1 GBP = 94.40 INR                       

BREAKING NEWS

എല്ലാത്തിനും ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന് ആത്മഹത്യ കുറിപ്പിട്ടത് ഓണ്‍ ചെയ്താല്‍ ഉടന്‍ കാണത്തക്ക വിധത്തില്‍ ഫോണിലെ വോള്‍പേപ്പര്‍ ആയി; അദ്ധ്യാപകരായ ഹേമചന്ദ്രനും മിലിന്ദിനും എതിരേയും പരാമര്‍ശങ്ങള്‍; ക്യാന്റീനിലെ കരച്ചിലിന് ശേഷമുള്ള അസ്വാഭാവിക മരണത്തില്‍ ചെന്നൈ പൊലീസ് നടത്തുന്നത് കള്ളക്കളികള്‍; മിസോറാമിലേക്ക് മുങ്ങിയ സുദര്‍ശനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; ചെന്നൈ ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ നിറയുന്നത് ദുരൂഹതകള്‍; നേരറിയാന്‍ സിബിഐ എത്തുമോ?

Britishmalayali
kz´wteJI³

ചെന്നൈ: തന്റെ മരണത്തിന്റെ ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന് കുറിച്ചിട്ട് യുവതി ആത്മഹത്യ ചെയ്തിട്ടും പൊലീസിന് വേണ്ടത് സഹപാഠികളുടെ മൊഴി. മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ രണ്ട് അദ്ധ്യാപകരെ ചോദ്യം ചെയ്തുവെങ്കിലും അദ്ധ്യാപകരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒളിവിലുള്ള സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയര്‍ ഫാനില്‍ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയില്‍ കാണപ്പെട്ടതും ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകര്‍ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കള്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ എസ്ഐ മടിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നു.

പ്രതിഷേധം ആളികത്തുമ്പോഴും അദ്ധ്യാപകര്‍ക്ക് എതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസിന്റെ നിലപാട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്, അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. അദ്ദേഹം മിസോറാമിലേക്ക് പോയെന്നാണ് സൂചന. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അദ്ധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. ഇതെല്ലാം വെറും തട്ടിപ്പ് അന്വേഷണമാണെന്നാണ് ഉയരുന്ന സൂചന. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍ പോയത്.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികള്‍ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയ 2 കുറിപ്പുകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാല്‍, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരില്‍ ഒരാള്‍ അവധിയിലാണ്. ഇന്റേണല്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറഞ്ഞു.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണത്തക്ക വിധത്തില്‍ ഫോണിലെ വോള്‍പേപ്പര്‍ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നില്‍ വര്‍ഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത് പ്രശ്നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാന്‍ പോലും അറിയാത്ത മോള്‍ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. അവള്‍ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോള്‍ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളില്‍ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റല്‍ മുറിയിലേക്ക് അയച്ചതെന്നു കന്റീന്‍ ജീവനക്കാരന്‍ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയില്‍ 20 ല്‍ 13 മാര്‍ക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകന്‍ നല്‍കിയത്. മൂല്യനിര്‍ണയത്തില്‍ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയില്‍ അയച്ചപ്പോള്‍ 18 മാര്‍ക്ക് നല്‍കി. അതുകൊണ്ട് തന്നെ ഈ വാദം നില്‍ക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ 2 അസി. പ്രഫസര്‍മാര്‍ക്കും ചില വിദ്യാര്‍ത്ഥികള്‍ക്കും മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുല്‍ ലത്തീഫും പറഞ്ഞു.

ഫാത്തിമ എന്ന പേരുമായി പുറത്തു പോയി പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മകള്‍ പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് ആരോപിച്ചു. നാലുമാസം മുമ്പ് ഐ.ഐ.ടിയില്‍ ചേര്‍ന്ന ഫാത്തിമ ആദ്യനാളുകളില്‍ സന്തോഷവതിയായിരുന്നുവെന്നും എന്നാല്‍ ഒരുമാസത്തോളമായി ദുഃഖിതയായാണ് കാണപ്പെട്ടെതെന്നും പിതാവ് പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയിലെ ഒന്നാംവര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്-സബിത ദമ്പതികളുടെ മകള്‍ ഫാത്തിമ ലത്തീഫ്(18). കഴിഞ്ഞ എട്ടിനു രാത്രിയാണ് ഫാത്തിമയെ ഐ.ഐ.ടി. ക്യാമ്പസിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

ഫാത്തിമയുടെ മരണമറിഞ്ഞു ബന്ധു ഷമീറും ഇരട്ട സഹോദരിയായ ആയിഷയുമടക്കമുള്ളവര്‍ ഐ.ഐ.ടിയില്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ മൃതദേഹം പാക്ക് ചെയ്ത് നല്‍കാന്‍ ചുമതലപ്പെട്ട ഒരു ശിപായി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും ഷമീര്‍ പറഞ്ഞു. മരിച്ചതിന്റെ തലേദിവസം ക്യാന്റീനില്‍ ഇരുന്ന് കരഞ്ഞുവെന്നും കാരണം തിരക്കിയപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന തരത്തിലാണ് അതേ കുട്ടികള്‍ മറുപടി പറഞ്ഞതെന്നും ഐ.ഐ.ടി. അധികൃതരുടെ ഇടപെടലുകള്‍ കാരണമാണിതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഐ.ഐ.ടി. ഉള്‍പ്പെട്ട പ്രദേശത്തെ കോട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ വാങ്ങാനെത്തിയപ്പോഴാണ് സഹോദരി ആയിഷ ഫാത്തിമയുടെ ഫോണ്‍ കണ്ടത്. ഇവര്‍ ആ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഫോണിന്റെ സ്‌ക്രീന്‍ സേവറയായി ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസങ് നോട്ട് നോക്കാനുമുള്ള കുറിപ്പായിരുന്നു സ്‌ക്രീന്‍ സേവര്‍. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

വേറെയും ചില അദ്ധ്യാപകരെക്കുറിച്ചും വിദ്യാര്‍ത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടില്‍ കുറിച്ചിരുന്നു. തന്നെ മാത്രമല്ല വേറെ ചില കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടെന്ന് ഫാത്തിമ പറഞ്ഞിരുന്നു. ആ ഒരു ദിവസം എന്ത് ഉപദ്രവമാണ് അവള്‍ക്ക് ഉണ്ടായതെന്നാണ് തങ്ങള്‍ക്ക് അറിയണ്ടതെന്നും അദ്ദേഹം പറഞ്ഞു. വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും നടപടികള്‍ ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്ന് ലത്തിഫ് പറഞ്ഞു. അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ബന്ധുക്കള്‍ പരാതി അയച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category