1 GBP = 94.00 INR                       

BREAKING NEWS

ബംഗ്ലാദേശിനെ ബൗളിങ്ങില്‍ തകര്‍ത്ത് ഇന്ത്യ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നുന്ന ജയം; പ്രതിരോധ കവചം തീര്‍ത്ത് പൂജര-അഗര്‍വാള്‍ കൂട്ടുകെട്ട്; ആദ്യദിനം കോലിപ്പടയ്ക്ക് സ്വന്തം

Britishmalayali
kz´wteJI³

ഇന്‍ഡോര്‍: ബംഗ്ലാദേശിനെ ബോളിങ്ങില്‍ തകര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍. ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ നേടിയത് 150 റണ്‍. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് നിര 58.3 ഓവറില്‍ ദൗത്യം പൂര്‍ത്തിയാക്കി. ഷമി മൂന്ന് വിക്കറ്റെടുത്തു. ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടുവീതവും. ഒന്നാംദിനം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നിന് 86 എന്ന നിലയിലാണ്. 64 റണ്‍ മാത്രം മതി ബംഗ്ലാദേശിനൊപ്പമെത്താന്‍. മായങ്ക് അഗര്‍വാളും (37) ചേതേശ്വര്‍ പൂജാരയുമാണ് (43) ക്രീസില്‍.

പരിചയസമ്പന്നരായ തമീം ഇഖ്ബാലും ഷാക്കിബ് അല്‍ ഹസനും ഇല്ലാതെ ഇന്‍ഡോറിലിറങ്ങിയ ബംഗ്ലാദേശിന് പിഴച്ചു. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ വിറച്ചു ബംഗ്ലാ ബാറ്റിങ്. മൂന്ന് പേസര്‍മാരെ അണിനിരത്തിയായിരുന്നു ഇന്ത്യ എത്തിയത്. ഹനുമ വിഹാരി പുറത്തിരുന്നു. ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാമും (6) ഇമ്രുല്‍ കയെസും (6) തുടക്കത്തില്‍ വീണു. ക്യാപ്റ്റന്‍ മൊയിമിനുള്‍ ഹഖ് (37) പിടിച്ചുനിന്നെങ്കിലും അശ്വിന്‍ കുറ്റിതെറിപ്പിച്ചു. മുഹമ്മദ് മിഥുന്‍ (13), മഹമ്മദുല്ല (10), ലിറ്റണ്‍ ദാസ് (21) എന്നീ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം മങ്ങി. മുഷ്ഫിക്കുര്‍ റഹീമിന്റെ (43) പോരാട്ടം ഷമി അവസാനിപ്പിച്ചു. അവസാന അഞ്ച് വിക്കറ്റുകള്‍ പത്ത് റണ്ണെടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ താരമായ ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് (6) ഇന്ത്യക്ക് നഷ്ടമായത്. അബു ജയേദിന്റെ പന്തില്‍ ലിറ്റണ്‍ ദാസിന് പിടികൊടുത്താണ് വലംകൈയന്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ മായങ്കും പൂജാരയും ചേര്‍ന്ന് 72 റണ്‍ ചേര്‍ത്തു. രണ്ടാംദിനം വേഗം റണ്ണടിച്ച് മികച്ച ലീഡ് പടത്തുയര്‍ത്താനാകും ഇന്ത്യ ശ്രമിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category