1 GBP = 93.40 INR                       

BREAKING NEWS

ബന്ദിപ്പൂര്‍ വനപാതയ്ക്ക് ബദല്‍പാത നിര്‍മ്മിക്കാന്‍ ആശയവുമായി കേന്ദ്രം സുപ്രീംകോടതിയില്‍; കേരളത്തിന്റേയും കര്‍ണാടകയുടേയും നാല് ജില്ലാ റോഡുകളെ ബന്ധിപ്പിച്ച പുതിയ സംസ്ഥാനപാത നിര്‍മ്മിക്കാന്‍ നീക്കം; അവശ്യമായ ഭൂമി ഇരു സര്‍ക്കാരുകളും കണ്ടെത്തണം; വനപാതയിലെ രാത്രിയാത്ര ഒഴിവാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ഇടപെടല്‍ കേരളത്തിന്റെ നീണ്ടനാളത്തെ നിയമപോരാട്ടത്തിന് പിന്നാലെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബന്ദിപ്പൂരില്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാന്‍ ബദല്‍പാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരള സര്‍ക്കാരിന്റെ നീണ്ടനാളത്തെ ഹര്‍ജിയിലാണ് കേന്ദ്ര ഇടപെടല്‍.തലശ്ശേരി-ബാവലി റോഡ്, കാട്ടിക്കുളം, തോല്‍പ്പെട്ടി എന്നീ ജില്ലാറോഡുകളെ സംസ്ഥാന പാതകളായി ഉയര്‍ത്തിയും ആവശ്യമായ ഭൂമി കേരള, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്തും ബദല്‍പാത നിര്‍മ്മിക്കാന്‍ കഴിയുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ബന്ദിപ്പൂര്‍ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ ദേശീയ പാതാ അഥോറിറ്റി ചീഫ് എന്‍ജിനീയറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാത്രി യാത്രാനിരോധനക്കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ഭൂമി ഏറ്റെടുക്കലിനുശേഷം ബദല്‍പാതയുടെ റൂട്ടുകളുടെ വിശദാംശങ്ങള്‍ ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ആവശ്യമായ പാരിസ്ഥിതിക അനുമതിയും ലഭ്യമാക്കണം. അതേസമയം, എലിവേറ്റഡ് പാത വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.മുന്‍പ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോവുന്ന വയനാട്-മൈസൂരു ദേശീയപാത 212(പുതിയ നം. 766)ലെ രാത്രി യാത്രാ വിലക്ക് നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. വനമേഖലയിലെ റോഡിന്റെ വീതി കൂട്ടാനും രാത്രിയാത്രാ നിരോധനം നീക്കുന്നതിനും പിന്തുണ തേടിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറി വൈ എസ് മാലിക് കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നത്.

ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷയ്ക്കായി റോഡിന്റെ വീതി 15 മീറ്റര്‍ വര്‍ധിപ്പിക്കണം. പത്തു മീറ്റര്‍ ക്യാരേജ് പാതയടക്കം (രണ്ടു വരി ഹൈവേയില്‍ നിലവില്‍ ഏഴു മീറ്ററാണ് ക്യാരേജ് പാതയുള്ളത്) വീതി വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ ആകാശപാത (എലിവേറ്റഡ്) നിര്‍മ്മിക്കുകയും ആകാശപാത ഇല്ലാത്ത ഭാഗങ്ങളില്‍ മൃഗങ്ങള്‍ റോഡിലേക്കു കടക്കുന്നത് തടയുന്നതിന് ഇരുവശവും എട്ടടി ഉയരത്തില്‍ കമ്ബിവല കൊണ്ട് മതില്‍ തീര്‍ക്കുകയും വേണം.

ഒരു കിലോമീറ്റര്‍ വീതം നീളമുള്ള അഞ്ച് ആകാശപാതകള്‍ നിര്‍മ്മിച്ച് അതിനു താഴെ കൂടി മൃഗങ്ങള്‍ക്ക് കടന്നുപോവാന്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. നാലെണ്ണം കര്‍ണാടക ഭാഗത്തും ഒന്ന് വയനാട് ഭാഗത്തുമാണ് നിര്‍മ്മിക്കേണ്ടത്. ഇതിനായി ചെലവു വരുന്ന 460 കോടി കര്‍ണാടകയും കേരളവും സംയുക്തമായി വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാതവഴിയുള്ള രാത്രിയാത്രയില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നു എന്ന കാരണത്താല്‍ ഈ ആവശ്യത്തെ കര്‍ണാടക സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.

ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category