1 GBP = 93.40 INR                       

BREAKING NEWS

ഇരിക്കുന്ന സ്ഥാനം ഓര്‍ക്കണം! ചൗക്കിദാര്‍ ചോര്‍ ഹെ'യില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് സുപ്രീം കോടതി; ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജി തള്ളി; കോടതിയലക്ഷ്യ ഹര്‍ജി തള്ളുമ്പോഴും രാഹുലിനെ വിമര്‍ശിച്ച് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച്; കോടതിയലക്ഷ്യക്കേസ് ഒഴിവാക്കിയത് മാപ്പുപറഞ്ഞ സാഹചര്യത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് മോദിയെ പരിഹസിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളുമ്പോഴും ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഉന്നയിച്ചത് കടുത്ത വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ച് കോടതയലക്ഷ്യ നടപടിയില്‍നിന്ന് ഒഴിവാക്കുമ്പോഴും ഭാവിയില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോടതി വിമര്‍ശിച്ചു. ചൗകിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയാണ് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന് നിലപാടെടുത്തത്. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു ഇത്. ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പുനഃപരിശോധനാ ഹര്‍ജിക്കാര്‍ ഹാജരാക്കിയ 3 രഹസ്യരേഖകള്‍ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി നല്‍കിയ വിധിയില്‍ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുല്‍ പറഞ്ഞത്. ഇതില്‍ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീടു കോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ഹര്‍ജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുല്‍ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി മാപ്പ് സത്യവാങ്മൂലമായി എഴുതി നല്‍കിയത്.

റഫാല്‍ ഇടപാടില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കോടതി വിധിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും പുറത്തു വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 -ന് റഫാല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

റഫാല്‍ ഇടപാടില്‍ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ കോടതിയില്‍ നിന്ന് മറച്ചു വച്ചു എന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഏപ്രില്‍ 10-ന് ദി ഹിന്ദു പത്രം പുറത്ത് വിട്ട രേഖകള്‍ പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. രേഖകള്‍ ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചുകൊണ്ട് കൈക്കലാക്കിയതാണെന്നും, അതുകൊണ്ട് സാധുവായ ഒരു തെളിവായി കണക്കാക്കിക്കൂടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. പ്രസക്തമായ തെളിവുകള്‍, കൈക്കലാക്കിയ മാര്‍ഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണം, ഈ ഹര്‍ജി തള്ളുന്ന സമയത്ത് കോടതി നടത്തിയിരുന്നു.36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു.

എന്നാല്‍, വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ പ്രതിരോധമന്ത്രാലയത്തിന്റെ ചില രേഖകളും ഇതിനൊപ്പം നല്‍കി. മോഷ്ടിച്ച രേഖകള്‍ തെളിവായി അംഗീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി പുനപരിശോധനയില്‍ തുറന്ന കോടതിയില്‍ വാദം കേട്ടു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് സര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category