1 GBP = 94.40 INR                       

BREAKING NEWS

ട്യൂഷന്‍ ഫീസ് ഇളവ് പോലൊരു സുന്ദര വാഗ്ദാനവുമായി ലേബര്‍ വീണ്ടും; സകല വീടുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് സൗജന്യമെന്ന് പ്രഖ്യാപിച്ച് മാനി ഫെസ്റ്റൊ; ബിടി ഏറ്റെടുത്ത് ഗൂഗിളിനോട് കാശുവാങ്ങി സൗജന്യം ഉറപ്പിച്ച് കോര്‍ബിന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം ലേബര്‍ വമ്പന്‍ കുതിപ്പ് നടത്തിയത് ട്യൂഷന്‍ ഫീസ് സൗജന്യമാക്കുമെന്ന വാഗ്ദാനമായിരുന്നു. യൂണിവേഴ്സിറ്റികളില്‍ മക്കളെ പഠിപ്പിക്കാന്‍ ഓരോ വര്‍ഷവും 9,000 പൗണ്ട് വരെ ഫീസായി നല്‍കേണ്ട ഗതികേടില്‍ പെട്ട സാധാരണക്കാര്‍ ആ ഒറ്റ വാഗ്ദാനം കൊണ്ട് ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. ഇക്കുറി വീണ്ടും സമാനമായ ഒരു വാദ്ഗാനവുമായി ലേബര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. യുകെയിലെ സകല വീടുകളിലും ബിസിനസുകള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ്സൗജന്യമായി എത്തിക്കുമെന്നാണ് വാഗ്ദാനം. 2030ഓടു കൂടി ഇത് പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുമെന്നാണ് പറയുന്നത്.
ഗൂഗിളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. എന്നാല്‍ ഇതിനായി 20 ബില്ല്യണ്‍ പൗണ്ട് വേണ്ടി വരുമെന്നാണ് ഷാഡോ ചാന്‍സിലര്‍ ജോണ്‍ മക് ഡോണലിന്റെ കണക്കു കൂട്ടല്‍. ബിടിയെ ദേശിയവത്ക്കരിച്ചു കൊണ്ട് ബ്രിട്ടനെ ബ്രോഡ്ബാന്‍ഡ് വത്ക്കരിക്കാനും ബിഗ് ടെക്ക് മള്‍ട്ടിനാഷണല്‍സിന് മുകളില്‍ പുതിയ ടാക്സ് ചുമത്തി പണം കണ്ടെത്താമെന്നുമാണ് ലേബറിന്റെ കണക്ക് കൂട്ടല്‍.

ഇതോടെ ബോറിസ് ജോണ്‍സന് ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് ലേബറുകള്‍. ഫൈബര്‍ ഒപ്ടിക് ബ്രോഡ്ബാന്‍ഡുകള്‍ എല്ലാ വീടുകളിലും എത്തിക്കാന്‍ അഞ്ച് ബില്ല്യണ്‍ പൗണ്ട് ചിലവഴിക്കുമെന്ന് ജോണ്‍സന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലേബര്‍ തങ്ങളുടെ പുത്തന്‍ വാഗ്ദാനത്തിലൂടെ അതുക്കും മേലെ പറന്നു. ഓഫ്കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് ശതമാനത്തോളം വീടുകളില്‍ മാത്രമേ നിലവില്‍ ബ്രിട്ടനില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളു. ബ്രോഡ്ബാന്‍ഡിനായി ശരാശരി ഒരു കുടുംബം 30 പൗണ്ടാണ് ചിലവാക്കേണ്ടി വരുന്നതത്. അതായത് ഒരു വര്‍ഷം 360 പൗണ്ട് ഈ ഇനത്തില്‍ മാറ്റി വയ്ക്കേണ്ടി വരുന്നു. ഇന്റര്‍നെറ്റ് സൗജന്യമാക്കിയാല്‍ അത് ഓരോ കുടുംബത്തിനും വന്‍ നേട്ടമായിരിക്കുമെന്ന ദഗീര്‍ഘ വീക്ഷണത്തോടെയാണ് ലേബര്‍ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച ലങ്കാസ്റ്ററിലാണ് ജെറമി കോര്‍ബിന്‍ തങ്ങളുടെ സുപ്രധാന തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഒരു കണക്ടഡ് സൊസൈറ്റിയിലൂടെ രാജ്യത്തേയും സമ്പദ് വ്യവസ്ഥയെയും അണി നിരത്താനാണ് ലേബര്‍ ലക്ഷ്യമിടുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി. നരഗത്തിന്റെ പ്രാന്ത പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം നിലവില്‍ വളരെ മോശം ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് ഉള്ളത്. ഇതില്‍ മാറ്റം വരുത്തി അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്തെ എല്ലാ വീടുകളിലും സൗജന്യമായി തന്നെ എത്തിക്കുമമെന്നാണ് കോര്‍ബിന്‍ പറയുന്നത്.

സര്‍ക്കാരില്‍ നിലവിലുള്ളതും ഇതു വരെ ചിലവാക്കാത്തതുമായി ഇരിക്കുന്ന അഞ്ച് ബില്ല്യണ്‍ പൗണ്ടുും മറ്റൊരു 15.3 ബില്ല്യണ്‍ പൗണ്ടും കണ്ടെത്തിയാല്‍ അതിവേഗ ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാകുമെന്നും കോര്‍ബിന്‍ പറയുന്നു. എല്ലാവര്‍ക്കും സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലേബറിന്റെ ഏറ്റവും വലിയ സ്വപ്നം. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സൊസൈറ്റിയിലും മാറ്റം വരുത്തുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഒരിക്കല്‍ ആഡംബരമായിരുന്ന ഇന്റര്‍നെറ്റ് ഇന്ന് ജനങ്ങള്‍ക്ക് അവശ്യ വസ്തുവാണ്. ഇത് ജോലി സാധ്യത, ക്രിയേറ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കാനും എന്റര്‍ടെയിന്റ്മെന്റിനും ഫ്രണ്ട്ഷിപ്പിനുമെല്ലാം സൗകര്യവും ഒരുക്കുന്നു.

അതേസമയം അതിവേഗ സൗജന്യ ഇ്#റര്‍നെറ്റിന് പുറമെ വെള്ളവും റെയില്‍ ഗതാഗതവും ദേശിയ വത്ക്കരിക്കുമെന്ന് ലേബര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സൗജന്യമായി എന്ന വാഗ്ദാനമാണ് ജനങ്ങളെ ആകര്‍ഷിക്കാന്‍ കോര്‍ബിനും കൂട്ടരും പുറത്തെടുത്തിരിക്കുന്നത്. പുതിയ കമ്പനിയായ ബ്രിട്ടീഷ് ബ്രോഡ് ബാന്‍ഡ് പ്രവര്‍ത്തനമാകണമെങ്കില്‍ 230 മില്ല്യണ്‍ പൗണ്ട് വേണം. ലേബറുകളുടെ പല ടാക്സുകള്‍ വഴി ഇതിന് പണം കണ്ടെത്തുമെന്നും മക് ഡോണല്‍ പറയുന്നു. ഇതിന് പുറമെ ഡിജിറ്റല്‍ റൈറ്റ്സ് എന്ന വാഗ്ദാനവും ലേബര്‍ നല്‍കി. ഡാറ്റകളും ഓണ്‍ലൈന്‍ റൈറ്റുകളും സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category