1 GBP = 93.40 INR                       

BREAKING NEWS

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ ബൊളീവിയയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റായി ജെനിന്‍ അനെസ്; ക്വോറം തികയാഞ്ഞതിനാല്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതും തിരിച്ചടിയായി; തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പേരില്‍ ഇവോ മൊറാസെല്‍ രാജിവച്ചതിന് പിന്നാലെ മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം; വിമത നീക്കങ്ങളെ ചെറുത്ത് മൊറാസെല്‍ അനുയായികളും

Britishmalayali
kz´wteJI³

ബൊളീവിയ: ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണം താഴെവീണ ബൊളിവിയയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റായി സെനറ്റ് അധ്യക്ഷ ജെനീന്‍ അനെസ്. ക്വോറം തികയാഞ്ഞതിനാല്‍ സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. മുന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സിന്റെ പാര്‍ട്ടിയില്‍ പെട്ട എംപിമാര്‍ സഭ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണു ക്വോറം തികയാതെ വന്നത്. ഇതിനിടെ ജെനീന്‍ പുറത്തുപോകൂ എന്ന് ആക്രോശിച്ച് മൊറേല്‍സിന്റെ അനുയായികള്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പിലെ ക്രമക്കേട് പുറത്തുവന്നതോടെ രാജിവച്ച മൊറേല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചു. മൊറേല്‍സിന്റെ രാജിയും പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്.

വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായത്. ഇതോടെ പ്രസിഡന്റ് ഇവോ മൊറലിസ് രാജിവെക്കുകയായിരുന്നു.പൊതുജനത്തിന് പുറമെ സൈന്യത്തില്‍ നിന്നുള്ള സമ്മര്‍ദവും ശക്തമായതോടെ, ഒരു ദിനം നീണ്ട നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവിലാണ് രാജി. പ്രക്ഷോഭം രൂക്ഷമായതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്ന് 60കാരനായ മൊറലിസ് വാഗ്ദാനം നല്‍കി. എന്നാല്‍, പ്രസിഡന്റ് രാജിവെക്കണമെന്ന് സൈനിക തലവന്‍ ജനറല്‍ വില്യംസ് കലിമാന്‍ ദേശീയ ടെലിവിഷനിലൂടെ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി ഗുരുതരമായി. തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് സന്നദ്ധമായത്. ബൊളീവിയയുടെ നിയമനിര്‍മ്മാണ സഭക്ക് രാജിക്കത്ത് നല്‍കുന്നതായി സോഷ്യലിസ്റ്റ് നേതാവുകൂടിയായ പ്രസിഡന്റ് അറിയിച്ചു.

അക്രമവും തീവെപ്പും അവസാനിപ്പിക്കണമെന്ന് പ്രക്ഷോഭകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാജി പ്രഖ്യാപനം വന്നതോടെ ലാ പസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജനം ആഘോഷവുമായി തെരുവിലിറങ്ങി. ബൊളീവിയയിലെ ഗോത്രവര്‍ഗ ജനതയില്‍നിന്നുള്ള ആദ്യ പ്രസിഡന്റാണ് മൊറലിസ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന അദ്ദേഹം 2006 മുതല്‍ തുടര്‍ച്ചയായി 13 വര്‍ഷവും ഒമ്പതു മാസവും പ്രസിഡന്റായിരുന്നു. കൊക്കോ ഗ്രോവേഴ്സ് യൂനിയന്‍ പ്രസിഡന്റായിരുന്ന മൊറലിസ് അധികാരത്തിലേറിയതോടെയാണ് തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബൊളീവിയയില്‍ വന്‍ സാമ്പത്തിക മുന്നേറ്റമുണ്ടായത്.

ഒക്ടോബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പിലൂടെ നാലാം തവണയും വിജയിച്ചതായുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി ആരോപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നതായി ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്റെ (ഒ.എ.എസ്) പ്രാഥമിക റിപ്പോര്‍ട്ട് ഞായറാഴ്ച പുറത്തുവന്നിരുന്നു. മൊറലിസിന്റെ രാജിക്ക് പിറകെ രണ്ടു മന്ത്രിമാരും ഒട്ടേറെ സര്‍ക്കാര്‍ അനുകൂല നിയമസഭാംഗങ്ങളും രാജിവെച്ചത് നേതൃ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഒ.എ.എസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ സുപ്രീം ഇലക്ടറല്‍ ട്രിബ്യൂണല്‍ തലവനും രാജിവെച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍