1 GBP = 93.40 INR                       

BREAKING NEWS

രാമജന്മഭൂമി വിധിക്ക് പിന്നാലെ അയോധ്യ മുന്‍സിപ്പാലിറ്റി വലുതാക്കാന്‍ നീക്കവുമായി യു.പി സര്‍ക്കാര്‍; 41 ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വികസനത്തിനായി നടപടി തുടങ്ങി; കോടതി വിധി പ്രകാരം മസ്ജിദ് പണിയുന്ന സഥലം ഉടന്‍ കണ്ടെത്തും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യാ വിധിയില്‍ മസ്ജിദ് പണിയാന്‍ ഭൂമി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവേ അയോധ്യ മുന്‍സിപ്പാലിറ്റി വലുതാക്കാനൊരുങ്ങി യു.പി ഭരണകൂടം. അയോധ്യക്കും ഫൈസാബാദിനും ചുറ്റുമുള്ള 41 ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള വികസനത്തിന് യു.പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി.സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അയോധ്യ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൈസാബാദ് ജില്ലയിലും സുല്‍ത്താന്‍പുരിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.നിലവില്‍ അയോധ്യയും ഫൈസാബാദ് നഗരവും ചേര്‍ന്നതാണ് അയോധ്യ നഗര്‍പാലിക. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ നഗരാതിര്‍ത്തി വലുതാക്കുന്നതില്‍ തെറ്റില്ലെന്ന് അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ 'മനോരമ'യോടു പറഞ്ഞു.

അയോധ്യയില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശത്തിനു ചുറ്റുമുള്ള 67 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനുള്ളില്‍ തന്നെ മസ്ജിദ് നിര്‍മ്മിക്കണമെന്ന് പ്രാദേശിക മുസ്ലിം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകള്‍ ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. 67 ഏക്കറിനുള്ളില്‍ മസ്ജിദിനു സാധ്യതയില്ലെന്നാണ് അയോധ്യ മേയറും പറഞ്ഞത്.

അയോധ്യയില്‍ പള്ളി പണിയാന്‍ സ്ഥലം കണ്ടെത്താനിരിക്കെ കോടതിവിധിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദം തുടരവെ എന്തിനാണ് പുതിയതായി പള്ളി പണിയാന്‍ വസ്തുവിട്ട് നല്‍കുന്നത് എന്നാണ് ഹിന്ദുമഹാസഭ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category