിലുള്ള ചട്ടം അനുസരിച്ച് ബിസിസിഐ ഭാരവാഹികള്‍ ആറു വര്‍ഷം കഴിഞ്ഞാല്‍ മൂന്നു വര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിഭ് ഓഫ്) വ്യവസ്ഥയാണ് ഗാംഗുലിക്കു ഭീഷണിയാകുന്നത്. മുന്‍പ് അഞ്ചു വര്‍ഷത്തിലധികം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നതിനാല്‍ നിയമമനുസരിച്ച് ഗാംഗുലി 10 മാസം കഴിഞ്ഞാല്‍ സ്ഥാനമൊഴിയണം. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ നിലപാടുമായി രംഗത്തെതിയത്.

'ബിസിസിഐ ഭാരവാഹികള്‍ക്ക് മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഇടവേള വ്യവസ്ഥ ചെയ്യുന്ന നിയമത്തോട് എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. ഇക്കാര്യം ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യം സൗരവ് ഗാംഗുലിയേപ്പോലുള്ള ഭരണാധികാരികളെയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള മനസ്സു മാത്രമല്ല, സമഗ്രമായ വളര്‍ച്ചയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാനുള്ള കഴിവും അവര്‍ക്കുണ്ട്' ഗംഭീര്‍ എഴുതി.

'അതിലേറെ പ്രധാനപ്പെട്ട ഒന്നുണ്ട്. തന്റെ കരുത്തിനേക്കാള്‍ ദൗര്‍ബല്യങ്ങളെക്കുറിച്ച് ധാരണയുള്ളയാളാണ് ഗാംഗുലി. അതുകൊണ്ടുതന്നെ അതെങ്ങനെ മറികടക്കണമെന്നും അറിയാം. 10 മാസത്തിനുശേഷം ദാദ സ്ഥാനമൊഴിയുന്ന സാഹചര്യമുണ്ടായാല്‍ ലജ്ജാകരമെന്നേ പറയാനുള്ളൂ. അതേസമയം, ലോധ കമ്മിറ്റി നിര്‍വഹിച്ച ചരിത്രപരമായ ദൗത്യത്തെ ഞാന്‍ തള്ളിപ്പറയുന്നുമില്ല' ഗംഭീര്‍ വ്യക്തമാക്കി.

അതിനിടെ, ബിസിസിഐ ഭാരവാഹികള്‍ക്ക് ആറു വര്‍ഷത്തിനിടെ ഒരു നിര്‍ബന്ധിത കൂളിങ് ഓഫ് നിര്‍ദ്ദേശിക്കുന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശം നീക്കാനുള്ള ആലോചനയും അണിയറയില്‍ ശക്തമാണ്. ഡിസംബര്‍ ഒന്നിന് മുംബൈയില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കിലേ ഇതു സാധിക്കൂ. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലുള്ളവര്‍ക്കു മാത്രം ഇളവു നല്‍കാനാണ് ആലോചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category