1 GBP = 93.35 INR                       

BREAKING NEWS

യുവതി പ്രവേശനം അനുവദിക്കുന്ന വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ; വിധി പുനഃപരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല; വിശാല ബെഞ്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കട്ടെയെന്നും ശബരിമല കയറിയ യുവതി; വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധി, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്ന് കണ്ഠര് രാജീവര്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രഖ്യാപിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ വീണ്ടും ശബരിമലയില്‍ പോകുമെന്ന് ശബരിമല കയറിയ വനിത കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കട്ടെ. യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു.

അതേസമയം ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നല്‍കുന്നതും ശുഭോദര്‍ക്കവുമാണ്. വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവര് പറഞ്ഞു.

യുവതീ പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷമെ വ്യക്തതയുണ്ടാകു, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. ശബരിമലയില്‍ അനുകുല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചിരുന്നു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category