1 GBP = 93.35 INR                       

BREAKING NEWS

വിവാഹ സമയത്ത് ഭാര്യാ പിതാവ് സ്ത്രീധനമായി നല്‍കിയത് 11 ലക്ഷം രൂപ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ സ്ത്രീധനം സ്‌നേഹത്തോടെ നിരസിച്ച് ബിഎസ്എഫ് ജവാന്‍

Britishmalayali
kz´wteJI³

ജയ്പൂര്‍: വിവാഹ സമയത്ത് സ്ത്രീധനമായി ഭാര്യ വീട്ടുകാര്‍ നല്‍കിയ 11 ലക്ഷം രൂപ വരന്‍ വേണ്ടെന്ന് വെച്ചു. ബിഎസ്എഫ് കോണ്‍സ്റ്റബിളായ ജിതേന്ദ്ര സിങ് ആണ് ഭാര്യാ പിതാവ് നല്‍കിയ 11 ലക്ഷം രൂപയുടെ സ്ത്രീധനം സ്‌നേഹത്തോടെ നിരസിച്ചത്. ജെയ്പൂരിലെ അമ്പാ ബാരിയില്‍ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സ്ത്രീധനം വേണ്ടെന്ന് വെച്ച് യുവാവ് ഭാര്യ വീട്ടുകാരെ ഞെട്ടിച്ചത്. 11ക്ഷത്തിന് പകരം 11 രൂപയും തേങ്ങയുമാണ് ഭാര്യയുടെ മതാപിതാക്കളില്‍ നിന്നും വരന്‍ കൈപ്പറ്റിയത്.

സ്ത്രീധനം ഒരു ദുരാചാരമാണെന്ന് പറഞ്ഞാണ് ജിതേന്ദ്ര സിങ് സ്‌നേഹത്തോടെ ഭാര്യ വീട്ടുകാരുടെ പണം നിരസിച്ചത്. പണം വേണ്ടെന്ന് ജിതേന്ദ്ര സിങ് പറഞ്ഞത് കേട്ട ഭാര്യ വീട്ടുകാര്‍ അന്തം വിട്ടു പോയി. വിവാഹത്തിനെത്തിയ അതിഥികള്‍ വിവാഹ പന്തലിലെ ഒരുക്കങ്ങള്‍ അത്ര പോരെന്ന് പരാതി പെട്ടതിന് പിന്നാലെയാണ് മരുമകന്‍ 11 ലക്ഷം രൂപ നിരസിച്ച് ഭാര്യ വീട്ടുകാരെ നിരസിച്ചത്. മരുമകന്റെ വാക്കുകള്‍ കേട്ട ഭാര്യാ പിതാവും മാതാവും കരഞ്ഞു പോയി, ജിതേന്ദ്ര സിങ് ചഞ്ചല്‍ ശിഖാവത്ത് എന്ന യുവതിക്കാണ് താലി ചാര്‍ത്തിയത്.

പെണ്ണും വീട്ടുകാര്‍ ആദ്യം കരുതിയത് പണം പോരാത്തതിനാലും വിവാഹ ഒരുിക്കങ്ങളില്‍ തൃപ്തിയല്ലാത്തതിനാലുമാണ് പണം നിരസിച്ചതെന്നാണ്. എന്നാല്‍ യുവാവും വീട്ടുകാരും സ്ത്രീധനത്തിന് എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ഞെട്ടി പോവുകയായിരുന്നെന്ന് ചഞ്ചലിന്റെ പിതാവ് ഗോവിന്ദ് സിങ് പറഞ്ഞു.

എന്റെ ഭാര്യ എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടിയ യുവതിയാണ്. ഇപ്പോള്‍ അവര്‍ഡ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ അവര്‍ എനിക്കും എന്റെ കുടുംബത്തിനും വലിയ തണലായിരിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ സ്ത്രീധനം വേണ്ടെന്ന് നേരത്തെ തന്നെ താനും വീട്ടുകാരും തീരുമാനിച്ചിരുന്നതായി ജിതേന്ദ്ര സിങ് പറയുന്നു.

രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വ്വീസിന് വേണ്ടി തയ്യാറെടുക്കുകയാണ് ചഞ്ചല്‍. അവള്‍ മജിസ്‌ട്രേറ്റാവുകയാണെങ്കില്‍ അവരുടെ വീട്ടുകാര്‍ നല്‍കുന്ന പണത്തേക്കാളും താന്‍ വിലമതിക്കുന്നത് അതിനാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. അവള്‍ വിദ്യാഭ്യാസമുള്ളവളായതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനയക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ജിതേന്ദ്ര സിങിന്റെ പിതാവ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category