1 GBP = 103.40 INR                       

BREAKING NEWS

വെണ്‍മണിയില്‍ ചര്‍ച്ചയാകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖം മൂടിയുമായി ബംഗ്ലാദേശികള്‍ എത്തുന്നുവെന്ന സത്യം; കുഞ്ഞു മോന്റേയും ലില്ലിയുടേയും ഘാതകരെ വിശാഖപട്ടണത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടിച്ചത് കേരളാ പൊലീസിന്റെ തന്ത്രപരമായ അതിവേഗ നീക്കങ്ങള്‍; വിദേശത്തെ ജോലി വിട്ട് ശിഷ്ടകാലം സ്വന്തം നാട്ടില്‍ കഴിയാനെത്തിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് സ്വര്‍ണം കവരാനെന്ന് സൂചന; അറസ്റ്റിലായവരില്‍ നിന്ന് കണ്ടെത്തിയത് 40 പവന്‍

Britishmalayali
kz´wteJI³

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ദമ്പതികളുടെ കൊലപാതകത്തില്‍ നിറയുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലെത്തിയ ബംഗ്ലാദേശുകാരുടെ ക്രൂരത. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. വെണ്‍മണിയില്‍ വൃദ്ധദമ്പതികളെ തലയ്ക്കടിച്ചു കൊന്നകേസിലെ പ്രതികള്‍ വിശാഖപട്ടണത്ത് അറസ്റ്റിലാകുമ്പോള്‍ നിറയുന്നത് വ്യക്തമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകത്തിലെ ഗൂഢാലോചനയാണ്. ബംഗ്ലാദേശികളായ ലബലു, ജുബല്‍ എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ട്രെയിനില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. പ്രതികള്‍ കൊല്‍ക്കത്തയ്ക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ കോറമണ്ഡല്‍ എക്‌സ്പ്രസില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചത് സിസിടിവി ചിത്രങ്ങളിലൂടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. റെയില്‍വേ സുരക്ഷാസേന ഇവര്‍ കയറിയ കംപാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ള വിവരം പൊലീസിന് കൈമാറി. ട്രെയിന്‍ വിശാഖപട്ടണം സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ സുരക്ഷാസേന ഇവരെ പിടികൂടി.

കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍- 75) ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവരെ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് തങ്ങള്‍ ചെന്നൈയിലേക്ക് പോകുകയാണെന്ന് പ്രതികള്‍ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ അറിയിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ നമ്പരിലൂടെ ഇവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ വിളിച്ചത്. സംഭവദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ അന്ന് ദിവസം വൈകിട്ട് 5.20നുള്ള ചെന്നൈ മെയിലില്‍ കയറിയതായി കണ്ടെത്തി. കൊല്‍ക്കത്തയ്ക്ക് പോകാന്‍ സാധ്യതയുള്ള പ്രതികള്‍ അവിടെനിന്ന് എളുപ്പം ബംഗ്ലാദേശിലേക്ക് കടക്കുമെന്നതിനാല്‍ അന്വേഷകസംഘം അതിവേഗത്തിലാണ് നീക്കം നടത്തിയത്. കൊല്‍ക്കത്തയില്‍ പ്രതികള്‍ എത്തിയാല്‍ പിടികൂടാന്‍ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരെ വിമാനമാര്‍ഗം അവിടെ എത്തിച്ചിരുന്നു.

അറസ്റ്റിലായവരെ ഇന്ന് വെണ്‍മണിയില്‍ കൊണ്ടു വരും. വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച ശേഷം റോഡ് മാര്‍ഗമാണു കൊണ്ടുവരുന്നത്. ഇവരില്‍നിന്നു 45 പവനോളം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്നയുടന്‍, സംശയിക്കപ്പെടുന്ന ലബലുവിന്റെയും ജുവലിന്റെയും ചിത്രങ്ങള്‍ സഹിതം പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ സുരക്ഷാ സേനയ്ക്കും വിവരങ്ങള്‍ കൈമാറി. ഇതാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണ്ണായകമായത്. തിങ്കളാഴ്ച വൈകിട്ടു മൂന്നോടെയാണു കൊലപാതകങ്ങള്‍ നടത്തിയതെന്നു പ്രതികള്‍ വെളിപ്പെടുത്തി. കൊലപാതകവിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനായത് പൊലീസിന് നേട്ടമായി.


നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരരായിരുന്നു വൃദ്ധദമ്പതിമാരായ കുഞ്ഞുമോന്‍ എന്ന് അറിയപ്പെടുന്ന എ.പി.ചെറിയാനും ഭാര്യ ലില്ലിയും. ജീവിതത്തിന്റെ നല്ലൊരു പങ്കും കേരളത്തിനുപുറത്തും വിദേശത്തുമാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്. നാട്ടിലെ പൊതുകാര്യങ്ങള്‍ക്കെല്ലാം സജീവമായി ഇടപെട്ടിരുന്ന ഇരുവരും കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ചിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ സംഘാടകരും ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30-ന് സുഹൃത്തുക്കളും ബന്ധുവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം വെളിവാകുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെറിയാന്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. വീടിനുചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമാണ് താമസിച്ചിരുന്നതെങ്കിലും പെരുമഴയില്‍ നടന്ന ദാരുണ കൊലപാതകം പുറംലോകം അറിയാന്‍ വൈകി.

ഉച്ചയ്ക്ക് 2.30 വരെ വാട്‌സ്ആപ്പിലും അദ്ദേഹം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചേ ചെറിയാനും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 15 അംഗ സംഘം ആലപ്പുഴ കായലില്‍ ബോട്ടിങ്ങിനുപോകാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങള്‍ അറിയുന്നതിനായി വൈകീട്ട് നാലുമുതല്‍ രാത്രി 9.30വരെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ലാന്‍ഡ് ഫോണിലും മൊബൈലിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ചൊവ്വാഴ്ച നടക്കുന്ന യാത്രയെപ്പറ്റി എല്ലാവരോടും സംസാരിച്ചിരുന്നതായും അതിനുവേണ്ട വാഹനമുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തിയത് എ.പി.ചെറിയാനാണെന്നും സുഹൃത്തായ കൊച്ചുബേബി പറഞ്ഞു. ഇങ്ങനെ യാത്രയ്ക്കൊരുങ്ങിയ ദമ്പതികളെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലാദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ലത്രേ. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എങ്കിലും പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തുവെന്നാണ് സൂചന. ഇത് മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്നേഹയുടെ മറുപടി. അതുകൊണ്ട് തന്നെ മൊബൈല്‍ ഉപയോഗിക്കാത്തവര്‍ എന്തിന് മൂന്ന് ഫോണ്‍ കൈയില്‍ കരുതിയെന്നതും ദുരൂഹമാണ്.

എ പി ചെറിയാന്റെയും ഭാര്യ ലില്ലിയുടെ സംസ്‌കാരം വ്യാഴാഴ്ച പകല്‍ 11.30ന് കോടുകുളഞ്ഞി സിഎസ്ഐ പള്ളി സെമിത്തേരിയില്‍ നടക്കും. ദുബായിലുള്ള ഇവരുടെ മക്കളും മരുമക്കളും ബുധനാഴ്ച നാട്ടിലെത്തി. അച്ഛന്റേയും അമ്മയുടേയും വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു മക്കള്‍. 'മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?' കൊല്ലപ്പെട്ട ദമ്പതികളുടെ മകള്‍ ബിന്ദു തേങ്ങലോടെ ചോദിക്കുന്നു. ഷാര്‍ജയില്‍നിന്ന് എന്നും പപ്പയെയും മമ്മിയെയും വിഡിയോ കോള്‍ ചെയ്യുമായിരുന്നെന്നു ബിന്ദു പറയുന്നു. ഞായറാഴ്ചയും ചെയ്തു. പണിക്കാരുള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടെന്ന വണ്ണമാണു പ്രതികള്‍ വീട്ടിലെത്തിയതെന്നു ബിന്ദു കരുതുന്നു. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം എന്നും ബിന്ദു പറയുന്നു.

ബിന്ദുവും ഭര്‍ത്താവ് രെജു കുരുവിളയും ഷാര്‍ജയില്‍നിന്നു വീട്ടിലെത്തിയിട്ടുണ്ട്. സഹോദരന്‍ ബിബു ചെറിയാനും ഭാര്യ ഷൈനിയും മകന്‍ ജോസഫും ദുബായില്‍നിന്ന് എത്തി. ഇന്നലെ വൈകിട്ട് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്പി ബി.കൃഷ്ണകുമാര്‍, ഡിവൈഎസ്പി അനീഷ് വി.കോര എന്നിവര്‍ സ്ഥലത്തെത്തി ദമ്പതികളുടെ മക്കളുടെ മൊഴിയെടുത്തിരന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category