1 GBP = 97.40 INR                       

BREAKING NEWS

രാകേഷ് ദ്വിവേദിയെ കണ്ട് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; നവോത്ഥാനക്കാരുടെ നിര്‍ദ്ദേശം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികള്‍ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോള്‍; പ്രതിഫലമായി കുളനടയിലെ പഴയ സിപിഎം നേതാവിന് കിട്ടിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം; വിശ്വാസത്തിനൊപ്പം നില്‍ക്കേണ്ടയാള്‍ ഇപ്പോഴും പറയുന്നത് യുവതി പ്രവേശനത്തിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന സൂചനകള്‍; മണ്ഡലകാലത്തെ കുട്ടിച്ചോറാക്കാന്‍ വാസു വീണ്ടും മുന്നില്‍ നില്‍ക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് മലക്കംമറിഞ്ഞതായിരുന്നു കേരളത്തിലെ ഭക്തരെ ആകെ വേദനിപ്പിച്ചത്. ഇതിന് പിന്നില്‍ കളിച്ചത് അന്ന് ദേവസം ബോര്‍ഡ് കമ്മീഷണറായിരുന്ന വാസുവായിരുന്നു. നവോത്ഥാനം നടത്താന്‍ ഏതറ്റം വരേയും പോകുമെന്ന തരത്തിലായിരുന്നു ഇടപെടല്‍. യുവതി പ്രവേശനത്തിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ പറഞ്ഞത്. ഇതില്‍ വിശ്വാസ സമൂഹം പ്രതീക്ഷ അര്‍പ്പിച്ചു. എന്നാല്‍ കോടതിയില്‍ ദേവസ്വം ബോര്‍ഡ് എടുത്തത് എതിര്‍ നിലപാടായിരുന്നു. ഇതിന് പിന്നീല്‍ പ്രവര്‍ത്തിത്തിച്ചത് വാസുവായിരുന്നു. ഡല്‍ഹിയിലേക്കുള്ള വാസുവിന്റെ യാത്രയും മടങ്ങി വരവിലെ എകെജി സെന്റര്‍ സന്ദര്‍ശനവും ഏറെ ചര്‍ച്ചയായി. അന്ന് അത് ചെയ്ത വാസു ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്.


സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നുമില്ലെന്നും ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങള്‍ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നുമായിരുന്നു സുപ്രീംകോടതിയില്‍ ്പ്രധാന വാദമായി അവതരിപ്പിച്ചത്. ശബരിമലയിലെ വിലക്കില്‍ രണ്ടു മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നും അവിടെ വിവേചനവും ഒരുവിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ടെന്നും ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇ ഇത് തന്നെയാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയും പറഞ്ഞു വച്ചത്. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്നത് ഭരണഘടനയുടെ 25-ാം വകുപ്പിനെതിരാണെന്നും യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നുമില്ലെന്നും ബോര്‍ഡ് ഉന്നയിച്ചു. ഇതിലേക്ക് അഭിഭാഷകനെ എത്തിച്ചത് വാസുവിന്റെ ഇടപെടലാണ്. ഇപ്പോള്‍ യുവതി പ്രവേശനം പുനപരിശോധനയ്ക്ക് വിധേയമാക്കുന്നു അപ്പോഴും. യുവതി പ്രവേശനത്തിലെ വിധി നിലനില്‍ക്കുന്നുവെന്ന് പരാമര്‍ശമാണ് വാസു നടത്തുന്നത്. ഫെബ്രുവരി ആറിന് പഴയ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി മൗനം പാലിക്കുന്നു. അതുകൊണ്ട് തന്നെ പഴയ വിധിയുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. നിയമോപദേശം തേടി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും പറയുന്നു.

മണ്ഡലകാലത്ത് തീര്‍ത്ഥാടനം നേരെ കൊണ്ടു പോകേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ സീസണില്‍ വരുമാനക്കുറവും മറ്റും ഉണ്ടായതിന് കാരണം ഈ പ്രശ്നങ്ങളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബോര്‍ഡ് എത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഇല്ലാത്തൊരു തീര്‍ത്ഥാടനമാണ് ഭക്തര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുവതികള്‍ക്ക് ഇനിയും വരാന്‍ കഴിയുമെന്ന സന്ദേശം നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തുമ്പോള്‍ അത് പ്രതിസന്ധിയിലാക്കുക ശബരിമല തീര്‍ത്ഥാടനത്തെ തന്നെയാകും. കരുതലോടെയുള്ള പ്രതികരണങ്ങള്‍ പ്രസിഡന്റ് നടത്തിയില്ലെങ്കില്‍ അത് വെട്ടിലാക്കുക സര്‍ക്കാരിനെ കൂടിയാകും. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്കൊപ്പം വാസു എത്തുമെന്ന് കരുതുന്നവരും ഉണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ അര്‍ദ്ധജുഡീഷ്യല്‍ പദവിയാണ് കമ്മീഷണറുടേതെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്. പദവിയിലെത്തുന്നത് ആരോപണം നേരിടുന്നയാളോ കളങ്കിതനോ ആവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കമ്മീഷണര്‍ കാലാവധി പൂര്‍ത്തിയായാല്‍ വാസുവിനെ കാത്തിരിക്കുന്നത് മറ്റൊരു ഉന്നത പദവിയാണെന്നാണ് അണിയറ സംസാരവും എത്തി. യുവതീപ്രവശനത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് വാസുവിനെയാണെന്നും വാദമെത്തി. അഡ്വ.രാകേഷ് ദ്വിവേദിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈമാറിയപ്പോള്‍ വാസുവിന്റെ ഗ്രാഫ് സിപിഎമ്മിന്റെ കണ്ണില്‍ വീണ്ടും ഉയര്‍ന്നു. കണ്ണിലെ കരടായ പത്മകുമാറാകട്ടെ ഒന്നുമറിയാതെ തിരുവനന്തപുരത്ത് ഇരുന്നു. അതിന് ശേഷം വാസുവിനെ ദേവസ്വം കമ്മീഷണറായി ഉയര്‍ത്തി. അന്ന് രകേഷ് ദ്വിവേദിയെ കണ്ട് ഡല്‍ഹിയില്‍ നിന്ന് വിമാനമിറങ്ങി നേരേ എകെജി സെന്ററിലെത്തിയതിന് എന്‍.വാസു തന്റെതായ വിശദീകരണം നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നോട് റിപ്പോര്‍ട്ടോ വിശദീകരണമോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ ആവര്‍ത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമാണ്. അദ്ദേഹം ചില കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു.

അത് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. അതു കൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എന്‍ വാസു പറഞ്ഞു. കോടിയേരിയെ വാസു കാണുമ്പോള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിഡന്റ് കെ എന്‍ രാജഗോപാലും ഒപ്പമുണ്ടായിരുന്നു. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ബോര്‍ഡ് തീരുമാനമാണ് സുപ്രീംകോടതിയില്‍ അന്ന് ധരിപ്പിച്ചത്.

എന്‍.വാസു സിപിഎമ്മിന് പ്രിയപ്പെട്ടവന്‍
പ്രസിഡന്റും അംഗങ്ങളും അറിയാതെ, യുവതി പ്രവേശ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയാന്‍ കാരണമായത് ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ ഇടപെടലാണ്. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ കമ്മിഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥാനമൊഴിയേണ്ടി വരുന്ന വാസു പുതിയ പദവി ലക്ഷ്യമിട്ട് നടത്തിയ നീക്കമായിരുന്നു ഇതെന്നായിരുന്നു ആക്ഷേപം. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു വാസു. കുളക്കട പഞ്ചായത്തില്‍ രണ്ടു തവണ അദ്ദേഹം പ്രസിഡന്റായി. 1977 ലും 82 ലും.. 82 ല്‍ രണ്ടു വര്‍ഷം മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത്. 84 ല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് വിജിലന്‍സ് ട്രിബ്യൂണലില്‍ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷന്‍ നായരെ തെറിപ്പിച്ചാണ് വാസുവിനെ ആ സ്ഥാനത്ത് നിയമിച്ചത്. അതുവരെ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പദവിയാണ് ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നു എന്ന പേരില്‍ വാസുവിന് കൈമാറിയത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ വാസുവിനെ നീക്കി ഐഎഎസുകാരനായ വേണുഗോപാലിനെ കമ്മിഷണറാക്കി നിയമിച്ചു. വേണുഗോപാലായിരുന്നു കമ്മിഷണറെ മാറ്റിയാണ് വാസുവിനെ വീണ്ടും നിയമിച്ചത്. ഇതിനിടെയാണ് കമ്മിഷണര്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം പാടില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതോടെ വാസുവിന്റെ കസേര ഇളകി ഇരിക്കുകയായിരുന്നു. ഈ സമയത്താണ് സര്‍ക്കാരിന്റെ നവോത്ഥാന നിലപാടിനൊപ്പം വാസു ചേര്‍ന്നത്. പത്മകുമാറിനെ സര്‍ക്കാര്‍ അകറ്റുകയും ചെയ്തു. ഈ നിലപാടിന്റെ സര്‍ക്കാര്‍ നല്‍കിയ സമ്മാനമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category