1 GBP = 93.40 INR                       

BREAKING NEWS

ആര്‍ച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്ഞിക്കൊപ്പം വേണ്ടെന്ന് തീരുമാനിച്ച് മേഗനും ഹാരിയും; ഒരു മാസത്തെ അഞ്ജാത ജീവിതത്തിന് മകനൊപ്പം പോകാനുറച്ച് രാജദമ്പതികള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം ബക്കിങ് ഹാം പാലസില്‍ വേണ്ടെന്ന് വെച്ച് ഹാരിയും മേഗനും. മകന്‍ ആര്‍ച്ചിയുടെ ആദ്യ ക്രിസ്തുമസും ജന്മദിനവും രാജ്യത്തിന് പുറത്ത് ആഘോഷിക്കാനാണ് ഇരുവരുടേയും തീരുമാനം. സാന്‍ഡ്രിങ്ഹാമില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തില്‍ ഇരുവരും പങ്കെടുക്കില്ലെന്ന് ബക്കിങ് ഹാം പാലസ് വ്യക്തമാക്കി. പകരം ഇരുവരും മേഗന്റെ അമ്മ ഡോരിയയ്ക്കും മകന്‍ ആര്‍ച്ചിക്കും ഒപ്പം അജ്ഞാത കേന്ദ്രത്തിലായിരിക്കും ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കുക. എന്നാല്‍ തന്റെ കൊച്ചു മകന്റെ പ്ലാന്‍ എന്താണെന്ന് എലിസബത്ത് രാജ്ഞിക്ക് പോലും ഇതുവരെ അറിയില്ല.
എന്നാല്‍ രാജ്ഞി മേഗന്‍ ഹാരി ദമ്പതികളെ ഏറെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളാണ്. വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മേഗന്‍ തന്റെ അമ്മയ്ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ പോകുന്നത്. മറ്റ് കുടുംബാംഗങ്ങളുടെ അറിവോട് കൂടിയും രാജ്ഞിയുടെ പിന്തുണയോട് കൂടിയുമാണ് ദമ്പതികള്‍ കൊട്ടാരത്തില്‍ നിന്നും ഈ ക്രിസ്തുമസിന് വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്ഞിയുടെ പൂര്‍ണ്ണ പിന്തുണ ഇരുവര്‍ക്കും ഉണ്ടെന്നാണ് സസെക്സില്‍ നിന്നും ഇറക്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നത്. മുന്‍പ് വില്ല്യം രാജകുമാരനും കേറ്റും കേറ്റിന്റെ മാതാപിതാക്കള്‍ക്കൊപ്പം ബെര്‍ക്ക്ഷെയറില്‍ ഇതുപോലെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നു.

എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മേഗനും ഹാരിയും മകനൊപ്പം എവിടെയാണ് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോവുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ തന്നെ ഇരറുവരും അമേരിക്കയില്‍ ക്രിസ്തുമസ് ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊട്ടാരത്തിലെ ആഘോഷങ്ങളില്‍ നിന്നും മാറി മറ്റൊരിടത്ത് ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കണമെന്നത് മേഗന്റെ ആഗ്രഹമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് ഇരുവരും ഒറ്റയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോവുന്നതില്‍ കൊട്ടാരത്തിനുള്ളില്‍ മുറി മുറിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹാരിയുടെ സഹോദരനും ഭാര്യയുമായ വില്ല്യമും കേറ്റും നോര്‍ ഫോക്കിലെ വസതിയിലായിരിക്കും ക്രിസ്തുമസ് ആഘോഷിക്കുക.. ആറു വയസ്സുകാരനായ മകന്‍ ജോര്‍ജ്, നാലു വയസ്സുകാരിയായ മകള്‍ ഷാര്‍ലറ്റ്, ഒരു വയസ്സുകാരനായ മകന്‍ ലൂയിസ് എന്നിവരും മാതാപരിതാക്കള്‍ക്കും എലിസബത്ത് രാജ്ഞിക്കൊപ്പം പള്ളിയില്‍ ക്രിസ്തുമസ് പ്രാര്‍ത്ഥനയ്ക്ക് പങ്കെടുക്കാനെത്തും. കൊട്ടാരം വൃത്തങ്ങളും രാജകുടുംമബവുമെല്ലാം ഹാരിയുടെയും മേഗന്റെയും യാത്ര ഇന്നലെ വരെ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം ഞായറാഴ്ച കൊട്ടാരത്തില്‍ തിരിച്ചെത്തിയ ഹാരി മേഗനും കുടുംമബത്തിനും ഒപ്പം ആറാഴ്ച ചിലവിടാനാണ് പോകുന്നത്. എന്നാല്‍ ക്രിസ്തുമസ് ആഘോഷം ഒഴിവാക്കി ഇരുവരും കൊട്ടാരം വിടുന്നത് പലരിലും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category