1 GBP = 94.00 INR                       

BREAKING NEWS

പരിക്കേറ്റയാളെ ശുശ്രൂഷിക്കാന്‍ ചെന്ന നഴ്സിനെ ആമ്പുലന്‍സിന്റെ പിന്നില്‍ വെച്ച് പീഡിപ്പിച്ച് പരിക്കേറ്റ യുവാവ്; മെഡിക്കല്‍ ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാന്‍ സ്വയം വെളിപ്പെടുത്തല്‍ നടത്തി ആമ്പുലന്‍സ് നഴ്സ്

Britishmalayali
kz´wteJI³

ലണ്ടന്‍സ്: ആമ്പുലന്‍സിനുള്ളില്‍ മെഡിക്കല്‍ ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാന്‍ സ്വന്തം അനുഭവം വ്യക്തമാക്കി 25കാരിയായ നഴ്സ് രംഗത്ത്.  അടിപിടിയില്‍ പരിക്കേറ്റയാളെ ശുശ്രൂഷിക്കാന്‍ ചെന്ന തന്നെ ആമ്പുലന്‍സിന്റെ പിന്നില്‍ വെച്ച് പരിക്കേറ്റ യുവാവ് പീഡിപ്പിച്ചതായാണ് ലിസി സ്മിത്ത് എന്ന യുവതിയായ നഴ്സിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ സംഭവം യുവതി പോലിസില്‍ അറിയിക്കുകയും പീഡിപ്പിച്ചയാളെ പോലിസ് പിടികൂടി പിഴയിടുകയും അഞ്ച് വര്‍ഷത്തേക്ക് സെക്സ് ഒഫന്‍ഡേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

യുകെയില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് വ്യക്തമാക്കാനായിരുന്നു യുവതിയുടെ പരാതി. രോഗിക്ക് പരിചരണം നല്‍കുന്നതിനിടെ കുനിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അയാള്‍ തന്നെ കയറി പിടിച്ചതെന്ന് യുവതി പറയുന്നു. പെട്ടെന്ന് തന്നെ താന്‍ കുതറുകയും പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ആ സമയം ഒന്നും ചെയ്യാനായില്ലെന്നും പേടിച്ചു പോയെന്നും യുവതി ഐടിവിയോട് വ്യക്തമാക്കി. താന്‍ മാത്രമല്ല തന്റെ സഹപ്രവര്‍ത്തകരും രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ ഇത്തരം പീഡനങ്ങള്‍ക്കിരയാവാറുിണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അഥിനാല്‍ തന്നെ പാരാമെഡിക്കല്‍ സ്റ്റാഫുനകള്‍ ആമ്പുലന്‍സിലും മറ്റും നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാനാണ് യുവതി സ്വയം വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.

ലിസി സ്മിത്തിന്റെ വെളിപ്പെടുത്തല്‍ മലയാളികള്‍ അടക്കം ആമ്പുലന്‍സുകളില്‍ ജോലി ചെയ്യുന്ന നിരവധി നഴ്സുമാര്‍ നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പാരാമെഡിക്ക്സ് നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാരാമെഡിക്ക്സിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുള്ളതായി ജിഎംബി യൂണിയന്‍ പറയുന്നു. നിരവധി രോഗികള്‍ തന്നോട്് മോശമായി പെരുമാറിയിട്ടുള്ളതായി യുവതി ഐടിവിയോട് വ്യക്തമാക്കി. ലൈംഗീക ചുവയുള്ള കമന്റുകളാണ് കേട്ടിട്ടുള്ളവയില്‍ കൂടുതലും. വംശീയപരമായ അധിക്ഷേപവും ചീത്തവിളിയും എല്ലാം തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം നേരിടേണ്ടി വരുന്നുണ്ടെന്നും യുവതി പറയുന്നു. നൈറ്റ് ഷിഫ്റ്റുകളാണ് പാരാമെഡിക്കത്സിനെ കൂടുതലും പേടിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category