1 GBP = 93.40 INR                       

BREAKING NEWS

കടലായിയില്‍ നിന്ന് കുടുംബം കണ്ണൂരിലേക്ക് പോയത് ഇബ്രാഹിമിനെ ഡോക്ടറെ കാണിക്കാന്‍; കുറുവയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച ശേഷം നിന്നത് പലതവണ കറങ്ങി; ഇബ്രാഹിമും സാറാബിയും തല്‍ക്ഷണം മരണത്തിന് കീഴടങ്ങി; രണ്ട് പെണ്‍മക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; ആറുവയസ്സുകാരി കൊച്ചുമകള്‍ ഗുരുതരാവസ്ഥയിലും; കണ്ണൂരിനെ കരയിപ്പിച്ച് കാര്‍ അപകടം

Britishmalayali
kz´wteJI³

കണ്ണൂര്‍: കുറുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.

കണ്ണൂര്‍ കുറുവ റോഡില്‍ പള്ളിക്ക് സമീപം ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം. കാറ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഇബ്രാഹിമിനെ ഡോക്ടറെ കാണിക്കുന്നതിനായി കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മക്കളായ ഷാസില്‍(19), ഷാനിബ(24), ഷാനിബയുടെ മകള്‍ ജസ്വ(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജസ്വയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരിക്കേറ്റവരെ കണ്ണൂര്‍ ചാല ബൈപ്പാസിലുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് അഞ്ച് മണിയോടെയാണ് കുറുവയില്‍ അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച ശേഷം പല തവണ കറങ്ങിയ ശേഷമാണ് നിന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category