1 GBP = 94.00 INR                       

BREAKING NEWS

അന്വേഷണത്തില്‍ ആശങ്ക വേണ്ടെന്നു തമിഴ്നാട് ചീഫ് സെക്രട്ടറി; സുദര്‍ശന്‍ പത്മനാഭനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; അറസ്റ്റ് വൈകുന്നത് പ്രതി ഒളിവിലായതിനാല്‍ മാത്രമെന്ന് ചെന്നൈ പൊലീസ് കമ്മിഷണറും; കേരളം നല്‍കിയ കത്തില്‍ ഗൗരവമായ നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍; കൊല്ലത്തെ ബന്ധുക്കളെ തുരുതുരെ ഫോണില്‍ ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ ക്രൂരതയില്‍ കണ്ണ് തുറന്ന ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരും; ഫാത്തിമയുടെ മരണത്തില്‍ തമിഴകം ഇളകുന്നു

Britishmalayali
എം മനോജ് കുമാര്‍

 

കൊല്ലം: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്നാട് ഇളകുന്നു. ഫാത്തിമയുടെ ആത്മഹത്യ ഗൗരവമായി കാണണമെന്നും ആരോപണ വിധേയനായ സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കേരളം തമിഴ്നാടിനു നല്‍കിയ കത്ത്ന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണറും തമിഴ്നാട് ചീഫ് സെക്രട്ടറിയും ഇന്നലെ ഫാത്തിമ ലത്തീഫിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. കേസിനെക്കുറിച്ച് ഒരാശങ്കയും വേണ്ടെന്നാണ് ഫാത്തിമയുടെ മാതാപിതാക്കളെ തമിഴ്നാട് ചീഫ് സെക്രട്ടറി കെ.ഷണ്മുഖന്‍ അറിയിച്ചത്. കേസ് ഗൗരവമായി കണ്ടു തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചെന്നൈ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ ഫാത്തിമയുടെ മാതാപിതാക്കളെ അറിയിച്ചത്. സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈ പൊലീസ് കാമ്പസില്‍ പോയിരുന്നതായും എന്നാല്‍ അദ്ധ്യാപകന്‍ സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് കമ്മിഷണര്‍ അറിയിച്ചത്-ഫാത്തിമയുടെ കുടുംബവുമായി ബന്ധപ്പെട്ടവര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

അതേസമയം മരണത്തിനു പിന്നില്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്നു രേഖപ്പെടുത്തിയ ഫാത്തിമയുടെ ആത്മഹത്യാകുറിപ്പുള്ള മൊബൈല്‍ ഫോണ്‍ ചെന്നൈ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് ചെന്നൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ പാസ് വേര്‍ഡ് സഹോദരിയുടെ കയ്യിലുണ്ട് എന്നും തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ പരിശോധിക്കാവൂ എന്നും കുടുംബം തമിഴ്നാട് സര്‍ക്കാരിനു മുന്നില്‍ ആവശ്യം നിരത്തിയിട്ടുണ്ട്. ഫാത്തിമയുടെ ബന്ധുക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കാണുന്നുണ്ട്. ഇതിനുള്ള ക്ഷണം കുടുംബത്തിനു ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള തീയതി കുടുംബത്തെ അറിയിക്കാം എന്നാണ് തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കേരളം കത്ത് നല്‍കിയതോടെ ചെന്നൈ പൊലീസും അലംഭാവം വെടിയുന്നതായാണ് സൂചനകള്‍. ആദ്യം കേസിന്റെ കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിച്ച ചെന്നൈ പൊലീസ് സാഹചര്യങ്ങള്‍ മാറിയതോടെ ഉണര്‍ന്നു എഴുന്നേല്‍ക്കുകയാണ്. ഇപ്പോള്‍ ചെന്നൈ പൊലീസ് ഉദ്യോഗസ്ഥര്‍ തുരുതുരാ വിളികളാണ് ഫാത്തിമയുടെ ബന്ധുക്കളുടെ ഫോണുകളിലേക്ക് നടത്തുന്നത്. ആദ്യത്തെ അലംഭാവവും ആലസ്യവും തമിഴ്നാറ്റ് പൊലീസ് ഉപേക്ഷിക്കുന്നതായാണ് കേരളത്തിന്റെ കത്ത് ലഭിച്ച ശേഷമുള്ള തമിഴ്നാട് പൊലീസിന്റെ നീക്കങ്ങള്‍ സൂചന നല്‍കുന്നത്.

ഹോസ്റ്റല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നതിന്നിടെ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ടു ചെന്നൈ ഐഐടിയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു അരങ്ങൊരുങ്ങുകയാണ്. ഇന്റെണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ കൂടി അദ്ധ്യാപകര്‍ക്കെതിരെ രംഗത്ത് വരുമെന്നാണ് ചെന്നൈയില്‍ നിന്നും ലഭിക്കുന്ന വിവരം. ഫാത്തിമയുടെ മരണം ചില വിദ്യാര്‍ത്ഥികള്‍ എങ്കിലും തങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കാനുള്ള ഉപാധിയാക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് ജെഎന്‍യു രീതിയില്‍ ചെന്നൈ ഐഐടിയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു അരങ്ങൊരുങ്ങുന്നത്. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയരുന്ന ആവശ്യം. ഡിവൈഎഫ്ഐ ഇന്ന് ചെന്നൈ ഐഐടിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. എസ്എഫ്ഐയും ഇതേ പ്രശ്നത്തില്‍ സമരരംഗത്തുണ്ട്. വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തുമുണ്ട്. അധികൃതര്‍ക്കും പതിവില്‍ നിന്നും വിപരീതമായി ആശങ്കകള്‍ ഉയരുന്നുണ്ട്.

ഫാത്തിമയുടെ ആത്മഹത്യ ചെന്നൈ ഐഐടിയെയും ഉലയ്ക്കുകയാണ്. ഫാത്തിമയുടെ മരണത്തില്‍ ചെന്നൈ ഐഐടിയില്‍ അനുശോചന യോഗം ചേര്‍ന്നു. ചെന്നൈ ഐഐടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു അനുശോചന യോഗം ചേരുകയും ചെയ്തു. ഈ രീതിയിലുള്ള സമീപനമല്ല ഐഐടി ആദ്യം കൈക്കൊണ്ടത്. ഫാത്തിമ മരിച്ചപ്പോള്‍ മൃതദേഹത്തിനു അനുയാത്ര ചെയ്യാന്‍ ചെന്നൈ ഐഐടിയിലെ അധ്യാകപരോ വിദ്യാര്‍ത്ഥികളോ തയ്യാറായിരുന്നില്ല. ഫാത്തിമയുടെ ബന്ധുക്കളെ തേടി ചെന്നൈ ഐഐടിയില്‍ നിന്ന് വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ ഫോണ്‍ വിളിച്ചിരുന്നുമില്ല. അതേ ഐഐടി തന്നെയാണ് ഫാത്തിമയുടെ മരണത്തില്‍ അനുശോചന യോഗം ചേര്‍ന്നത്. എന്നാല്‍ അനുശോചന യോഗത്തില്‍ ആരോപണ വിധേയനായ സുദര്‍ശന്‍ പത്മനാഭന്‍ പങ്കെടുത്തിരുന്നില്ല. ഫാത്തിമയുടെ മരണം വിവാദമായി മാറിയപ്പോള്‍ മുതല്‍ സുദര്‍ശന്‍ പത്മനാഭന്‍ അപ്രത്യക്ഷമായ നിലയിലാണ്.

ക്യാമ്പസില്‍ സുദര്‍ശന്‍ പത്മനാഭന്‍ താമസിക്കുന്ന ക്വാര്‍ട്ടെഴ്സ് അടഞ്ഞു കിടന്ന നിലയിലാണ്. സുദര്‍ശന്‍ മിസോറാമിലേക്ക് മുങ്ങി എന്നാണ് ലഭിക്കുന്ന സൂചനകളും വിവരങ്ങളും. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയര്‍ ഫാനില്‍ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയില്‍ കാണപ്പെട്ടതും ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകര്‍ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കള്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ എസ്‌ഐ മടിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നുമുണ്ട്.

സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികള്‍ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയ 2 കുറിപ്പുകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാല്‍, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരില്‍ ഒരാള്‍ അവധിയിലാണ്. ഇന്റേണല്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറയുന്നത്.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണത്തക്ക വിധത്തില്‍ ഫോണിലെ വോള്‍പേപ്പര്‍ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നില്‍ വര്‍ഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത് പ്രശ്‌നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാന്‍ പോലും അറിയാത്ത മോള്‍ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. അവള്‍ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോള്‍ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളില്‍ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റല്‍ മുറിയിലേക്ക് അയച്ചതെന്നു കന്റീന്‍ ജീവനക്കാരന്‍ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയില്‍ 20 ല്‍ 13 മാര്‍ക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകന്‍ നല്‍കിയത്. മൂല്യനിര്‍ണയത്തില്‍ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയില്‍ അയച്ചപ്പോള്‍ 18 മാര്‍ക്ക് നല്‍കി. അതുകൊണ്ട് തന്നെ ഈ വാദം നില്‍ക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ രണ്ട് അസി. പ്രഫസര്‍മാര്‍ക്കും ചില വിദ്യാര്‍ത്ഥികള്‍ക്കും മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുല്‍ ലത്തീഫും ആരോപിക്കുന്നു.

ഫാത്തിമയുടെ മരണമറിഞ്ഞു ബന്ധു ഷമീറും ഇരട്ട സഹോദരിയായ ആയിഷയുമടക്കമുള്ളവര്‍ ഐ.ഐ.ടിയില്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ മൃതദേഹം പാക്ക് ചെയ്ത് നല്‍കാന്‍ ചുമതലപ്പെട്ട ഒരു ശിപായി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും ഷമീര്‍ പറഞ്ഞു. മരിച്ചതിന്റെ തലേദിവസം ക്യാന്റീനില്‍ ഇരുന്ന് കരഞ്ഞുവെന്നും കാരണം തിരക്കിയപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന തരത്തിലാണ് അതേ കുട്ടികള്‍ മറുപടി പറഞ്ഞതെന്നും ഐ.ഐ.ടി. അധികൃതരുടെ ഇടപെടലുകള്‍ കാരണമാണിതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category