1 GBP = 97.60 INR                       

BREAKING NEWS

ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതല്‍ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസില്‍ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറല്‍ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം മാത്രം പുനപരിശോധനാ ഹര്‍ജിയില്‍ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തര്‍ക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ

Britishmalayali
kz´wteJI³

ബരിമല വിഷയത്തില്‍ ഏഷ്യാനെറ്റും മനോരമയ്ക്കും അടക്കമുള്ള എല്ലാ ചാനലുകള്‍ക്കും ചെറിയ പിശക് പറ്റി. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവും പോലും ഇത് ആവര്‍ത്തിച്ചു. എല്ലാ മാധ്യമങ്ങളും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശബരിമലയില്‍ പുനപരിശോധനാ ഹര്‍ജി ഏഴംഗ വിശാല ബെഞ്ചിന് വിട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. ചില സംശയങ്ങള്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസായ രഞ്ജന്‍ ഗൊഗോയ്ക്കുണ്ടായി. ഈ സംശയങ്ങളാണ് പരിഗണിക്കുന്നതിന് സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ടത്. വിശാല ബഞ്ചിന്റെ തീര്‍പ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. രഞ്ജന്‍ ഗൊഗോയ് സ്ഥാനം ഒഴിയുകയാണ്. അതുകൊണ്ട് തന്നെ അടുത്ത ചീഫ് ജസ്റ്റീസാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുക.

അതിവേഗം വാര്‍ത്ത കൊടുക്കേണ്ടി വരുന്നതാണ് ചാനലുകള്‍ക്ക് വിനയാകുന്നത്. എന്നാല്‍ ഇന്ന് എല്ലാ പത്രങ്ങളും റഫറല്‍ വിധിയാണുണ്ടായതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു. സമയമെടുത്ത് ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശബരിമല കേസില്‍ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറല്‍ വിധിയാകുന്നതോടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം മാത്രം പുനപരിശോധനാ ഹര്‍ജിയില്‍ വിധി പറയുന്ന സ്ഥിതിയാണ് നിലവില്‍ വരുന്നത്. പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആവേശം ഭക്തര്‍ക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെയാകും എന്നാണ് വിലയിരുത്തല്‍.

പുനഃപരിശോധനാ ഹര്‍ജികള്‍ കേട്ട കോടതി അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളില്‍ തീര്‍പ്പ് കണ്ടെത്താന്‍ വിശാല ബഞ്ചിന് വിടുകയായിരുന്നു. കോടതി ഇന്ന് ആദ്യ കേസായി ശബരിമലയാണ് പരിഗണിച്ചത്. 2018 സെപ്റ്റംബര്‍ 28 മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു യുവതിപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. ഇതിനെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോള്‍ വിധിപറഞ്ഞ ജഡ്ജിമാരില്‍ മൂന്ന് പേര്‍ ഏഴംഗ ബെഞ്ചിലേക്ക് പോകും. ബാക്കി നാലു പേര്‍ ആരാകുമെന്നത് കേസിനെ സ്വാധീനിക്കും. പുനഃപരിശോധന, റിട്ട് ഹര്‍ജികളുടെ കാര്യത്തില്‍ ഇനി നിര്‍ണായകം ചീഫ് ജസ്റ്റിസിന്റെ തീരുമാനം. താന്‍ വിരമിക്കുന്ന 17വരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അതിനുശേഷമാണെങ്കില്‍, നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കും തീരുമാനിക്കാം. ശബരിമല, ദാവൂദി ബോറ, മുസ്ലിം, പാഴ്സി സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളെല്ലാം 7 അംഗ ബെഞ്ചിലേക്കു വിടുന്നു എന്ന് ചീഫ് ജസ്റ്റിസിനു ഭരണപരമായ തീരുമാനം എടുക്കാം.

മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാര്‍സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്നും വിധിയില്‍ പറയുന്നു. ശിരൂര്‍ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂര്‍ മഠക്കേസില്‍ മതത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസില്‍ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി. ഇത് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമാണ്. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിശാല ബഞ്ചാകും. ഈ തീരുമാനമാകും ഇനി യുവതി പ്രവേശനത്തില്‍ സ്വാധീനിക്കുക. അതുകൊണ്ട് തന്നെ ശബരിമല പുനഃപരിശോധന ഹര്‍ജികളുടെ ഭാവി തീരുമാനിക്കുന്നത് അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ രൂപീകരിക്കുന്ന ബെഞ്ചിന്റെ സ്വഭാവമായിരിക്കും. ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തുന്ന ജഡ്ജിമാരുടെ നിലപാടുകളായിരിക്കും കേസില്‍ നിര്‍ണായകമാകുക.

മൂന്ന് പേര്‍ ഏഴംഗ ബെഞ്ചിലേക്ക് വിടാനും രണ്ടു പേര്‍ വിയോജിച്ചും വിധി എഴുതി. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ഏഴംഗ ബെഞ്ചിലേക്ക് വിടാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന നിലപാടും സ്വീകരിച്ചു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ സമരങ്ങള്‍ക്കെതിരെ ജസ്റ്റിസ് നരിമാന്‍ രൂക്ഷമായ വിമര്‍ശനമാണ് ഭിന്നവിധിയില്‍ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയില്‍ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയില്‍ പറയുന്നു.

ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍, ഏഴു ജഡ്ജിമാര്‍ ഉള്‍പ്പെട്ട വിശാലബെഞ്ചില്‍നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നതുവരെ മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ശബരിമല കേസുകള്‍ സംബന്ധിച്ച് 2018 സെപ്റ്റംബര്‍ 28നു പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്റ്റേ ചെയ്തിട്ടുമില്ല. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തില്‍ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇപ്പോള്‍ നല്‍കിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളില്‍ ഉത്തരങ്ങള്‍ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും മാറ്റിവയ്ക്കുന്നു. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോള്‍ താല്‍പര്യമുള്ള കക്ഷികളെയെല്ലാം കേള്‍ക്കണമോയെന്ന് ഏഴംഗ ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ ആകുമോ എന്നീ വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കോടതി ജാഗ്രത പാലിക്കണം. സമാനമായ പ്രശ്നങ്ങള്‍ പല മതങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശിക്കുന്നതിലെ വിലക്കും, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്സി ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണം. ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ട്. ഫലത്തില്‍, ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്നു കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹര്‍ജികളിലും അനുബന്ധ ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിനാണു വാദം പൂര്‍ത്തിയായത്. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളില്‍ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.

ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ 1990 സെപ്റ്റംബറില്‍ പരാതി നല്‍കി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിച്ച ഹൈക്കോടതി 1991 ഏപ്രില്‍ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചു. 2006ല്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2018 സെപ്റ്റംബര്‍ 28ന് ആണ് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായത്.

വിശാല ബെഞ്ചിലേക്കു പോകുന്ന വിഷയങ്ങള്‍
1. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം

2. മതാനുഷ്ഠാനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25(1) വകുപ്പില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. ധാര്‍മികത അല്ലെങ്കില്‍ ഭരണഘടനാധാര്‍മികത എന്നത് ഭരണഘടനയില്‍ പറയുന്നില്ല. അത് മതവിശ്വാസവുമായിമാത്രം ബന്ധപ്പെട്ടതാണോ?

4. ആചാരങ്ങള്‍ മതത്തിന്റെയോ പ്രത്യേക വിശ്വാസി സമൂഹത്തിന്റേയോ വേര്‍പിരിക്കാനാവാത്ത ഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം. ഇത് ആ സമുദായത്തിന്റെ മേധാവികള്‍മാത്രം തീരുമാനിക്കേണ്ടതാണോ?

5. ഭരണഘടനയുടെ 25(2)(ബി)യില്‍ പറയുന്ന 'ഹിന്ദുക്കളിലെ വിഭാഗങ്ങള്‍' എന്നതിന്റെ അര്‍ഥമെന്താണ്?

6. പ്രത്യേക വിശ്വാസിസമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്ക് ഭരണഘടനയുടെ 26-ാം വകുപ്പുപ്രകാരമുള്ള സംരക്ഷണമുണ്ടോ?

7. വിശ്വാസിസമൂഹത്തിന്റെ മതാചാരങ്ങള്‍ അതിനുപുറത്തുള്ളവര്‍ പൊതുതാത്പര്യഹര്‍ജിയിലൂടെ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category