1 GBP = 94.40 INR                       

BREAKING NEWS

പിണറായിക്കും കോടിയേരിക്കും വിദേശ ചികിത്സ ഒഴിവാക്കാന്‍ പറ്റാതാകുമ്പോള്‍ ബ്രിട്ടീഷ് രാജകുമാരന്‍ ചികിത്സ തേടി ബാംഗ്ലൂരില്‍; ഭാര്യയെ കൂട്ടുന്നില്ല എന്നായിരുന്നു ചിന്തയെങ്കിലും ചികിത്സക്ക് വേണ്ടി കാമിലയുമെത്തി; ചാള്‍സിന്റെ ചികിത്സ കേരളത്തില്‍ രാഷ്ട്രീയക്കാരെ കളിയാക്കാന്‍ ട്രോള്‍ ആയി രൂപം കൊണ്ടപ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തില്‍ നിന്നും അമേരിക്കയില്‍ ചികിത്സ തേടി പോകുന്ന നേതാക്കളുടെ കഥകള്‍ പുതുമയല്ല, ഈ വര്‍ഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബ സമേതം ചികിത്സ തേടി അമേരിക്കന്‍ ക്ലിനിക്കുകളില്‍ എത്തിയത് വാര്‍ത്തകളുടെ തലക്കെട്ടായതാണ്. ക്രിക്കറ്റ് ഇതിഹാസം കാല്‍ വേദനയ്ക്ക് ലണ്ടനിലെ ഫോര്‍ട്ടിസ് ക്ലിനിക്കില്‍ എത്തിയ വാര്‍ത്ത കണ്ടു മുട്ട് ചികിത്സക്ക് ഫോര്‍ട്ടിസ് ക്ലിനിക് തേടി വന്ന കേരള എംഎല്‍എയുടെ കഥയും ഏറെ പഴക്കമുള്ളതല്ല, നിലവിലെ നിയമസഭയില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഇത്തരക്കാരെ നാണിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ബാംഗ്ലൂരില്‍ ചികിത്സ തേടി എത്തിയത്. സന്ദര്‍ശനത്തില്‍ ആദ്യം ഭാര്യ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ചികിത്സയുടെ കാര്യം വന്നതോടെ കാമിലയും ചാള്‍സിനൊപ്പം ഇന്ത്യയില്‍ എത്തുക ആയിരുന്നു.
ശരീരത്തിന് യുവത്വം തിരിച്ചു പിടിക്കാന്‍ കഴിയും വിധമുള്ള ചികിത്സയാണു ചാള്‍സും കാമിലയും ബാംഗ്ലൂരില്‍ നടത്തിയത് എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗ, ആയുര്‍വേദ, പ്രകൃതി ചികിത്സ, ഹോമിയോപ്പതി എന്നിവ അടങ്ങിയ ഹോളിസ്റ്റിക് ചികിത്സ രീതിയാണ് ഇരുവരും നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇരുവരും ഈ ചികിത്സയുടെ ആരാധകര്‍ കൂടിയാണ്. ചികിത്സ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ഇതുവരെ ലഭിച്ചിട്ടില്ല. മുന്‍പ് 13, 14 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങാന്‍ ആയിരുന്നു പ്ലാന്‍. എന്നാല്‍ ചികിത്സയുടെ കാര്യം കൂടി യാത്ര പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 16 വരെ യാത്ര നീട്ടി മൂന്നു ദിവസം ബാംഗ്ലൂരില്‍ തങ്ങാന്‍ തീരുമാനിക്കുക ആയിരുന്നു. ആയുര്‍വേദത്തിലെ പാരമ്പര്യ ചികിത്സകള്‍ ചുരുങ്ങിയത് മൂന്നു ദിവസം എന്ന ചിട്ട ഉള്ളതിനാലാകണം ചാള്‍സ് രാജകുമാരനെ മൂന്നു ദിവസം ബാംഗ്ലൂരില്‍ താങ്ങാന്‍ പ്രേരിപ്പിച്ചത്.

അതിനിടെ ചാള്‍സും കാമിലയും ചികിത്സ തേടി ബാംഗ്ലൂരില്‍ എത്തി എന്ന വാര്‍ത്തയ്ക്കു കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ നല്ല പ്രചാരണമാണ് ലഭിച്ചത്. അടുത്തസകാലത്ത് ചികിത്സ തേടി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വിദേശ യാത്ര നടത്തിയതിന്റെ പരിഹാസം പ്രകടിപ്പിക്കാനാണ് മലയാളികള്‍ ചാള്‍സിനെയും കാമിലയെയും ഏറ്റെടുത്തത്. ഡോ. ഐസക് മത്തായി നടത്തുന്ന സൗഖ്യ എന്ന ഹോളിസ്റ്റിക് കേന്ദ്രത്തിലാണ് ചാള്‍സും കാമിലയും ചികിത്സക്ക് എത്തിയത്. ഏകദേശം 90 രാജ്യങ്ങളില്‍ ആയി വ്യാപിച്ചു കിടക്കുന്നതാണ് സൗഖ്യയുടെ ചികിത്സാ പെരുമയും ഉപയോക്താക്കളും. നേരത്തെ വരുന്നില്ല എന്നറിച്ച കാമിലായാണ് മനസ് മാറ്റി ആദ്യം എത്തിയത്. അവര്‍ ഇക്കഴിഞ്ഞ 11ാം തീയതി മുതല്‍ ഇവിടെ ചികിത്സയില്‍ ഉണ്ട്. ഇന്ന് 71ാം പിറന്നാള്‍ ആഘോഷം കൂടി നടത്തി നാളെ മടങ്ങാന്‍ ആണ് ചാള്‍സിന്റെ പദ്ധതി.

ചികിത്സ സംബന്ധിച്ച ഒരു വിവരവും സൗഖ്യ പുറത്തു വിടുന്നില്ലെങ്കിലും കാമിലയും ചാള്‍സും നഗരത്തില്‍ ഉള്ള കാര്യം സംസ്ഥാന സര്‍ക്കാര്‍ ശരി വയ്ക്കുന്നുണ്ട്. സൈനസൈറ്റിസ് അലട്ടിയതിനെ തുടര്‍ന്ന് 2010 ലാണ് കാമില ആദ്യമായി സൗഖ്യയില്‍ എത്തുന്നത്. ഇന്റഗ്രേറ്റഡ് മെഡിസിന്റെ വക്താവായ ചാള്‍സ് ഇത് സംബന്ധിച്ച ഒരു സെമിനാറിലാണ് ലണ്ടനില്‍ വച്ച് ഡോ. ഐസക് മത്തായിയെ പരിചയപ്പെടുന്നത്. ഇതേ തുടര്‍ന്ന് യൂറോപ്പിലെ അലോപ്പതി ഡോക്ടര്‍മാര്‍ക്കു ആയുര്‍വേദ ചികിത്സയുടെ പ്രത്യേകത പഠിപ്പിക്കുന്നതിനുള്ള ചുമതല ഡോ. ഐസക് മത്തായി ഏറ്റെടുക്കുക ആയിരുന്നു. ആയുവേദവും ഹോമിയോപ്പതിയും അടക്കമുള്ള പാരമ്പര്യ ചികിത്സകള്‍ ആധുനിക ചികിത്സയുമായി കൂട്ടിയിണക്കുന്ന രീതിയാണ് സൗഖ്യയുടെ പ്രത്യേകത.

ഇത്തരം സുഖരോഗ്യ ചികിത്സ പദ്ധതിയുടെ ലോക ഹബ് ആയി തന്നെ ബാംഗ്ലൂര്‍ മാറുകയാണ്. ഇത്തരം ചികിത്സ തേടി ലോകത്തിന്റെ നാനാഭാഗത്തു നിന്നാണ് ആളുകള്‍ നഗരത്തില്‍ എത്തുന്നത്. ഈ ചികിത്സക്ക് വേണ്ടി സ്പെഷ്യലൈസ് ചെയ്ത റിസോര്‍ട്ടുകളും ധാരാളം. നോബല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടു, ഹോളിവുഡ് നടി എമ്മ തോംപ്സണ്‍ എന്നിവരൊക്കെ സൗഖ്യയുടെ സുഖം അറിഞ്ഞവരാണ്. പടിഞ്ഞാറന്‍ നാട്ടില്‍ ഇതൊന്നും ലഭിക്കില്ല എന്ന തിരിച്ചറിവാണ് സഞ്ചാരികളെ ഇവിടെ എത്തിക്കുന്നത്. ഈ ചികിത്സയുടെ ഗുണം അറിഞ്ഞതോടെ പ്രധാനമന്ത്രി രൂപം നല്‍കിയ ആയുഷ് ചികിത്സയുമായി ബ്രിട്ടനെ അടുപ്പിക്കാന്‍ ഉള്ള യജ്ഞവും ഡോ. ഐസക് മത്തായി ഏറ്റെടുക്കുകയാണ്. മോദിക്കും ചാള്‍സിനും ഇടയില്‍ ഉള്ള മധ്യവര്‍ത്തിയുടെ റോള്‍ ഡോ ഐസക് മത്തായി നന്നായി നിര്‍വ്വഹിക്കുനുണ്ട്. മണ്ണ് ചികിത്സയും നീര ചികിത്സയും കമിലേക്കുവേണ്ടി ചെയ്തതായി സൂചനയുണ്ട്. ഡോ ഐസക് മത്തായിയുടെ പത്‌നിയും സൗഖ്യ സഹകാരിയുമായ ഡോ സുജ ഐസക് പ്രത്യേകം തയ്യാറാക്കിയ ലോ ഫാറ്റ് പച്ചക്കറി വിഭവങ്ങളാണ് കമിലേക്കു വേണ്ടി തയ്യാറാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category