1 GBP = 93.35 INR                       

BREAKING NEWS

ബാലഭാസ്‌കറുടെ മരണത്തില്‍ അച്ഛനും അമ്മയും സംശയിക്കുന്ന കൂട്ടുകാരന്‍ ആളു ചില്ലറക്കാരനല്ല! സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ കേന്ദ്ര റവന്യൂ ഇന്റലിജന്‍സിന് കിട്ടിയത് കേരള സര്‍വ്വകലാശാലയുടെ സീലുള്ള മാര്‍ക്ക് ലിസ്റ്റുകള്‍; വിഷ്ണു സോമസുന്ദരത്തിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നത് ഒര്‍ജിനല്‍ മാര്‍ക്ക് ലിസ്റ്റെന്ന് തിരിച്ചറിവില്‍ ഞെട്ടി യൂണിവേഴ്സിറ്റി; 'കൗണ്‍സിലര്‍' പേടിയില്‍ പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചതോടെ ഇയാള്‍ ചില്ലറക്കാരനല്ലെന്ന് തിരിച്ചറിയുകയാണ് പൊലീസ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ലിസ്റ്റുകള്‍ പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഡിആര്‍ഐ തീരുമാനിച്ചിട്ടുണ്ട്. കേരളാ പൊലീസും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്തി കൂടിയാണ് വിഷ്ണു സോമസുന്ദരം. ഇതിനൊപ്പമാണ് പുതിയൊരു ആരോപണവും ഉയരുന്നത്.

720 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്. ജൂണ്‍ 14നാണ് ഡി ആര്‍ ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയെന്ന് ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ വിഷ്ണുവില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ .

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ അത്യുഗ്രന്‍ സൗഹൃദങ്ങളാണ് വിഷ്ണു സോമസുന്ദരത്തിനുള്ളത്. ബാലഭാസ്‌കര്‍ അവിടെ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ബന്ധങ്ങള്‍. പി എസ് സി പരീക്ഷാ തട്ടിപ്പുമായി അറസ്റ്റിലായ നസീമിന്റേയും ശിവരഞ്ജിത്തിന്റേയും വീട് റെയ്ഡ് നടത്തിയപ്പോള്‍ യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള യൂണിവേഴ്സിറ്റി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് സമാനമായ ഇടപെടലുകള്‍ വിഷ്ണു സോമസുന്ദരവും നടത്തിയെന്ന് വേണം വിലയിരുത്താന്‍. യൂണിവേഴ്സിറ്റി കോളേജിലെ അധോലോക കൂട്ടായ്മയുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ട്. ഇതാകാം മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ ചില സിപിഎം നേതാക്കളുമായി അടുത്ത ബന്ധം വിഷ്ണുവിന് ഉണ്ട്. ഇതില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലറും ഉള്‍പ്പെടും. ഈ സൗഹൃദങ്ങളുടെ തണലില്‍ കഴിയുന്ന വിഷ്ണുവിനെതിരെ നീങ്ങാന്‍ പരിമിതികളുണ്ടെന്ന് പൊലീസും തിരിച്ചറിയുന്നു. അതുകൊണ്ടാണ് ബാലഭാസ്‌കര്‍ കേസില്‍ പൊലീസിന് അതിശക്തമായി മുമ്പോട്ട് പോയത്. ബാലഭാസ്‌കര്‍ കേസില്‍ തെളിവ് നശീകരണത്തിന് വിഷ്ണു ശ്രമിച്ചതിന് തെളിവും പുറത്തു വന്നു. എന്നാല്‍ ഒന്നുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകായണ് പൊലീസ് ചെയ്തത്. ഉന്നത തല സമ്മര്‍ദ്ദമായിരുന്നു ഇതിന് കാരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിഷ്ണു അറസ്റ്റിലാകും വരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ വേദനകള്‍ മനസ്സിലാക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായതാണ് മാര്‍ക് ലിസ്റ്റ് വിവാദവും പുറത്തു വരാന്‍ കാരണം.

നിലവില്‍ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പക്കലാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായ വിഷ്ണു സോമസുന്ദരം നേരത്തെ കീഴടങ്ങിയിരുന്നു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മറ്റൊരു സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രകാശ് തമ്പി നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായവര്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിരുന്നു. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ 6 പ്രതികള്‍ക്കെതിരെ കള്ളക്കടത്ത് തടയാനുള്ള നിയമമായ കൊഫെപോസ ചുമത്തിയിരുന്നു.

ഇവരില്‍ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബിജു, പ്രകാശ് തമ്പി, സെറീന എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറിനെയും സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയെയും ഡിആര്‍ഐ പിടികൂടിയത്. പിന്നാലെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ പിടികൂടി. റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കൊഫെപോസ പ്രകാരം വീണ്ടും അറസ്റ്റു ചെയ്തത്. കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെയും കടത്തുകാരുടേയും വിദേശ ബന്ധങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. കൊഫെപോസ പ്രകാരം അറസ്റ്റിലാകുന്ന പ്രതികളെ ഒരു വര്‍ഷംവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാര്‍ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നല്‍കേണ്ടത്. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്യാം. നിവേദനവും ഹര്‍ജിയും തള്ളിയാല്‍ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വരുമാന മാര്‍ഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതായാണ് സിബിഐ എഫ്ഐആര്‍. രാധാകൃഷ്ണനും ബിജുവിന്റെ സംഘവും ഏപ്രില്‍ മുതല്‍ മെയ് 13വരെ സ്വര്‍ണക്കടത്തലിനെക്കുറിച്ച് പദ്ധതിയിട്ടു. ഏപ്രില്‍ 24നും മെയ് 13നും മധ്യേ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം ഇവര്‍ കടത്തി. മെയ് 13ന് രാധാകൃഷ്ണന്റെ സഹായത്തോടെ 25 കിലോ സ്വര്‍ണം കടത്തിയപ്പോഴാണ് സുനില്‍കുമാറും സെറീനയും ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ദുബായില്‍നിന്ന് മസ്‌ക്കറ്റുവഴി തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്സിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. ദുബായില്‍വച്ച് ജിത്തുവെന്നയാളാണ് സ്വര്‍ണം നല്‍കിയതെന്നു ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയ സെറീന, മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്സ്റേ പോയിന്റില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചതായും വെളിപ്പെടുത്തി.

സഹപ്രവര്‍ത്തകരാരും അറിയാതെയായിരുന്നു രാധാകൃഷ്ണന്റെ നീക്കം. ബിജുവിന്റെ ഭാര്യ വിനീതയും ഇതേ മൊഴിയാണ് നല്‍കിയത്. എക്സ്റേ പോയിന്റില്‍ ജോലി ചെയ്യാന്‍ രാധാകൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതായി സഹപ്രവര്‍ത്തരും വെളിപ്പെടുത്തി. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്സ്റേ പോയിന്റില്‍ ഉണ്ടായിരുന്നതിനു സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category