1 GBP = 94.40 INR                       

BREAKING NEWS

ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു; ഈ യുവനടി വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു; എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല; നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടും ഇല്ല; അനാഥരെ പോറ്റിയ മദര്‍ തെരേസയുമല്ല; ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്; കന്നഡയിലും ഉണ്ട് കുലംകുത്തികള്‍! അഡാല്‍ ലൗ ഫെയിം പ്രിയാ വാര്യരെ കന്നഡ നടന്‍ ജഗ്ഗേഷ് കളിയാക്കുന്നത് പരിധികള്‍ എല്ലാം ലംഘിച്ച്; ഉയരുന്നത് വ്യാപക പ്രതിഷേധം

Britishmalayali
kz´wteJI³

ബംഗളുരു: ഏറെ നാളുകള്‍ക്കു ശേഷം പ്രിയ വാര്യരെ കളിയാക്കിയുള്ള കന്നഡ നടന്‍ ജഗ്ഗേഷിന്റെ കുറിപ്പ് വിവാദത്തില്‍. പ്രിയക്കെതിരെ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമാണ്. കളിയാക്കലും. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്. എന്നാല്‍ ഈ കുറിപ്പും ചിത്രവും നടിയെ അപമാനിക്കുന്നതാണെന്ന വാദമാണ് സജീവമാണ്. മലയാളിക്ക് വേദിയില്‍ ലഭിച്ച പിന്തുണയാണ് നടനെ ചൊടിപ്പിച്ചതെന്ന വാദവും സജീവമാണ്.

ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയിരുന്നു. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നാണ് ജഗ്ഗേഷിന്റെ ചോദ്യം. ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.

ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ 'കണ്ണിറുക്കല്‍ രംഗം' ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തി. അഡാറ് ലവിന് ശേഷം ബോളിവുഡിലാണ് നടി അഭിനയിച്ചിരുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. പിന്നാലെ ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഒരും ഗാനം ആലപിച്ചും നടി എത്തിയിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. കന്നഡ ചിത്രത്തിലൂടെയാണ് നടി വീണ്ടും എത്തുന്നത്.

വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകന്‍ വികെ പ്രകാശാണ് ഒരുക്കുന്നത്. സാന്‍ഡല്‍വുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തില്‍ നായകനാവുന്നു. സിനിമയുടെ ഷൂട്ടിങ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രിയാ വാര്യരുടെ പിറന്നാള്‍ ദിനത്തില്‍ വിഷ്ണു പ്രിയ ടീം പുറത്തുവിട്ട ഒരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സിനിമയുടെ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്ന് സൂചന നല്‍കികൊണ്ടാണ് ആദ്യ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുങ്ങുന്നതെന്ന് അറിയുന്നു. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ കന്നഡയിലേക്ക് കാല്‍വയ്ക്കുന്ന നടിക്കെതിരെയാണ് ജഗ്ഗേഷിന്റെ കളിയാക്കല്‍.

അടുത്തിടെ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞെന്ന പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു കേരളത്തില്‍ ഉടലെടുത്തത്. ഇതിന് സമാനമാണ് ജഗ്ഗേഷിന്റെ കളിയാക്കലും. നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞ ജഗ്ഗേഷിനെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് പ്രിയ. അതിനാല്‍ തന്നെ നടിയെ പിന്തുണച്ച് ഒരുപാട് പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നടിയെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ച ചടങ്ങാണ് അത്. അല്ലാതെ പ്രിയാ വാര്യര്‍ അങ്ങോട്ട് കയറി ചെന്നതല്ല. നടനെ പോലെ നടിയേയും വിളിച്ചു. എന്നിട്ടും കളിയാക്കല്‍ നടിക്ക് മാത്രം. സംഘാടകരെ പറ്റി ഒന്നും പറയുന്നില്ല. ഇതിന് പിന്നില്‍ നടന്റെ ഈഗോയാണെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പൊതു നിലപാട്.

ജഗ്ഗേഷിന്റെ കുറിപ്പ് ഇങ്ങനെ
'ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയോ അല്ല അവര്‍. അനാഥരെ പോറ്റി വളര്‍ത്തിയ മദര്‍ തെരേസയുമല്ല. ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്.

നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മ്മാലനന്ദ സ്വാമിജിക്കും ഒപ്പമാണ് അവള്‍ വേദിയില്‍ ഇരുന്നത്. ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ചടങ്ങായിരുന്നു അത്. നിരവധി പ്രതിഭകള്‍ക്ക് മുന്‍പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നു' എന്നുമാണ് ജഗ്ഗേഷ് കുറിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category