1 GBP = 93.40 INR                       

BREAKING NEWS

നോമിനേഷന്‍ തിയതി കഴിഞ്ഞ ശേഷം ബ്രെക്സിറ്റ് സ്ഥാനാര്‍ത്ഥികള്‍ പിന്മാറുന്നു; പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെ പോലിസില്‍ പരാതിയുമായി നിഗേല്‍ ഫാരേജ്; 20 പോയന്റ് മുന്‍കൈ നേടിയതോടെ ടോറികള്‍ തൂത്ത് വാരുമെന്ന് ഒടുവിലത്തെ സര്‍വ്വെ

Britishmalayali
kz´wteJI³

ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്ത് വരികെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങള്‍ കളം നിറഞ്ഞാടുകയാണ് ബ്രിട്ടനില്‍. ടോറികള്‍ക്ക് മത്സരിക്കാന്‍ വേണ്ടി 320ഓളം മണ്ഡലങ്ങളില്‍ വഴിമാറി കൊടുത്ത ബ്രെക്സിറ്റ് പാര്‍ട്ടി ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നോമിനേഷന്‍ തിയതി അവസാനിച്ചതോടെ ബ്രെക്സിറ്റ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതാണ് നിഗേല്‍ ഫാരേജിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നത് അസാധ്യമെന്നിരിക്കെ ബ്രെക്സിറ്റ് സ്ഥാനാര്‍ത്ഥികള്‍ പിന്മാറുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ കുതന്ത്രമാണെന്നാണ് നിഗേല്‍ ഫാരേജ് ആരോപിക്കുന്നത്.

ബ്രെക്സിറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പിന്മാറിയതിന് പിന്നില്‍ ടോറികളാണെന്നാണ് നിഗേല്‍ ഫാരേജിന്റെ പരാതി. ടോറികള്‍ ബ്രെക്സിറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തും തങ്ങളുടെ പാര്‍ട്ടിയില്‍ നല്ല സ്ഥാനം വാഗ്ദാനം ചെയ്്തുമെല്ലാം ബ്രെക്സിറ്റഅ സ്ഥാനാര്‍ത്ഥികളെ കൈയ്യിലെടുക്കുകയും നോമിനേഷന്‍ പിന്‍വലിപ്പിക്കുകയും ചെയ്യുകരയായിരുന്നെന്നാണ് ഫാരേജ് ആരോപിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫാരേജ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ടോറികള്‍ ബ്രെക്സിറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോട് തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും നിഗേല്‍ ഫാരേജ് ആരോപിക്കുന്നു. ഇതുപ്രകാരമുള്ള കരാര്‍ പ്രകാരമാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് നോമിനേഷന്‍ നല്‍കാനുള്ള സമയം അവസാനിച്ചതോടെ ബ്രെക്സിറ്റ് പാര്‍ട്ടിയുടെം രണ്ട് സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ പിന്‍വലിച്ചത്. ഇതോടെ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ആവില്ലെന്നതും നിഗേല്‍ ഫാരേജിനെ ചൊടിപ്പിച്ചിട്ടുണഅട്. ജനറല്‍ ഇലക്ഷനില്‍ ടോറികള്‍ക്കൊപ്പം നില്‍ക്കാന്‍ വന്‍ വാഗ്ദാനം തങ്ങളുടെ സ്ഥാനാര്‍ത്ഥികളള്‍ക്ക് സര്‍ക്കാര്‍ നല്‍കി എന്നും നിഗേല്‍ ഫാരേജ് പോലിസില്‍ പറഞ്ഞു. ലോര്‍ഡ്സില്‍ സീറ്റും സര്‍ക്കാര്‍ ജോലിയുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ടോറികള്‍ വാഗ്ദാനം ചെയ്തതായാണ് ബ്രെക്സിറ്റ് പാര്‍ട്ടി നേതാവ് ആരോപിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായ എഡ്വാര്‍ഡ് ലിസ്റ്ററാണ് ഇത് ഓപ്പറേറ്റഅ ചെയ്തത്. ലിസ്റ്റര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കുക ആയിരുന്നെന്നും ഫാരേജ് ആരോപിക്കുന്നു. ഇത് ശരിയായ തിരഞ്ഞെടുപ്പ് രീതിയല്ലെന്നും ഫാരേജ് ആരോപിക്കുന്നു. എന്നാല്‍ ടോറികള്‍ ഇത് നിഷേധിച്ചു. ടോറികള്‍ക്ക് വേമ്ടി 317 സീറ്റുകളില്‍ വഴി മാറിക്കൊടുത്ത ബ്രെക്സിറ്റ് പാര്‍ട്ടി ലേബര്‍ സീറ്റുകളില്‍ ജെറമി കോര്‍ബിനെതിരെ മത്സരിക്കാനായിരുന്നു തീരുമാനം. ലേബറിനെതിരെയുള്ള ഫാരേജിന്റെ നീക്കത്തിന് തൊട്ട്ു പിന്നാലെയാണ് പുത്തന്‍ നാടകങ്ങള്‍ അരങ്ങേറിയത്.

അതേസമയം തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ എല്ലാം തന്നെ ഡിസംബര്‍ 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ടോറികള്‍ തന്നെ വിജയിക്കുമെന്നാണ് ഉറപ്പിച്ചു പറയുന്നത്. ഒടുവിലത്തെ സര്‍വ്വേയിലും ടോറികള്‍ തന്നെ വിജയിക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്. അവസാന സര്‍വ്വേയില്‍ ലേബറിന് മുകളില്‍ 20 പോയന്റ് മുന്‍കൈ നേടിയതോടെ ടോറികള്‍ തൂത്ത് വാരുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. വര്‍ക്കിങ് ക്ലാസ് വോട്ടുകളെല്ലാം ബോറിസ് ജോണ്‍സന് അനുലുകാമാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രാജ്യത്തെ പകുതി ജനങ്ങളും അതായത് 47 ശതമാനം ജനങ്ങളും ടോറികള്‍ക്ക് വോട്ടു ചെയ്യുമെന്നാണ് സര്‍വ്വേയിലെ കണക്കു കൂട്ടല്‍. യൂഗോവ് സര്‍വ്വേ അനുസരിച്ച് കാല്‍ ശതമാനത്തോളം പേര്‍ അതായത് 27 ശതമാനം പേര്‍ മാത്രമേ ലേബറിന് വോട്ട് ചെയ്യൂ. വര്‍ക്കിങ് ക്ലാസില്‍ അഞ്ച് ശതമാനം പേരുടെ വോട്ട് ബ്രെക്സിറ്റ് പാര്‍ട്ടിക്കാണെന്നും സര്‍വ്വേയില്‍ പറയുന്നു. അതായത് ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ടോറികള്‍ക്ക് ജെറമി കോര്‍ബിന്റെ ലേബറിനേക്കാള്‍ 20 പോയന്റിന്റെ ലീഡാണ് സര്‍വ്വേയില്‍ ഉള്ളത്.

അതേസമയം രാജ്യത്തെ അതി സമ്പന്നരില്‍ 29 ശതമാനവും ലേബറിന് വോട്ടു ചെയ്യാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാറി മാറി വന്നു കൊണ്ടിരിക്കെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതകക്തന്‍ വാഗ്ദാനവുമായാണ് ഇപ്പോള്‍ ലേബര്‍ഡ പാര്‍്ടടി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ സകല വീടുകളിലും അതിവേഗ സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുമെന്നാണ് ജെറമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category