1 GBP = 97.50 INR                       

BREAKING NEWS

അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍; ഇപ്പോഴിതാ മുങ്ങി കപ്പലില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ മഞ്ഞക്കടലില്‍ പരീക്ഷിച്ചും ചൈനയുടെ കരുത്ത് കാട്ടല്‍; ലോക പൊലീസാകാന്‍ ആയുധ കരുത്ത് കൂട്ടി വീണ്ടും കമ്യൂണിസ്റ്റ് രാജ്യം; പസഫിക്കിനെ നിയന്ത്രിക്കാന്‍ കടലില്‍ ചൈന നങ്കൂരമിടുമ്പോള്‍

Britishmalayali
kz´wteJI³

സോള്‍: മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി അമേരിക്കയെ പോലും വിറപ്പിക്കാന്‍ ചൈന. 5600 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണം കഴിഞ്ഞ മാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയെ ലക്ഷ്യമിടുന്ന തരത്തിലാണ് മിസൈല്‍ രൂപകല്‍പ്പന എന്നാണ് സൂചന.


മഞ്ഞക്കടലില്‍ നിന്ന് ജെ എല്‍ 3 എന്ന പേരിലെ മിസൈല്‍ കഴിഞ്ഞ മാസമാണ് ചൈനീസ് നാവിക സേന പരീക്ഷിച്ചത്. അമേരിക്കയുടെ വൈസറ്റ് കോസ്റ്റിനെ ലക്ഷ്യമിടാവുന്ന തരത്തിലെ ആയുധ കരുത്താണ് ചൈനീസ് നേവിക്ക് ഇതോടെ കൈവരിക്കുന്നത്. ജെ എല്‍ 2 എന്ന മിസൈലിന്റെ 4350 കിലോമീറ്ററായിരുന്നു ദൂരപരിധി. അതാണ് 5,600 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ഉയര്‍ത്തുന്നത്. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയും. ഒക്ടോബറില്‍ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ചൈന ഏറ്റവും ശക്തമായ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിനു മറുപടിയായി അമേരിക്കന്‍ നാവികസേന പസഫിക്കില്‍ മിസൈല്‍ പരീക്ഷണം നടത്തി മുന്നറിപ്പ് നല്‍കിയിരുന്നു.

ഗുവാമിലെ കടലില്‍ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് ഗബ്രിയേല്‍ ഗിഫോര്‍ഡ്സില്‍ നിന്നാണ് നേവല്‍ സ്ട്രൈക്ക് മിസൈല്‍ (എന്‍എസ്എം) പരീക്ഷിച്ചത്. സീ-സ്‌കിമ്മിങ് ക്രൂസ് മിസൈലുകള്‍ റഡാറില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ശത്രുക്കളുടെ പ്രതിരോധം ഒഴിവാക്കാനും അവയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതിന്റെ ദൂരപരിധി 7500 കിലോമീറ്ററായിരുന്നു. നേവല്‍ സ്ട്രൈക്ക് മിസൈല്‍ വിന്യസിച്ച ആദ്യത്തെ യുഎസ് നേവി കപ്പലാണ് ഗിഫോര്‍ഡ്സ്. ഇതിന് പിന്നാലെയാണ് ചൈനയുടെ പരീക്ഷണം. ഗുണനിലവാരത്തിലും അളവിലും ചൈന മിസൈല്‍ ആയുധശേഖരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് വന്‍ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്. ക്രൂസ് മിസൈലുകളില്‍ അമേരിക്കയെക്കാള്‍ മുന്നില്‍ ചൈനയാണ്. ചൈനയുടെ മൂന്നു ക്രൂസ് മിസൈലിന്റെ സ്ഥാനത്ത് അമേരിക്കയ്ക്ക് ഒന്നാണ് ഉള്ളത്.

പസഫിക്കിന്റെ ചില ഭാഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇപ്പോള്‍ തന്നെ നിരവധി കപ്പലുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ബെയ്ജിംഗില്‍ പിഎല്‍എ പുതിയ ആയുധശേഖരം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ മുതല്‍ പുതിയ അന്തര്‍വാഹിനി ഡ്രോണുകള്‍ വരെ ഇതില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇതെല്ലാം പസഫിക്കില്‍ അമേരിക്കയ്ക്ക് വന്‍ ഭീഷണിയാണ്. യുഎസ്-ചൈന പ്രശ്നങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണ ചൈനാ കടലിലാണ്. ഒന്നിലധികം രാജ്യങ്ങള്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്കായി ഈ പ്രദേശത്തിന്റെ ഭാഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ ബെയ്ജിംഗിന്റെ അവകാശവാദം കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ്. ഈ തര്‍ക്കങ്ങള്‍ക്കിടെയാണ് ചൈന സാന്‍ഫ്രാന്‍സിസ്‌കോയെ ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈലിന് രൂപം നല്‍കിയത്.

നേരത്തെ മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യയും ചര്‍ച്ചകളില്‍ എത്തിയിരുന്നു. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്. ഈ മിസൈലിന്റെ ലക്ഷ്യം പാക്കിസ്ഥാനും ചൈനയുമാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് മിസൈലിന് കെ 4 എന്ന് പേര് നല്‍കിയിരിക്കുന്നത്. ഡിആര്‍ഡിഒ (പ്രതിരോധ ഗവേഷണ വികസന കേന്ദ്രം) ആണ് കെ 4 മിസൈല്‍ വികസിപ്പിച്ചെടുത്തത്. കടലിനടിയില്‍ നിന്ന് വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ കഴിയുന്നതുമാണ് കെ 4 മിസൈലിന്റെ പ്രത്യേക. നിലവില്‍ യുഎസ്, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, ഇന്ത്യ എന്നി രാജ്യങ്ങള്‍ക്കാണ് ഈ ശേഷിയുള്ളത്.

അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി ചൈന നേരത്തെയും സൈനിക കരുത്ത് കാട്ടിയിരുന്നു. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കും. നിലവില്‍ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്-41 ന്. ഇത്തരമൊരു ആയുധം പരേഡില്‍ ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നു.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു. 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ചൈനയുടെ ദേശീയ ദിന പരേഡ് നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category