1 GBP = 94.00 INR                       

BREAKING NEWS

ഇലക്ഷന്‍ സമയത്ത് നഴ്സുമാരും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്; എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ഇലക്ഷന്‍ ഗൈഡന്‍സ് പുറത്തിറങ്ങി; ഡിസംബര്‍ 13 വരെ പെരുമാറ്റ ചട്ടം ബാധകം

Britishmalayali
kz´wteJI³

ലണ്ടന്‍: ഡിസംബര്‍ 12ന് ബ്രിട്ടന്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോകം മുഴുവന്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലേക്ക ഉറ്റു നോക്കുമ്പോള്‍ ഈ സമയത്ത് നഴ്സുമാരും ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. നഴ്സുമാരടക്കം എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഈ സമയത്ത് പെരുമാറ്റ ചട്ടം ബാധകമാണ്. വിവേചനമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ ഈ സമയങ്ങളില്‍ നഴ്സുമാരും ശ്രദ്ധിക്കണം. ഡിസംബര്‍ 13വരെ അല്ലങ്കില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ നഴസുമാര്‍ക്കും ഈ പെരുമാറ്റ ചട്ടം ബാധകരം ആയിരിക്കും.
നവംബര്‍ ആറിന് നിലവില്‍ വന്ന പെരുമാറ്റ ചട്ട പ്രകാരം നഴ്സുമാരും പെരുമാറ്റ ചട്ടങ്ങള്‍ എല്ലാം പാലിക്കണം. ഈ സമയത്ത് പൊതു മുതലുകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇവ സൂക്ഷിച്ച് ഉപയോഗിക്കണം. കക്ഷി രാഷ്ട്രീയ ഭേദമന്യെ എന്‍എച്ച്എസ് സഹായം തേടുന്ന എല്ലാവരോടും ഒരു പോലെ പെരുമാറാന്‍ നഴ്സുമാര്‍ ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള ചായവ് മൂലം ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കരുത് എന്ന് അര്‍ത്ഥം.

ഈ സമയത്ത് എന്‍എച്ച്എസിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കണം. അതിനാല്‍ നഴ്സുമാര്‍ ജാഗ്രതയോടെ ജോലി ചെയ്യണം. പതിവു പോലെ തന്നെ എന്‍എച്ച്എസ് രാഷ്ട്രീയ വിവേചനമില്ലാതെ ആശുപത്രികളില്‍ എത്തുന്ന എല്ലാവരോടും ഒരു പോലെ തന്നെ പെരുമാറണം. അതായത് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ രോഗികളായെത്തിയാല്‍ അഴര്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ല. എല്ലാവരോടും ഒരേ സമീപനം ആയിരിക്കണം. ആശുപത്രി സാധനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല. തികച്ചും പക്ഷപാതപരമായിരിക്കണം നഴ്സുമാരുടെ പെരുമാറ്റം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category