1 GBP = 93.40 INR                       

BREAKING NEWS

മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു; ഗീതയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതര പരിക്ക്; യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടിലിറങ്ങിയ ഇരുവരും അപകടത്തില്‍ പെട്ടത് സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെ

Britishmalayali
kz´wteJI³

താനെ: മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ വച്ചാണ് അപകടം. ഗീതയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടിലിറങ്ങിയ ഇരുവരും സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭര്‍ത്താവിനെയും ഷാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗായിക മരിക്കുകയായിരുന്നു. അപകടത്തിനു തൊട്ടുമുന്‍പ് രണ്ടു മാസത്തെ യുഎസ് സന്ദര്‍ശനത്തിനു ശേഷം മുംബൈയില്‍ തിരിച്ചെത്തിയെന്ന് അറിയിച്ച് ഇവര്‍ സമൂഹമാധ്യമത്തില്‍ ഒരു സെല്‍ഫി പോസ്റ്റു ചെയ്തിരുന്നു. സിനിമകള്‍ക്കു പുറമേ സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും ഗീത പാടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category