1 GBP =99.20INR                       

BREAKING NEWS

പുടിനും മോദിയും കൈപിടിച്ച് കുലുക്കുന്നത് ഈ വര്‍ഷം ഇത് നാലാം തവണ; ഇനി സുഹൃത്തുക്കള്‍ മുണ്ടു മടക്കി കുത്തിയെത്തുക അളങ്കനെല്ലൂരിലെ ജെല്ലിക്കെട്ടിന്! റഷ്യയെ ചേര്‍ത്ത് നിര്‍ത്തി മുമ്പോട്ട് കുതിക്കുന്നതിനൊപ്പം ചൈനയും പിണങ്ങാതിരിക്കാനുള്ള കരുതലുകളും; കാശ്മീര്‍-ലഡാക് മാപ്പിലെ തര്‍ക്കം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്ക് തീരുമാനിച്ച് ഷീചിന്‍ പിങ്-മോദി ചങ്ങാത്തം

Britishmalayali
kz´wteJI³

ബ്രസീലിയ: കാശ്മീര്‍ വിഭജനത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോഴും സൗഹൃദത്തിന് തിളക്കം കുറയുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ച. മഹാബലിപുരത്തെ കൂട്ടുകാര്‍ക്കിടയില്‍ പ്രശ്നമൊന്നുമില്ലെന്ന് ലോകത്തെ വീണ്ടും അറിയിക്കുന്ന തരത്തിലെ ഇടപെടല്‍. ഇതിനൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും കൂടുതല്‍ അടുക്കുകയാണ് മോദി. അമേരിക്കയുടെ പിന്തുണയ്ക്കൊപ്പം റഷ്യയേയും ചൈനയേയും അടുപ്പിച്ച് നിര്‍ത്താന്‍ മോദി ആഗ്രഹിക്കുന്നതിന് തെളിവാണ് ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നടന്ന നയതന്ത്ര ചര്‍ച്ചകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരുടെ ക്ഷണവുമെത്തി. 2020 മേയില്‍ മോസ്‌കോയില്‍ നടത്തുന്ന രണ്ടാം ലോക മഹായുദ്ധ വിജയദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് പുടിന്‍ ക്ഷണിച്ചത്. ഇത് ഇന്ത്യയ്ക്കുള്ള വലിയ അംഗീകാരമാണ്. തമിഴ്നാട്ടിലെ മാമല്ലാപുരത്തിന് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് 2020ല്‍ മോദിയെ ചൈനയിലേക്ക് ഷി ക്ഷണിച്ചത്. ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ചൈന ആഗ്രഹിക്കുന്നതിന് തെളിവാണ് ഈ ക്ഷണവും. അങ്ങനെ രണ്ട് വലിയ സുഹൃത്തുകളുമായുള്ള ആത്മ ബന്ധം കൂട്ടാനുള്ള വേദിയായി ഈ ഉച്ചകോടിയെ മാറ്റുകയാണ് മോദി ചെയ്തത്.

അടുത്ത വര്‍ഷമാദ്യം തമിഴ് നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ട് കാണാന്‍ പുടിന്‍ എത്തുമെന്നാണ് സൂചന. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനൊപ്പം അരങ്ങേറുന്ന ജെല്ലിക്കെട്ട് കാണാനാണ് പുടിന്‍ തമിഴ്നാട്ടിലെ അളങ്കനല്ലൂരിലേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനൊപ്പം തമിഴ് നാട്ടിലേക്ക് വരും. ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ട് അരങ്ങേറുന്നത് മധുരയ്ക്ക് സമീപമുള്ള അളങ്കനല്ലൂരിലാണ്. ആയിരകണക്കിന് ആളുകളാണ് ജെല്ലിക്കെട്ട് കാണാനായി ഇവിടേക്ക് എത്തുന്നത്. പുടിന്‍ ജെല്ലിക്കെട്ട് കാണാന്‍ എത്തുന്ന വിവരം അനൗദ്യോഗികമായി ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. അങ്ങനെ പുടിനെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്താനാണ് മോദി ആഗ്രഹിക്കുന്നത്. മഹാബലിപുരത്ത ചൈനയുമായുള്ള ഉച്ചകോടിക്ക് ശേഷം പുടിനെ തമിഴ്നാട്ടിലേക്ക് മോദി കൊണ്ടു വരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.

പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരുമായി ഊഷ്മളമായ ചര്‍ച്ചകള്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുടിനുമായി ഈ വര്‍ഷം നാലാം തവണയാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളും റഷ്യന്‍ പ്രവിശ്യകളും തമ്മിലുള്ള വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്ന കാര്യം മേഖലാതല സമ്മേളനത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചൈനീസ് പ്രസിഡന്റുമായി മോദി വിശദമായ ചര്‍ച്ച നടത്തി. അതിര്‍ത്തി പ്രശ്നം സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ച നടത്തും.

കാളക്കൂറ്റന്മാരെ തടുത്തുനിര്‍ത്തുന്ന കായികവിനോദം പോലെയാണ് ജെല്ലിക്കെട്ട് തമിഴ്നാട്ടില്‍ ആചരിക്കുന്നത്. പൊങ്കലിനൊപ്പം ആഘോഷിക്കുന്ന ജെല്ലിക്കെട്ട് ഉത്സവത്തിന് തമിഴ്നാട്ടില്‍ 2016ല്‍ സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. മൃഗസംരക്ഷണപ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. സുപ്രീം കോടതി വിധി തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ തമിഴ്നാട് നിയമസഭ പ്രത്യേക നിയമത്തിലൂടെ വിധി മറികടക്കുകയായിരുന്നു. ഇത്തരമൊരു ആചാരത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ കൂടിയാണ് പുടിനെ മോദി എത്തിക്കുന്നതെന്നാണ് സൂചന. ഇന്ത്യയുടെ സാസ്‌കാരിക വൈവിദ്യം ലോകത്തെ അറിയിക്കാനുള്ള നീക്കം. ഈ സന്ദര്‍ശനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മോദിയും പുടിനും നടത്തിയെന്നും സൂചനയുണ്ട്. ഇതിനൊപ്പമാണ് മോദിക്ക് റഷ്യയിലേക്കുള്ള ക്ഷണവും.

ആഗോള മാന്ദ്യമുണ്ടായിട്ടും ബ്രിക്സ് രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്നും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ ലളിതമാക്കുന്നതോടെ വ്യാപാരബന്ധം കൂടുതല്‍ വളരുമെന്നും 11ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പ്രതീക്ഷയോടെയാണ് ഏവരും കേട്ടത്. ലോകത്തെ ഏറ്റവും തുറന്ന, വ്യാപാരസൗഹൃദ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ 5 ബ്രിക്സ് രാജ്യങ്ങളും തമ്മില്‍ ഡോളറിനു പകരം അതതു രാജ്യങ്ങളുടെ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്ന കാര്യം സജീവപരിഗണനയിലുണ്ട്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനുമായിരുന്നു ഇത്തവണത്തെ ഉച്ചകോടി.

അംഗ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക -സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിക്‌സ് ഉച്ചകോടിക്കാവുമെന്ന് മോദി പറയുന്നു. 'പുത്തന്‍ ഭാവിക്കായി സാമ്പത്തിക വളര്‍ച്ച' എന്നാതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ,ശാസ്ത്രം,സാങ്കേതിക വിദ്യ എന്നീമേഖലയില്‍ ലോകത്തെ അഞ്ച് പ്രധാന സാമ്പത്തിക ശ്കതികള്‍ക്കിടയില്‍ ബന്ധം ശക്തമാക്കുകയാണ് ബ്രിക്‌സ് ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്. ഷി ജിന്‍ പിങുമായി പ്രധാനമന്ത്രി കഴിഞ്ഞമാസം തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ച പുതിയ ഊര്‍ജം നല്‍കിയെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പ്രതികരിച്ചു. പുടിനുമായുള്ള ചര്‍ച്ചയില്‍ 2025 ലേക്ക് ലക്ഷ്യമിട്ട 25 ബില്യണ്‍ ഡോളറിന്റെ വ്യാപാരം ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി സംതൃപ്തി അറിയിച്ചു.

2020 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കുക ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ഇന്ത്യക്കാര്‍ക്ക് വീസാരഹിത യാത്രയ്ക്ക് അനുമതി നല്‍കിയതിനെ മോദി അഭിനന്ദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category