1 GBP = 93.40 INR                       

BREAKING NEWS

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വ്യാജ നഴ്സും; എന്‍എച്ച്എസ് ജീവനക്കാരി എന്ന പേരില്‍ ടോറി പാര്‍ട്ടിയുടെ ഹെല്‍ത്ത് സര്‍വീസ് നയത്തെ നിശിതമായി വിമര്‍ശിച്ചത് ഒരു നടി: വിവാദം പുകഞ്ഞതോടെ പരസ്യം പിന്‍വലിച്ച് ലേബര്‍ പാര്‍ട്ടി

Britishmalayali
kz´wteJI³

ലണ്ടന്‍: ഡിസംബര്‍ 12ന് നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ടോറികളെ മലര്‍ത്തിയടിക്കാനും ലേബര്‍ പാര്‍ട്ടി രംഗത്തിറക്കിയത് വ്യാജ നഴ്സിനെ. ടിവിയിലൂടെ നടന്ന ഇലക്ഷന്‍ പ്രചരണ പരിപാടിയിലാണ് എന്‍എച്ച്എസ് നഴ്സാണെന്ന വ്യാജേന നടിയെ അവതരിപ്പിച്ചത്. ടോറികളെ നിശിതമായി വിമര്‍ശിച്ച 30 സെക്കന്‍ഡ് ഉള്ള ഈ വീഡിയോ ക്ലിപ്പ് ബിബിസി, ഐടിവി, എസ്4സി എന്നീ ചാനലുകളില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചിരുന്നു. നീല നിറത്തിലുള്ള യൂണിഫോം അണിഞ്ഞ് എന്‍എച്ച്സ് നഴ്സായാണ് യുവതിയെത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ച് ലേബര്‍ പാര്‍ട്ടി തലയൂരി.
എന്‍എച്ച്എസിനെ ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാന്‍ ശ്രമിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വിമര്‍ശിച്ചും ലേബറുകള്‍ ഹെല്‍ത്ത് സര്‍വീസിന് നല്‍കുന്ന ഫണ്ട് കൂട്ടുമെന്നു വാഗ്ദാനം ചെയ്തുമായിരുന്നു യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നഴ്സായി വന്നത് ഒരു നടിയാണെന്ന് മനസ്സിലാക്കിയതോടെ ലേബറുകള്‍ ഈ പരസ്യം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വീഡിയോകളില്‍ നടിമാരെ ഉപയോഗിക്കുകയാണെങ്കില്‍ ബ്രോഡ്കാസ്റ്റ് ഗൈഡ്ലൈന്‍ പ്രകാരം അത് ഓഡിയന്‍സിനോട് വ്യക്തമാക്കേണ്ടതാണ്. എന്നാല്‍ ലേബറുകള്‍ ഇത് ചെയ്തില്ല. ഇതോടെയാണ് ലേബറുകള്‍ പുിലിവാലു പിടിച്ചതും വീഡിയോ പിന്‍വലിച്ചതും.

ലേബര്‍ പാര്‍ട്ടി ഹെല്‍ത്ത് സര്‍വ്വീസിന് ലഭ്യമാക്കുന്ന ഫണ്ട് കൂട്ടുമെന്നാണ് യുവതി ഈ പരസ്യത്തില്‍ പറയുന്നത്. ലേബര്‍ പാര്‍ട്ടിയാണ് എന്‍എച്ച്എസ് കൊണ്ടു വന്നത്, ഇതിന്റെ പകുതി ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാനുള്ള ടോറികളുടെ പരിശ്രമത്തെ തങ്ങള്‍ പ്രതിരോധിക്കുമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോ പു്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ വീഡിയോയിലുള്ളത് യഥാര്‍ത്ഥ നഴ്സ് അല്ലെന്നും നടിയാണെന്നുമുള്ള വിവരം പുറത്ത് വരികയായിരുന്നു.

അതേസമയം വ്യാജനഴ്സിനെ വച്ച് എന്‍എച്ച്എസിന്റെ ഭാവിക്ക് തന്നെ ഭീഷണിയായ പ്രസ്താവന നടത്തിയ ലേബറിനെതിരെ പ്ലെയ്ഡ് സിമരു രംഗത്ത് എത്തി. ഇതോടെ വ്യാജ നഴ്സിനെ ഉപയോഗിച്ച ലേബറിനെതിരെ പ്രതിഷേധം പുകയുകയാണ്. അതേസമയം വെയില്‍സിലെ ലേബര്‍ പാര്‍ട്ടി നേതാവ് വിശദീകരിച്ചത് പ്രൈവറ്റ് പ്രൊഡക്ഷന്‍ഡ കമ്പനിയാണ് തങ്ങള്‍ക്ക് വേണ്ടി ഈ പരസ്യം നടിയെ വെച്ച് ചെയ്തതെന്നാണ്. തങ്ങളുടെ അനുവാദമില്ലാതെയാണ് നടിയെ വെച്ച് ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്തതെന്നാണ് ലേബര്‍ വക്താവിന്റെ വിശദീകരണം. വീഡിയോ തങ്ങള്‍ പിന്‍വലിച്ചതായും ഇത് ചെയ്ത കമ്പനിയുമായി സംസാരിച്ചെന്നും ഈ കമ്പനിയുമായി ഭാവിയില്‍ ഒരിക്കലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category