1 GBP = 94.00 INR                       

BREAKING NEWS

ഒടുവില്‍ നഴ്സുമാര്‍ക്കും കെയറര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി ഒരു ഷൂസ്; നൈക്ക് പുറത്തിറക്കിയത് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ആശങ്കകള്‍ കണക്കിലെടുത്ത്

Britishmalayali
kz´wteJI³

ലണ്ടന്‍: നഴ്സുമാര്‍ക്കും കെയറര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്ത ഒരു ഷൂസ് ഇതാ വിപണിയിലേക്ക് വരുന്നു. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഷൂസ് സ്പോര്‍ട്സ് കമ്പനിയായ നൈക്കാണ് പുറത്തിറക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്്സുമാര്‍ക്കും കെയറര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി നൈക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത പുത്തന്‍ ഷൂസ് ആണ് ഉടന്‍ വിപണിയിലേക്ക് എത്തുന്നത്.
12 മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് ഷൂസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈസിയായി ധരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ എയര്‍ സൂം പള്‍സ് ഓടു കൂടിയാണ് ഷൂസ നൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ദിവസം മുഴുവനും ഷൂ ധരിക്കുന്ന ഇവരുടെ കാലിന് കംഫര്‍ട്ടായ വിധത്തില്‍ അകം കുഷ്യന്‍ ചെയ്താണ് ഷൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് വസ്ത്ര നിര്‍മ്മാതാക്കളായ കമ്പനി അത്ലറ്റുകള്‍ക്കും ഹോസ്പിറ്റല്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായാണ് ഷൂ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത മാസം മുതല്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ഈ ഷൂ വിപണിയില്‍ എത്തും. എന്നാല്‍ വില എത്രയെന്ന് വ്യക്തമല്ല. ഇതിന് സമാനമായ ഒന്നിന് 100 പൗണ്ടാണ് വില. അതിനാല്‍ വില ഇത്രയും വന്നേക്കാമെന്നാണ് കണക്ക് കൂട്ടല്‍. ജീവനക്കാര്‍ തെന്നി വീഴാതിരിക്കാന്‍ ഗ്രിപ്പി സോള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കാല്‍ വിയര്‍ക്കാതിരിക്കാനുള്ള സംവിധാനവും ഷൂവിനുള്ളില്‍ ഉണ്ട്. 12 മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ഒരു ദിവസം നഴ്സുമാര്‍ നാലോ അഞ്ച് മൈലോളമാണ് ആശുപത്രിക്കകത്ത് നടക്കേണ്ടി വരുന്നത്. അതിനാല്‍ തന്നെ അവര്‍ ആവശ്യപ്പെടുന്നത് വായൂ കടക്കത്തക്ക വിധത്തിലുള്ള സുരക്ഷിതമായ ഷൂവാണ്. ഇത് തന്നെയാണ് നൈക്കിന്റെ പുതു പുത്തന്‍ ഷൂ എ്നതും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് സന്തോഷമാകും.

വളരെ എളുപ്പം ധരിക്കാവുന്ന വിധത്തിലുള്ളതാണ് നൈക്കിന്റെ ഈ ഷൂ. ഇടാനും അഴിക്കാനും വളരെ എളുപ്പമുള്ളതാണെന്ന് കമ്പനി വ്യക്തമാക്കി. മാത്രമല്ല ഈ ഷൂ വൃത്തിയാക്കാനും എളുപ്പമുള്ളതാണ്. എല്ലാ സാഹചര്യത്തിലും ഇവരുടെ കാലുകളെ സുരക്ഷിതമാക്കി വെക്കുന്ന കുഷ്യനിങ്, ട്രാക്ഷന്‍ സിസ്റ്റം ആണ് ഷൂവിനുള്ളിലുള്ളത്. പ്ലാസ്റ്റിക് കോട്ടിങും റബ്ബര്‍ സോളുമാണ് ഷൂവിന് ഉപയോഗിച്ചിരിക്കുന്നത്. ഇലാസ്റ്റിക് സ്ട്രാപ്പ് ഉള്ളതിനാല്‍ ഒരു കൈക്ക് തന്നെ അഴിക്കാനും ഇടാനും സാധിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category