1 GBP = 93.40 INR                       

BREAKING NEWS

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടന്നെത്തുന്ന പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കുന്നത് പ്രതിഷേധനത്തിനും സംഘര്‍ഷത്തിനും വഴിതെളിക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ട്; ഇന്ന് മുതല്‍ മൂന്ന് ച്രാക്കുകള്‍ ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് മാത്രം; ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ കയറിയാല്‍ ഇരട്ടിത്തുക പിഴയീടാക്കാന്‍ ദേശീയപാത അഥോറിറ്റി; ഡിസംബര്‍ ഒന്നോടെ മുഴുവന്‍ ട്രാക്കും ഫാസ്ടാഗിലേക്ക് മാറുമ്പള്‍ ഒഴിവാക്കുന്നത് പ്രാദേശിക വാഹനങ്ങളെ മാത്രം

Britishmalayali
kz´wteJI³

തൃശൂര്‍: ദേശീയപാതയിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ ഫാസ് ടാഗ് നടത്താനുള്ള നീക്കത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം. മണ്ഡലമാസം നാളെ തുടങ്ങവെ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു ഇടയാക്കുമെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോള്‍പ്ലാസ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള അയ്യപ്പഭക്തരാണ് വര്‍ഷാ വര്‍ഷം ശബരിമലയിലേക്ക് എത്തുന്നത്. സമ്പൂര്‍ണ ഫാസ്ടാഗ് നടപ്പാക്കുന്നത് പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്കിനും സംഘര്‍ഷത്തിനുമിടയാക്കുമെന്ന് പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്. നിലനില്‍ കഴിഞ്ഞ 9ന് മുതല്‍ പാലിയേക്കര പ്ലാസയില്‍ മൂന്ന് ട്രാക്കുകള്‍ സമ്പൂര്‍ണ ഫാസ്റ്റ് ടാഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ട്രാക്ക് വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കയറി വരികയാണെങ്കില്‍ പിഴയടക്കേണ്ടിയും വരും. ഡിസംബര്‍ ഒന്നോടു കൂടി പാലിയേക്കരയില്‍ ഇരുഭാഗത്തേയും ഓരോ ട്രാക്കുകളൊഴികെ എല്ലാ ട്രാക്കുകളും ഫാസ്ടാഗ് ട്രാക്കുകളാക്കാന്‍ ദേശീയപാതാ അഥോറിറ്റി (എന്‍എച്ച്എഐ) ഉത്തരവിട്ടിരുന്നു. എന്നാല്‍, പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന 20 ശതമാനം വാഹനങ്ങള്‍ക്കു പോലും ഫാസ്ടാഗില്ല. ഇതര സംസ്ഥാന വാഹനങ്ങളിലും ഫാസ്ടാഗ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല.

ഇതോടെ പണമോ സൗജന്യ പാസോ ഉപയോഗിച്ചുപോകാവുന്ന ട്രാക്കില്‍ തിരക്കേറും. വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നതോടെ ടാഗുള്ള വാഹനങ്ങള്‍ക്കു പോലും ഫാസ്ടാഗ് ട്രാക്കുകളിലേക്കെത്താന്‍ കഴിയില്ല. മണ്ഡല കാലത്താണ് പാലിയേക്കരയില്‍ വാഹന സാന്ദ്രത ഏറ്റവും കൂടുതല്‍. ടോള്‍ പിരിച്ചു മാത്രം വാഹനങ്ങള്‍ വിട്ടാല്‍ മതിയെന്ന് ബിഒടി കമ്പനി കൂടി നിലപാടെടുത്താല്‍ ദേശീയപാത സ്തംഭിക്കുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തുന്നത്.

തിരക്കു നിയന്ത്രിക്കാന്‍ ടോള്‍ പ്ലാസയില്‍ സ്ഥിരം പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാലിയേക്കര ടോള്‍പ്ലാസയില്‍ ഇത്തരം ഡിജിറ്റല്‍ നവീകരണങ്ങള്‍ കൊണ്ടുവരുന്നത് ഫാസ്ട്രാക്കിന്റെ ഉപയോഗം അറിയാത്ത യാത്രക്കരെ കൂടുതല്‍ വലലയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള അയ്യപ്പവാഹനങ്ങള്‍ കൂടി കടന്നെത്തുന്നതോടെ നിലവിലുള്ള സമ്പൂര്‍ണ ട്രാക്കുകളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുമെന്നും പൊലീസ് കരുതപ്പെടുന്നു.

ഡിസംബര്‍ 1 മുതല്‍ ഫാസ്ടാഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയപാത അഥോറിറ്റി കലക്ടര്‍ക്കും എസ്പിക്കും കത്ത് നല്‍കി. ഇതേ വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കു നേരത്തേ കത്തു നല്‍കിയിരുന്നു. ദേശീയപാത ഉപയോക്താക്കളുടെ ഇന്ധനവും സമയവും ലാഭിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നും സഹകരണം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് കത്ത്15 മുതല്‍ 21വരെ 4 ട്രാക്കുകളിലും 22 മുതല്‍ 28 വരെ 5 ട്രാക്കുകളിലും 29ന് മുഴുവന്‍ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാനാണ് നിര്‍ദ്ദേശം. ഒരു ട്രാക്ക് തല്‍ക്കാലം പ്രാദേശിക വാഹനങ്ങള്‍ക്കായി ഒഴിച്ചിടും.

ഡിസംബര്‍ 1 മുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ട്രാക്കുകളില്‍ കയറിയാല്‍ ഇരട്ടിത്തുക നല്‍കേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ദിനവും 45,000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 7,000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഫാസ്ടാഗുള്ളത്. ഓഗസ്റ്റിലെ നിര്‍ദ്ദേശപ്രകാരം, ഡിസംബര്‍ 1 മുതല്‍ ടോള്‍ പ്ലാസകളില്‍ ഒരു ലെയ്‌നില്‍ പണം, കാര്‍ഡ് എന്നിവ മുഖേനയുള്ള ടോള്‍ സ്വീകരിക്കണമെന്നു പറഞ്ഞിരുന്നു. ഇവയില്‍ പക്ഷേ, വലിയ ക്യൂ ആയിരിക്കും. ഫാസ്ടാഗില്‍ കയറിയാല്‍ ഇരട്ടി പണവും നല്‍കേണ്ടിവരും.

ദേശീയപാതകളിലെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് ലഭിക്കും. എസ്‌ഐബി, ഫെഡറല്‍ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങി ബാങ്ക് ശാഖകളും ഫാസ്ടാഗ് നല്‍കുന്നുണ്ട്. തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കുസമീപം 6 കൗണ്ടറുകളുണ്ട്. കാറുകള്‍ക്ക് 500 രൂപയും വലിയ വാഹനങ്ങള്‍ക്ക് 600 രൂപയുമാണ് ഇവിടെ നിരക്ക്. ഇതില്‍ കാറുകള്‍ക്ക് 200രൂപയും വലിയ വാഹനങ്ങള്‍ക്ക് 300 രൂപയും ഉപയോഗിക്കാനാകും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category