
കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. അതുകൊണ്ട് തന്നെ നജിനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന് നിജേഷ് ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിയും നല്കി.
തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭര്‍ത്താവ് ഫോണ്‍ വിളിച്ചിരുന്നു. സാധാരണ ഒറ്റയ്ക്ക് ഇവര്‍ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടില്‍ വച്ചു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. പ്രശ്നമുണ്ടായി എന്ന് ഭര്‍ത്താവ് തന്നെ സമ്മതിച്ചു. അതിന് ശേഷമാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടുകയായിരുന്നു.
ഒരു മരണ ചടങ്ങില്‍ സംബന്ധിക്കാന്‍ വീട്ടില്‍ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടില് വന്നപ്പോള്‍ ഇവരെ കണ്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. സഹോദരന് നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഇവര്‍ കിണറ്റില്‍ ചാടിയെന്ന് സഹോദരനെ നാട്ടുകാരന് വിളിച്ചറിയിക്കുകയായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. വ്യാജ തെളിവുണ്ടാക്കാന്‍ ഭര്‍ത്താവ് വിളിച്ചതാണോ എന്നും സംശയമുണ്ട്. നജിനയെ കൊലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.
സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിയതുമില്ല. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭര്‍തൃവീട്ടുകാര്‍ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം. വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും അതിന്റെ പേരില്‍ നിജിന ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും നാട്ടുകാരും പറയുന്നു.
രഖിലേഷും അച്ഛനും അമ്മയും തിരൂരില്‍ മരണ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ നിജിനയേയും മകനേയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നു മണിയോടെ ഇരുവരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 017 ജനുവരി 23 നാണ് കൊയിലാണ്ടി കൊല്ലം സ്വദേശി നിജിനയും വെള്ളന്നൂര്‍ വിരുപ്പില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രഖിലേഷും തമ്മില്‍ വിവാഹിതരായത്.
കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കീഴരിയൂര്‍ കാരടിപ്പറമ്പത്ത് കുമാരന്റെയും ചന്ദ്രികയുടെയും മകളാണ് നിജിന. സഹോദരങ്ങള്‍: നിഷ, നിജേഷ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam