1 GBP = 94.00 INR                       

BREAKING NEWS

സംഗീതിക യുകെ നാലാം വാര്‍ഷികവും മണ്ഡല ഭജന സമാരംഭവും ഞായറാഴ്ച ബ്രിസ്റ്റോളില്‍

Britishmalayali
സുധാകരന്‍ പാലാ

ബ്രിസ്റ്റോള്‍: സനാതനധര്‍മ്മം വരുന്ന തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനായി ടോണ്ടന്‍( somerset)ആസ്ഥാനമായി രൂപം കൊണ്ട സംഗീതിക യുകെയുടെ നാലാമത് വാര്‍ഷികവും മണ്ഡല ഭജന സമാരംഭവും  17 ന് ഞായറാഴ്ച ബ്രിസ്റ്റോളില്‍ നടക്കും. 

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംഗീതിക പ്രസിഡന്റ് അഖിലേഷ് മാധവന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം രക്ഷാധികാരി രാജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുജിത് സോമരാജന്‍നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ പ്രദീപ്കുമാര്‍ കണക്കും അവതരിപ്പിക്കും. മണ്ഡല ഭജനയുടെ പ്രാധാന്യത്തെക്കുറിച്ച് ജെതീഷ് പണിക്കര്‍ സംസാരിക്കും. കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ സ്വാഗതവും വൈസ് പ്രസിഡന്റ് മനുവാസുപ്പണിക്കര്‍ കൃതജ്ഞതയും പറയും. 

വൈകിട്ട് 6 മണി മുതല്‍ ദീപാര്‍പ്പണത്തോടെ സമൂഹ പ്രാര്‍ത്ഥനയും അര്‍ച്ചനയും നടക്കും. തുടര്‍ന്ന് സമൂഹ ശരണം വിളിക്ക് ശേഷം രാജഗോപാല്‍ കോങ്ങാട് നയിക്കൂന്ന അയ്യപ്പഭജനാമൃതം നടക്കും. രാത്രി 10 മണിയോടു കൂടി മണ്ഡല ഭജന സമാപിക്കും. തുടര്‍ന്ന് കര്‍പ്പൂരാരാധനയും ഹരിവരാസനവും പാടി അംഗങ്ങള്‍ പിരിയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളില്‍ മണ്ഡല ഭജന ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. 

ബ്രിസ്റ്റോള്‍, ടോണ്ടന്‍, ട്വിവേര്‍ട്ടന്‍, ബാണ്‍സ്റ്റാപ്പിള്‍, എക്സിറ്റര്‍, വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ എന്നിവിടങ്ങളിലായി തുടര്‍ന്നുള്ള ആഴ്ചകളില്‍ സംഗീതിക മണ്ഡല ഭജന നടത്തും. പ്രധാനമായും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഭജന നടക്കുക. ഡിസംബര്‍ 29 ന് വിപുലമായ രീതിയില്‍ മണ്ഡല സമാപനം ടോണ്ടനില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അഖിലേഷ് മാധവന്‍ - 07551657164, സുജിത് സോമരാജന്‍നായര്‍ - 07862867067, എ. പ്രദീപ് കുമാര്‍ - 07411475255, ജെതീഷ് പണിക്കര്‍ - 07502332831, വി. എസ്. സുധാകരന്‍, മനു വാസുപ്പണിക്കര്‍ - 07757793534

ഞായറാഴ്ച്ച പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:26 Everest Road Fishponsd BS 16 2 BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category