1 GBP = 93.35 INR                       

BREAKING NEWS

രാമക്ഷേത്രം പണിയാന്‍ വിധിവന്നതോടെ ഭക്തരുടെ ഒഴുക്കായി അയോധ്യ; തീര്‍ത്ഥാടകരിലേറെയും യു.പിക്ക് പുറത്തു നിന്ന് എത്തുന്ന കന്നിക്കാര്‍; കര്‍സേവപുരത്തെ കൊത്തുപണി നടക്കുന്നിടം സന്ദര്‍ശിച്ച് തീര്‍ത്ഥാടകരുടെ മടക്കം; രാമക്ഷേത്രം പണിയാന്‍ തിരുപ്പതി ക്ഷേത്രം 100 കോടി സംഭവന ചെയ്തതിന് പിന്നാലെ 50001 രൂപ സംഭാവന സമര്‍പ്പിച്ച് അയോധ്യ സുന്നി വഖബ് ബോര്‍ഡ്; രാമക്ഷേത്രത്തിനൊപ്പം പള്ളിപണിയാനും സ്ഥലം കണ്ടെത്താന്‍ അയോധ്യ മുന്‍സിപ്പാലിറ്റിയും

Britishmalayali
kz´wteJI³

ലഖ്നൗ: രാമജന്മ ഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ അയോധ്യയിലേക്ക് ഭക്തജനത്തിരക്ക്. വിധി വന്നതിന് പിന്നാലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി യു.പി ്അധികാരികള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തില്‍നിന്നും ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍നിന്നുമാണ് ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്നത്. നേരത്തേ ദിവസേന ആയിരത്തോളം പേരാണ് അയോധ്യയിലേക്കെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് അയ്യായിരത്തോളമായി. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിരവധി പേര്‍ സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ അയോധ്യയില്‍ പള്ളിപണിയുന്നതിനായി വഖബ് ബോര്‍ഡിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ ദ്രുതനടപടിയുമായി അയോധ്യ മുന്‍സിപ്പാലിറ്റി മുന്നോട്ട് പോകുകയാണ്. 51 ഗ്രാമങ്ങളെ ബന്ധിപ്പിച്ച് അയോധ്യ മുന്‍സിപ്പാലിറ്റി വലുതാക്കനുള്ള നീക്കങ്ങള്‍ സജീവമായി.

അയോധ്യവിധിക്ക് പിന്നാലെ എത്തുന്ന തീര്‍ത്ഥാടകരിലേറെയും കര്‍സേവകപുരത്തെ് കൊത്തുപണി നടക്കുന്നിടം സന്ദര്‍ശിച്ച് ഇഷ്ടികകള്‍ സംഭാവന ചെയ്യുന്നുമുണ്ട്. 1990 മുതല്‍ രാമജന്മഭൂമി ന്യാസ് നടത്തിവരുന്ന രാമക്ഷേത്ര പണിശാലയുടെ പരിസരത്ത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഇഷ്ടികക്കൂമ്പാരമാണുള്ളത്.

നേരത്തേ അയോധ്യമാത്രം സന്ദര്‍ശിച്ചിരുന്നവര്‍ സുപ്രീംകോടതിവിധിക്കുശേഷം കര്‍സേവകപുരത്തെത്തി പണിപ്പുരയിലുള്ള കല്ലില്‍ക്കൊത്തിയ ക്ഷേത്രമാതൃക കാണാനുംകൂടി താത്പര്യം കാണിക്കുന്നുണ്ടെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു. കര്‍സേവകപുരം ഒരു വിനോദസഞ്ചാരകേന്ദ്രമായെന്നും ശര്‍മ പറഞ്ഞു. അയോധ്യാ വിധിക്കുശേഷമാണ് തങ്ങള്‍ യാത്രയ്ക്ക് പദ്ധതിയിട്ടതെന്നാണ് പലരും പറയുന്നത്.

എന്നാല്‍ തകര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലും അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ 51,000 രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നായിരുന്നു വഖഫ് ബോര്‍ഡിന്റെ താത്പര്യമെന്നും സുപ്രീംകോടതിയുടേത് നിലവില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണെന്നും റിസ്വി പറഞ്ഞു.'രാമക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ശ്രീരാമന്‍ മുസ്ലിങ്ങളടക്കം എല്ലാവരുടെയും പൂര്‍വികനായതിനാല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി വസീം റിസ്വി ഫിലിംസിന്റെ വകയായി 51,000 രൂപ രാമജന്മഭൂമി ന്യാസിനു നല്‍കമെന്നാണ് റിസ്വി പ്രതികരിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.

ഏത് തരത്തിലായിരിക്കണം ട്രസ്റ്റ് രൂപവത്കരിക്കണമെന്നതിനെ കുറിച്ചാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം ആരാഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മ്മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്. ഈ ട്രസ്റ്റിന്റെ രൂപരേഖ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രം അറ്റോര്‍ണി ജനറലിന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.

നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റില്‍ എത്ര അംഗങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളില്‍ അറ്റോര്‍ണി ജനറലിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category