1 GBP = 97.50 INR                       

BREAKING NEWS

വളര്‍ത്തച്ഛന്റെ കൊട്ടാരത്തിനോട് ചേര്‍ന്നുള്ള വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാനിരതരായി ഇരുന്നത് ആയിരക്കണക്കിന് ഭക്തര്‍; വിധി വന്നപ്പോള്‍ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ഉയര്‍ന്നത് ശരണം വിളികള്‍; മന്നംസമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി ആഹ്ലാദം പങ്കുവച്ച് സുകുമാരന്‍ നായരും; ശബരിമല വിധിയെ പ്രതീക്ഷയോടെ കണ്ട് എന്‍ എസ് എസും പന്തളം കൊട്ടാരവും; അന്തിമ തീരുമാനവും അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ നാമജപ പ്രതിഷേധ നേതൃത്വം

Britishmalayali
kz´wteJI³

ചങ്ങനാശ്ശേരി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എന്‍.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേര്‍ന്ന് മന്നംസമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.

പന്തളം കൊട്ടാരത്തോട് ചേര്‍ന്നുള്ള വലിയകോയിക്കല്‍ ക്ഷേത്രത്തിനുമുമ്പില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രാര്‍ത്ഥനാനിരതരായി ഭക്തര്‍ ഇരുന്നു. പത്തരയ്ക്ക് വിധി വന്നപ്പോള്‍ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ശരണം വിളികള്‍ മുഴങ്ങി. ശരണംവിളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചു. എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയും ആഘോഷത്തിലായിരുന്നു. എന്‍ എസ് എസും പന്തളം കൊട്ടാരവും എടുത്ത നിലപാട് തന്നെയാണ് വിശ്വാസികളുടെ എതിര്‍പ്പിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന്റെ പ്രതിഫലനമാണ് സുപ്രീംകോടതി വിധിയിലേക്ക് കാര്യങ്ങളുമെത്തിയത്. ഈ സന്തോഷമാണ് പെരുന്നയിലും പന്തളത്തും നിറഞ്ഞതും. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എന്‍.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം പ്രകടമായിരുന്നു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേര്‍ന്ന് മന്നംസമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.

വിധിയെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നതായി പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി അറിയിച്ചു. അയ്യപ്പഭക്തര്‍ക്ക് ആശ്വാസം തരുന്ന വിധിയാണിതെന്ന് ജനറല്‍ സെക്രട്ടറി ആര്‍.കെ.ജയകുമാരവര്‍മ പറഞ്ഞു. ആചാരങ്ങള്‍ക്ക് അനുകൂലമായ വിധി അയ്യപ്പന്റെ പ്രസാദമാണെന്ന്, ക്ഷത്രിയക്ഷേമസഭ പന്തളം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.രാഘവവര്‍മരാജ, സെക്രട്ടറി ജ്യോതി ശക്തികുമാര്‍ വര്‍മ എന്നിവര്‍ പറഞ്ഞു. വിധി പുനഃപരിശോധിക്കാനുള്ള തീരുമാനമാണ് ഏഴംഗബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള ഉത്തരവെന്ന് ക്ഷേത്രാചാരസംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാര്‍, സെക്രട്ടറി പൃഥ്വിപാല്‍ എന്നിവര്‍ പറഞ്ഞു.

ഭക്തരുടെ മനസ്സുരുകിയുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് വിധിയെന്ന് യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി, സെക്രട്ടറി ഇ.നാരായണന്‍ പോറ്റി എന്നിവര്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് അനുകൂലമായുണ്ടായ വിധിയെ സ്വാഗതംചെയ്യുന്നതായി അയ്യപ്പസേവാസംഘം അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍.രവി, ഭക്തജനസംഘം പ്രസിഡന്റ് എം.ബി.ബിജുകുമാര്‍, തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പ്രസിഡന്റ് പൃഥ്വിപാല്‍, ശരത് കുരമ്പാല എന്നിവര്‍ അറിയിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളുടെ പരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടതോടെ 29 വര്‍ഷം തുടര്‍ന്ന നിയമവ്യവഹാരം വീണ്ടും നീളും. മതപരമായ വിശ്വാസത്തില്‍ കോടതിയുടെ ഇടപെടലിന്റെ പരിധിയടക്കം സുപ്രധാന ചോദ്യങ്ങളില്‍ ഇനി രൂപീകരിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ച് തീര്‍പ്പുണ്ടാക്കും. ഇതിനുശേഷമാകും പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി വരിക. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയോ അടുത്തതായി ചുമതലയേല്‍ക്കുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയോ വിശാല ബെഞ്ച് രൂപീകരിക്കും. ഇതു പ്രതീക്ഷയായി കാണുകയാണ് പന്തളം കൊട്ടാരവും എന്‍ എസ് എശും.

ഹിന്ദു, മുസ്ലിം, പാഴ്‌സി തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യത്തില്‍ ഈ വിശാല ബെഞ്ച് ഉത്തരം കണ്ടെത്തും. വിവിധ മതവിഭാഗത്തില്‍പ്പെട്ട കക്ഷികളുടെ വാദംകേട്ടശേഷമാകും തീരുമാനം. ഇത് ദീര്‍ഘമായ നിയമപോരാട്ടത്തിനാകും നാന്ദി കുറിക്കുക. ശബരിമല യുവതീപ്രവേശനക്കേസ് 2006ലാണ് റിട്ട് ഹര്‍ജിയായി സുപ്രീംകോടതിയില്‍ എത്തിയത്. 12 വര്‍ഷം വ്യവഹാരം നടന്നു. 2018 സെപ്റ്റംബര്‍ 28നു യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെത്തി.

1990ല്‍ സംസ്ഥാന ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചതോടെയാണ് നിയമപേരാട്ടങ്ങളുടെ തുടക്കം. യുവതികള്‍ പ്രവേശിക്കുന്നത് ചോദ്യം ചെയ്ത് എസ് മഹേന്ദ്രനാണ് കത്തയച്ചത്. ആചാരത്തിനു വിരുദ്ധമായി യുവതികള്‍ കയറുന്നത് നിരോധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ദേവസ്വം മുന്‍ കമീഷണര്‍ ജെ ചന്ദ്രികയും മകളും മറ്റു സ്ത്രീകളും പങ്കെടുത്ത പേരക്കുട്ടിയുടെ ചോറൂണ് നടത്തിയതിന്റെ ചിത്രത്തോടുകൂടിയ പത്രവാര്‍ത്തയും ഇതിനൊപ്പം നല്‍കി.യുവതീപ്രവേശനത്തിനുള്ള നിയന്ത്രണം എല്ലാ തീര്‍ത്ഥാടനവേളയിലും നടപ്പാക്കണമെന്ന് 1991 ഏപ്രില്‍ അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടു. മുമ്പ് നടപ്പിലുണ്ടായിരുന്ന യുവതീപ്രവേശനം ഇതോടെ വിലക്കപ്പെട്ടു.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റു ചിലരുമാണ് നിരോധനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ എതിര്‍കക്ഷിയാക്കി. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍, ഇന്ദിര ജെയ്സിങ് നേതൃത്വം നല്‍കുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നായര്‍ സര്‍വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം, അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവര്‍ പ്രവേശത്തെ എതിര്‍ത്തും വാദങ്ങള്‍ ഉന്നയിച്ചു.

10നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ എതിര്‍ത്ത് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും വന്നു. പന്തളം കൊട്ടാരം, തന്ത്രി കണ്ഠര് രാജീവര്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണ ഫോറം, എന്‍എസ്എസ്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് ഹര്‍ജി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category