1 GBP = 93.40 INR                       

BREAKING NEWS

ലോക പ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തില്‍ മുങ്ങി; കത്തീഡ്രല്‍ അടക്കമുള്ള പ്രധാന ആകര്‍ഷണങ്ങള്‍ എല്ലാം വെള്ളത്തില്‍; ടൂറിസ്റ്റുകള്‍ ജീവനും കൊണ്ടോടുമ്പോള്‍ മേയര്‍ വിലപിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരും പറഞ്ഞ്

Britishmalayali
kz´wteJI³

വെനീസ്: ലോകപ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തില്‍ മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് സെന്റ് മാര്‍ക്ക് സ്‌ക്വയറില്‍ മൂന്ന് അടിക്ക് മുകളിലാണ് വെള്ളം കയറിയത്. കത്തിഡ്രല്‍ അടക്കമുള്ള പ്രധാന ആകര്‍ഷണങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രാത്രി ആറടി രണ്ടിഞ്ച് വരെ വെള്ളം ഉയര്‍ന്നു. വെള്ളപ്പൊക്കത്തില്‍ കോടികളുടെ നഷ്ടമാണ് സിറ്റിയില്‍ ഉണ്ടായിരിക്കുന്നതെന്ന് വെനീസ് സിറ്റിയുടെ മേയര്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെയാണ് വെള്ളപ്പൊക്കത്തിന് കാരണമായി അദ്ദേഹം പഴിക്കുന്നത്.

വെനീസ് സിറ്റിയിലെ പ്രധാന ആകര്‍ഷണമായ സെന്റ് മാര്‍ക്‌സ് ബസലിക്കയ്ക്ക് പുരിഹരിക്കാനാവാത്ത തരത്തിലുള്ള കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബസലിക്കയുടെ ടയലിനും മൊസൈക്കിനുമെല്ലാം പരിഹരിക്കാനാവാത്ത കേടുപാടുകള്‍ സംഭവിച്ചു. 1200 വര്‍ഷത്തിനുള്ളില്‍ ആറ് തവണയാണ് പള്ളിയില്‍ വെള്ളം കയറിയിട്ടുള്ളത്. സെന്റ് മാര്‍ക് സ്‌ക്വയറില്‍ മൂന്നടിക്ക് മുകളില്‍ വെള്ളമാണ് ഉള്ളത്. ഒരാള്‍ക്ക് നീന്തി പോകാനാവും വിധത്തിലാണ് വെള്ളം.

ടൂറിസ്റ്റുകള്‍ക്കും താമസക്കാര്‍ക്കുമെല്ലാം വെള്ളപ്പൊക്കം ദുരിതമായി മാറിയിരിക്കുകയാണ്. ബോട്ടുകള്‍ ഒഴുകി നടക്കുന്നതും കടകളും ഹോട്ടലുകളുമെല്ലാം വെള്ളം കയറി കിടക്കുന്നതും കാണാം. കഴിഞ്ഞ രാത്രി ആറടി അഞ്ച് ഇഞ്ച് വെള്ളം ഉയര്‍ന്നതോടെ സിറ്റിക്ക് വന്‍ കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി മേയര്‍ ലുഗി ബ്രുഗ്നാറോ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വെള്ളം പൊങ്ങിയത് സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കറണ്ട് അടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരു അപകടം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറ്റിയുടെ 80 ശതമാനവും വെള്ളത്തിനടിയിലാണ്. കേടുപാടുകള്‍ കണക്കു കൂട്ടലുകള്‍ക്കും അപ്പുറത്താണ്. അഞ്ച് ഫെറികളും വാട്ടര്‍ ബെസുകളും അടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് ഉണ്ട്. റോഡ്, റെയില്‍ ഗതാഗതങ്ങള്‍ എല്ലാം താറുമാറായി. കനത്ത മഴയും ഉയര്‍ന്ന തിരമാലയും എല്ലാം വെനീസിനെ കൂടുതല്‍ വെള്ളത്തിലാക്കിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍