1 GBP = 94.40 INR                       

BREAKING NEWS

തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങള്‍ ചര്‍ച്ചയാക്കിയ പോരാളി; കൈനകരിയിലെ ചുവപ്പ് കോട്ടയിളക്കി സ്വതന്ത്രനായി ജയിച്ച ജനകീയന്‍; വെള്ളപ്പൊക്കക്കാലത്ത് പാലത്തിനിന് അടിയിലൂടെ വള്ളം ചവിട്ടി താഴ്ത്തി കൊണ്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് 25 കൊല്ലം മുമ്പത്തെ നടപ്പാലം പൊളിച്ച് പണിതതും ജനകീയ പിന്തുണയോടെ; രാത്രിയുടെ മറവില്‍ പഞ്ചായത്തിന്റെ ആസ്തി പൊളിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായത് സിപിഎമ്മിന്റെ വലിയ ശത്രു; ബികെ വിനോദിന്റെ ജയില്‍ മോചനത്തിന് കൈനകരി കൈകോര്‍ക്കുമ്പോള്‍

Britishmalayali
kz´wteJI³

കൈനകരി: ആലപ്പുഴയിലെ പല കൈയേറ്റങ്ങളും നിയമ വിധേയമാക്കുന്ന സര്‍ക്കാരുകളാണ് എന്നും കേരളം ഭരിച്ചത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിയുടെ പേരിലുയര്‍ന്ന കൈയേറ്റങ്ങളും ഏറെ വിവാദങ്ങളുണ്ടാക്കി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായ കഥയാണ് ബികെ വിനോദ് എന്ന പഞ്ചായത്ത് അംഗത്തിന് പറയാനുള്ളത്. കുട്ടനാട് കൈനകരിയില്‍ പാലുകാരന്‍തോടിനു കുറുകെയുണ്ടായിരുന്ന ചാക്കോക്കളം നടപ്പാലം പൊളിച്ചതാണ് വിനോദിനെ അഴിക്കുള്ളിലാക്കുന്നത്.

25 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന പാലം നാട്ടുകാരുടെ ആവശ്യപ്രകാരം പൊളിച്ചുപണിത പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചതിനെതിരെ പ്രതിഷേഘം ആളികത്തുകയാണ്. വിനോദിന്റെയും നാട്ടുകാരന്‍ രതീഷിന്റെയും മോചനത്തിന് നാട് ഒന്നിച്ചിരിക്കുകയാണ്. കൈനകരിയിലെ കുട്ടമംഗലത്ത് പത്തടി വീതിയുള്ള ഇടത്തോടിനു മുകളില്‍ നടപ്പാലം നിര്‍മ്മിച്ചത് 25 വര്‍ഷംമുമ്പാണ്. ജലനിരപ്പില്‍നിന്ന് കഷ്ടിച്ച് രണ്ടടിമാത്രം ഉയരമുള്ള പാലം തോട്ടിലൂടെ വള്ളം പോകുന്നതിനു തടസ്സമായിരുന്നു. വള്ളം ചവിട്ടിത്താഴ്ത്തിയാണ് വെള്ളപ്പൊക്കക്കാലത്ത് പാലത്തിനടിയിലൂടെ യാത്രക്കാരെ കൊണ്ടുപോയിരുന്നത്.

നാട്ടുകാരുടെ ആവശ്യപ്രകാരം, സെപ്റ്റംബറില്‍ രണ്ടാം വാര്‍ഡ് അംഗം കൂടിയായ വിനോദിന്റെ നേതൃത്വത്തില്‍ പാലം പൊളിച്ചു. അന്നുതന്നെ ഏഴടി ഉയരത്തില്‍ ഭിത്തികെട്ടി ഉയര്‍ത്തി ഇരുമ്പു നടപ്പാലമുണ്ടാക്കി. നാട്ടുകാരുടെ സംഭാവന ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഖജനാവിന് നഷ്ടമൊന്നും വന്നില്ല. എന്നാല്‍, പാലം പൊളിച്ചത് പൊതുമുതല്‍ നശിപ്പിക്കലാണെന്ന് സിപിഎം. നിയന്ത്രണത്തിലുള്ള കൈനകരി പഞ്ചായത്ത് ഭരണസമിതി പൊലീസില്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാലു പ്രതികളില്‍ രണ്ടുപേരെയാണ് അറസ്റ്റുചെയ്തത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

വിനോദ് കൈനകരി വികസനസമിതിയുടെ പേരില്‍ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. സിപിഎമ്മിന് എതിരില്ലാതിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞതവണ വികസനസമിതിയുടെ പേരില്‍ മത്സരിച്ച മൂന്നുപേര്‍ വിജയിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്. വിനോദിനേയും കൂട്ടുകാരേയും ജാമ്യത്തിലിറക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചിട്ടുണ്ട്. ജാമ്യത്തുക കെട്ടിവെക്കേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞ് കൊടിക്കുന്നില്‍ സുരേഷ് എംപി. ബുധനാഴ്ച പാലം സന്ദര്‍ശിക്കുകയും വിനോദിന് പിന്തുണ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടമംഗലത്തെത്തി ബന്ധുക്കളെയും നാട്ടുകാരെയും കണ്ടു.

പഞ്ചായത്തിന്റെ ആസ്തിയില്‍വരുന്ന പാലമാണ് രാത്രിയുടെ മറവില്‍ പൊളിച്ചതെന്നാണ് കൈനകരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ് പറയുന്നത്. ഭരണസമിതിയില്‍ ചര്‍ച്ചചെയ്ത് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സെക്രട്ടറി പരാതിനല്‍കിയത്. പരാതിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ കൈനകരി പഞ്ചായത്തംഗം വിനോദിന്റെ അറസ്റ്റിനുപിന്നില്‍ ചില വമ്പന്മാരുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ആരോപിക്കുന്നു. ഒരു എംഎല്‍എ.യുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് വിനോദ് നേരത്തേ പരാതികള്‍ നല്‍കിയിരുന്നു. പഞ്ചായത്ത് തന്നെ മുന്‍കൈയെടുത്ത് പൊളിക്കേണ്ട പാലമാണ് നാട്ടുകാരും പഞ്ചായത്തംഗവും ചേര്‍ന്നു പൊളിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി. വിശദീകരിക്കുന്നു.

പിണറായി വിജയന്‍ സര്‍ക്കാറിന്റെ മന്ത്രി സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷവും താമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വില്ലേജ് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. ബികെ വിനോദ് നല്‍കിയ പരാതിയിലാണ് വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയത്. 2017 മെയ്24നാണ് ബികെ വിനോദ് പരാതി നല്‍കിയത്. വില്ലേജ് ഓഫീസറുടെ അന്വേഷണത്തില്‍ മാര്‍ത്താണ്ഡം കായലിലെ ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ട പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സ്റ്റോപ്പ് മെമോ നല്‍കി.

സംഭവം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അന്ന് പരാതിക്കാരനായ ബികെ വിനോദിന്റെ പേരില്‍ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ പരാതി നല്‍കി വിഷയം മറച്ചു വെക്കാന്‍ ശ്രമം നടന്നിരുന്നു. അങ്ങനെ തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ പ്രതികരിച്ച വ്യക്തിയാണ് വികെ വിനോദ്. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അതുകൊണ്ടാണ് അവര്‍ ഒരുമിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category