1 GBP = 93.35 INR                       

BREAKING NEWS

20 ഇന്ത്യന്‍ ഭാഷകളിലെ കവിതകള്‍ ചൊല്ലി എഴുത്തുകാര്‍; മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു സുനില്‍; ബ്രിട്ടനിലെ ഇന്ത്യക്കാരുടെ തദ്ദേശീയ ഭാഷാ വര്‍ഷാചരണം ഇങ്ങനെ

Britishmalayali
kz´wteJI³

2019 - തദ്ദേശീയ ഭാഷാ വര്‍ഷമായാണ് യുണൈറ്റഡ് നാഷന്‍സ് ആചരിക്കുന്നത്. ഇതിന്റെ ആഘോഷം സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആചരിച്ചു. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ എഴുതിയ 20 ഭാഷകളിലെ കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച് 'ഫെസ്റ്റൂണ്‍ ഓഫ് എക്‌സ്പ്രഷനുകള്‍' എന്ന പേരില്‍ പരിപാടിയില്‍ പ്രകാശനം ചെയ്തിരുന്നു. കൂടാതെ 18 എഴുത്തുകാര്‍ പരിപാടിയില്‍ ഈ കവിതകള്‍ ചൊല്ലുകയും ചെയ്തു. പരിപാടികള്‍ക്ക് പ്രത്യേക നിറം നല്‍കുന്നതായിരുന്നു കവിതാ പാരായണം.

ഇന്ത്യക്കാരിയും ബ്രിട്ടീഷ് പാര്‍ലമെന്റ് എംപിയുമായ ബരോണസ് വര്‍മ്മ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഡോഗ്രി (തക്രി), മൈഥിലി, സിന്ധി (ഖുദാവടി) എന്നീ ഭാഷകളുടെ യഥാര്‍ത്ഥ ലിപികള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വളരെ അപൂര്‍വ്വമായ കാര്യമായി മാറി. മാത്രമല്ല നശിച്ചുകൊണ്ടിരിക്കുന്ന ഈ ലിപികള്‍ കുറഞ്ഞുവരുന്ന സ്‌ക്രിപ്റ്റുകള്‍ മുന്നിലെത്തിക്കാന്‍ പ്രത്യേക ശ്രമം നടത്തുകയും ചെയ്തു. അത്തരമൊരു അഭിമാനകരമായ വേദിയില്‍ മലയാളിയായ മഞ്ജു സുനില്‍ ഒരു കവിത ചൊല്ലിയത് മലയാളികള്‍ക്ക് അഭിമാനകരമായ നിമിഷമായിരുന്നു.

ഡോ. ഭൂപന്‍ ഹസാരിക, വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ ഗാനങ്ങള്‍ യഥാക്രമം സന്ദീപ് സെന്‍, സാച്ചി സെന്‍ എന്നിവര്‍ അവതരിപ്പിച്ചു. പ്രത്യേകിച്ച് ദില്ലി സര്‍വകലാശാലയില്‍ നിന്നും എത്തിയ ഡോ. അജീത് കുമാര്‍ മൈഥിലി ഭാഷയില്‍ സംസാരിച്ചു. ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് കൂടുതല്‍ ധാരണ സൃഷ്ടിക്കുന്നതിലും യുകെയിലും അതിനുമപ്പുറത്തും ഉള്ള ആളുകള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടുന്നതിലും ഈ പരിപാടിയ്ക്ക് സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബറോണസ് വര്‍മ്മ വ്യക്തമാക്കി. 

അപൂര്‍വ്വമായി കാണപ്പെടുന്ന ഗോത്ര നൃത്തങ്ങളെ കുറിച്ചുള്ള ഗവേഷണവും അവതരണവും സെമിനാറുകളും പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് നൃത്തത്തെ ഒരു മാധ്യമമായി ഉപയോഗിക്കുന്നതും എല്ലാം പരിപാടിയില്‍ ഉള്‍പ്പെട്ട പ്രധാന വിഷയങ്ങളായിരുന്നു. സുശീല്‍ റാപത്വാര്‍ നന്ദി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category