1 GBP = 94.00 INR                       

BREAKING NEWS

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളില്‍ ഒന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം; തടാകങ്ങളുടെ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വിശ്വസിക്കാനാവാതെ ലോകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദുരന്തത്തെ നേരിട്ട് ഇറ്റലി

Britishmalayali
kz´wteJI³

വെനീസ്: ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് വെനീസ് നഗരം. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് തടാകങ്ങളുടെ നഗരം വെള്ളത്തിനടിയിലാണ് ഇപ്പോള്‍. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളും പരിഹരിക്കാനാവാത്ത വിധമുള്ള കേടുപാടുകളുമാണ് ശാന്ത സുന്ദരമായ വെനീസ് നഗരത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം അതിശക്തമായതോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് വെള്ളപ്പൊക്കമാണ് വെനീസ് നഗരത്തെ വിഴുങ്ങി ഇരിക്കുന്നത്.

നാശനഷ്ടം കോടിക്കണക്കിന് പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അടിയന്തിര ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സെന്റ് മാര്‍ക്ക് ബസലിക്കയില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ തകരാറ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബസലിക്കയില്‍ ഒരിക്കലും പരിഹരിക്കാനാവാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തില്‍ തന്നെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ബസലിക്കയില്‍ വെള്ളം കയറുന്നതെന്ന് വെനീസ് ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ മോറാഗ്ലിയ പറഞ്ഞു. ജലനിരപ്പ് റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സെന്റ് മാര്‍ക്ക് സ്‌ക്വയറിന്റെ പകുതിയോളം വെള്ളത്തിനടിയിലാണ്. ഇവിടെ ഇന്നലെ രാവിലെയും മുന്നറിയിപ്പ് സയറന്‍ മുഴങ്ങി. ബസലിക്ക അടക്കം നിരവധി ടൂറിസ്റ്റ് സ്പോട്ടുകള്‍ അടച്ചു. ഫെനീസ് തിയറ്റര്‍, ഡ്യൂക്കല്‍ പാലസ് എന്നിവയും അടഞ്ഞു കിടക്കുകയാണ്. ഇന്നലെ മുതല്‍ വെനീസ് നഗരത്തിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ നാടകീയമായ സാഹചര്യമാണ് നിലവിലുള്ളത്. വെള്ളപ്പൊക്കം മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ചരിത്ര പ്രധാനമായ നഗരം തകര്‍ന്ന് കിടക്കുന്നത് കാണുന്നത് തന്നെ ഹൃദയ ഭേദകമാണ്. നഗരത്തിന്റെ കലാപാരമ്പര്യത്തിനും ഭീഷണിയായിരിക്കുകയാണ് വെള്ളപ്പൊക്കം എന്നും പ്രധാന മന്ത്രി പറഞ്ഞു.

അതേസമയം കാലാവസ്ഥാ വ്യതിയാനത്തെയാണ് വെനീസ് മേയര്‍ വെള്ളപ്പൊക്കത്തിന് കാരണമായി പഴിക്കുന്നത്. അതേസമയം ജനങ്ങള്‍ പ്രകോപിതരാവുകയും വെള്ളപ്പൊക്കം തടയാനുള്ള ഫണ്ടുകളില്‍ അഴിമതി നടന്നതായി ആരോപിക്കുകയും ചെയ്തു. ഉയര്‍ന്ന് വരുന്ന ജലനിരപ്പ് സാധാരണ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സിറ്റിയിലെ ഷോപ്പുകളും സ്‌ക്വയറുകളുമെല്ലാം വെള്ളത്തിനടിയിലാണ്. വെനീസിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തിന് എത്രമാത്രം കോട്ടം തട്ടിയിട്ടുണ്ട് എന്ന കണക്കെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category