1 GBP = 97.50 INR                       

BREAKING NEWS

പള്ളിപ്പുറത്തെ അപകടത്തിന് അഞ്ച് മാസം മുമ്പ് വയലിനിസ്റ്റിന്റെ പേരിലെടുത്തത് 40 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; പോളിസി എടുപ്പിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ ബന്ധു; പുനലൂരിലെ വര്‍ഷത്തിലെ ഒറ്റ പ്രീമിയം പോളിസിയിലെ ഒപ്പിലും ദുരൂഹതകള്‍; അപകട മരണത്തോടെ അവകാശിക്ക് കിട്ടുക 82 ലക്ഷം രൂപ; ബാലഭാസ്‌കറിന്റെ പേരിലെ ഇന്‍ഷുറന്‍സില്‍ നിറയുന്നത് ഗൂഢാലോചന; ആസൂത്രകന്‍ വിഷ്ണു സോമസുന്ദരമോ?

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: വിഷ്ണു സോമസുന്ദരത്തിന്റെ കയ്യിലിരിപ്പുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത് ബാലഭാസ്‌ക്കറിന്റെ കുടുംബം. ഈ കാര്യത്തില്‍ ബാലുവിന് നല്‍കിയ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചപ്പോള്‍ കടന്നു വന്നത് ബാലുവിന്റെ മരണവും. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ റെയിഡില്‍ പിടിച്ചത് വെളിയില്‍ വരുമ്പോഴും ശരിയായി വരുന്നത് ബാലുവിന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെ. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ കുടുംബം വിരല്‍ ചൂണ്ടുന്നവരില്‍ ഒരാളാണ് വിഷ്ണു സോമസുന്ദര്‍.

വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വര്‍ണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു ഇപ്പോള്‍ ഡിആര്‍ഐ അന്വേഷിക്കുന്ന വിഷ്ണു സോമസുന്ദര്‍. ഫിനാന്‍സ് മാനേജര്‍ ആയിരിക്കുന്ന വേളയില്‍ ബാലുവിന്റെ മുഴുവന്‍ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതില്‍ പ്രധാന പങ്കാളികളായത്. ഇവര്‍ക്ക് ബാലുവിന്റെ മരണത്തില്‍ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.

ഇതേ രീതിയില്‍ ദുരൂഹമായി കുടുംബം കാണുന്നതാണ് മരിക്കുന്നതിനു അഞ്ചാറു മാസം മുന്‍പ് ബാലു എടുത്ത എല്‍ഐസി പോളിസി. ഈ പോളിസിക്ക് പിന്നിലും വിഷ്ണു തന്നെയായിരുന്നു. വിഷ്ണുവിന്റെ ഒരു ബന്ധുവാണ് ഈ പോളിസി എടുപ്പിച്ചത്. 40 ലക്ഷം രൂപയുടെ പോളിസി ആണിത്. പുനലൂരില്‍ നിന്നാണ് ബാലുവിനെ ഈ പോളിസി എടുപ്പിച്ചത്. വര്‍ഷത്തില്‍ ഒരു തവണ മാത്രം അടയ്ക്കുന്ന പ്രീമിയം ആണിതിന്. ഒരൊറ്റ പ്രീമിയം മാത്രമാണ് അടച്ചത്. 82 ലക്ഷം രൂപ ഈ പോളിസിയില്‍ വന്നു കിടക്കുന്നുണ്ട്. ബാലുവിന്റെ കുടുംബം ദുരൂഹമായി കാണുന്ന പോളിസിയാണിത്.

അവിടുത്തെ എല്‍ഐസി ഓഫീസറുടെ അക്കൗണ്ടില്‍ നിന്നുമാണ് ഈ പ്രീമിയം തുക അടച്ചത് എന്നാണ് കുടുംബം അറിയുന്നത്. ഒറിജിനല്‍ ഫോമില്‍ ബാലുവിന്റെ ഒപ്പിലും കുടുംബം വ്യത്യാസം കണ്ടിരുന്നു. എന്തുകൊണ്ട് ബാലുവിനെക്കൊണ്ട് വിഷ്ണു പോളിസി എടുപ്പിച്ചു. എന്തിനു അത് പുനലൂരില്‍ പോയി എടുപ്പിച്ചു? ആ പ്രീമിയം തുക അടച്ചത് ഡെവലപ്മെന്റ് ഓഫീസറുടെ അക്കൗണ്ടില്‍ കൂടിയായത് എന്തു കൊണ്ടാണ്. ആ പോളിസി എടുത്തിട്ട് മാസങ്ങള്‍ക്കകം തന്നെ ബാലു മരണപ്പെട്ടത് യാദൃശ്ചികമായി ഞങ്ങള്‍ കാണുന്നില്ല. ഇവരെല്ലാം ബാലുവിനെ കരുതിക്കൂട്ടി കൊല്ലുകയായിരുന്നു. ഇതാണ് കുടുംബം കരുതുന്നതും മറുനാടനോട് പറഞ്ഞതും.

രണ്ടു മാസമായി ബാലുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട്. ആ പരാതിയില്‍ ഇതുവരെ നടപടി വന്നിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യ രീതിയില്‍ ശരിയായ പാതയില്‍ ആയിരുന്നു. പിന്നീട് അന്വേഷണം വഴിമാറി. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇതുവരെ കോടതിയില്‍ നല്‍കിയിട്ടുമില്ല. ബാലുവിന്റെ മരണത്തില്‍ സംശയ നിഴലില്‍ കുടുംബം അകപ്പെടുത്തിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട ബാലുവിന്റെയും ഇപ്പോള്‍ ഇതേ കേസില്‍ ജയിലിലുള്ള പ്രകാശ് തമ്പിയുടെയും പാലക്കാട് ആശുപത്രി നടത്തിപ്പുകാരുടെയും നേര്‍ക്കായിരുന്നു.

സ്വര്‍ണം കടത്ത് കേസില്‍ പ്രതികളായതോടെയാണ് ഇവര്‍ ബാലുവിന്റെ മരണത്തിലും സംശയ നിഴലില്‍ അകപ്പെട്ടത്. എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വര്‍ണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്. ആദ്യം വിഷ്ണു അറസ്റ്റിലായപ്പോള്‍ കൊഫേപോസെ ഈ കേസില്‍ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോള്‍ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണശേഷം ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ബാലുവിന്റെ കുടുംബവും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കുടുംബം ഇടപെടുന്നത് ലക്ഷ്മിക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെയാണ് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ബാലുവിന്റെ കുടുംബം അകന്നു മാറിയത്. അതേസമയം ബാലുവിന്റെ മരണത്തിനു ഉത്തരവാദികളായി തങ്ങള്‍ കരുതിയിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരുമൊക്കെയായി ലക്ഷ്മി കൈകോര്‍ക്കുന്നത് നിസ്സഹായരായി ബാലുവിന്റെ കുടുംബത്തിനു നോക്കിനില്‍ക്കേണ്ടിയും വന്നു.

ബാലു ജീവിച്ചിരുന്നപ്പോള്‍ കുടുംബം വിഷ്ണുവിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പലപ്പോഴും ഇവര്‍ക്കിടയില്‍ പാലമായി നിന്നത് ലക്ഷ്മിയായിരുന്നു. ഒരു വേള ബാലു വിഷ്ണുവിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന ഘട്ടം വന്നപ്പോള്‍ ഇടപെട്ടു വിഷ്ണുവിനെ നിലനിര്‍ത്തിയതും ലക്ഷ്മിയായിരുന്നു. ബാലുവിന്റെ അച്ഛന്‍ ഇത് മറുനാടന്‍ മലയാളിയോട് വിശദമാക്കിയ കാര്യവുമാണിത്. എന്തുകൊണ്ട് ആ ഘട്ടത്തില്‍ ലക്ഷ്മി വിഷ്ണുവിന്റെ പിന്നില്‍ ഉറച്ചു നിന്നു എന്ന കാര്യത്തില്‍ ഒരു ഐഡിയയുമില്ലെന്നാണ് ഉണ്ണി മറുനാടനോട് വിശദമാക്കിയത്. ബാലുവിന് തങ്ങളാണ് ആദ്യം കാശ് നല്‍കിയിരുന്നത്. സ്വന്തമായി വരുമാനം വന്നപ്പോള്‍ പിന്നെ ബാലു കാശ് സ്വീകരിച്ചില്ല. ഇതാണ് ഞങ്ങളും ബാലുവും തമ്മിലുള്ള സാമ്പത്തിക ബന്ധം-കുടുംബം വിശദമാക്കിയിരുന്നു.

കോളേജ് കാലം മുതലാണ് ബാലുവും വിഷ്ണുവും തമ്മില്‍ ബന്ധം വരുന്നത്. ബാലുവിന്റെ തൊട്ടടുത്ത വീട്ടിലായിരുന്നു വിഷ്ണുവിന്റെ താമസം. പിന്നീട് പോക്കുവരവുകള്‍ പലപ്പോഴും ഒരുമിച്ചായി. ഈ ബന്ധമാണ് പിന്നീട് ബാലുവിന്റെ ട്രൂപ്പിലെ ഫിനാന്‍സ് മാനേജര്‍ എന്ന നിലയിലേക്ക് വന്നത്. ഒട്ടനവധി തവണ ബാലുവിന്റെ കാശ് വിഷ്ണു അടിച്ചു മാറ്റിയിരുന്നു. ഇത് ബാലുവിന്റെ അച്ഛന്‍ സി.കെ..ഉണ്ണി തന്നെ മറുനാടനോട് പറഞ്ഞ കാര്യമാണ്. ഈ കാര്യം ബാലുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുറച്ച് കാശ് അവനും കൊണ്ടുപോയി തിന്നട്ടെ എന്നാണ് ബാലു അച്ഛനോട് പ്രതികരിച്ചത്. ഇതോടെ കുടുംബം ഇത്തരം കാര്യങ്ങളില്‍ ഇടപെടാതായി. ഇതോടെ വിഷ്ണുവിനു സര്‍വസ്വാതന്ത്ര്യം കൈവരുകയും ചെയ്തു. സണ്‍ ബില്‍ഡേഴ്സ് ഫ്ളാറ്റിന്റെ ഇന്റീരിയര്‍ വര്‍ക്കിനു ഒരുപാട് പണം വിഷ്ണു വാങ്ങി.

ഇതില്‍ വന്‍ തുക വെട്ടിപ്പ് നടത്തിയിരുന്നു. ഇത് ബാലുവിന് അറിയാമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കുറച്ച് അവന്‍ കൊണ്ടുപോയി തിന്നട്ടെ എന്ന് ബാലു പറഞ്ഞത്. ജീവിക്കാന്‍ വേണ്ടിയല്ലേ അവനും പെടാപ്പാട് പെടുന്നത്. അവനും കൊണ്ടുപോയി തിന്നട്ടെ' എന്ന പ്രതികരണം വന്നത് അപ്പോഴായിരുന്നു. ഇത് സംബന്ധിച്ച് അച്ഛന്‍ സി.കെ.ഉണ്ണി പറഞ്ഞത് ഇങ്ങനെ: ബാലുവിന്റെ കയ്യില്‍ നിന്നും വന്‍ തുകകള്‍ കടം ആയി വിഷ്ണു കൈപ്പറ്റി. ഇതൊന്നും തിരികെ നല്കിയതേയില്ല. ബാലുവിന്റെ മുന്‍ ഡ്രൈവര്‍ ഇപ്പോള്‍ ഗള്‍ഫിലുള്ള ആള്‍. അവനു ഈ കാര്യങ്ങള്‍ അറിയാം. ഇവന്‍ കുഴപ്പക്കാരനാണ്. ലക്ഷക്കണക്കിന് രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഒരു പൈസയും തിരികെ നല്‍കിയിട്ടില്ല-ഡ്രൈവര്‍ എന്നോടു പറഞ്ഞിരുന്നു. ബാലുവിന്റെ അച്ഛന്‍ സി.കെ.ഉണ്ണി പറയുന്നു.

ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വര്‍ണക്കടത്തു കേസില്‍ റവന്യൂ ഇന്റലിജന്‍സ് പ്രതിചേര്‍ത്തതോടെയാണ് ബാലഭാസ്‌ക്കറിന്റെ മരണവും ദുരൂഹതയുടെ നിഴലിലേക്ക് മാറുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സെറീനയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. 2018 നവംബറില്‍ അഭിഭാഷകനായ ബിജു വിളിക്കുകയും സ്വര്‍ണക്കടത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുകയും ചെയ്തിരുന്നതായി മൊഴി പറയുന്നു. പിന്നീട് നാട്ടില്‍ നിന്നു വിഷ്ണു വിളിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനടിക്കറ്റ് അയച്ചു തന്നു. തുടര്‍ന്ന് എട്ടു തവണ സ്വര്‍ണകടത്തിന് സഹായിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു.

ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഒരിക്കല്‍ വിഷ്ണുവിനെയും ജിത്തുവിനെയും ഒരുമിച്ചു കണ്ടു. അപ്പോഴാണ് ഇവരെല്ലം ഒരു സംഘമാണെന്നു മനസിലായത്. വിഷ്ണുവാണ് സ്വര്‍ണം കടത്തുന്നവരുടെ ടിക്കറ്റ്, വിസ, പ്രതിഫലം തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീത, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കര്‍, ഷാജഹാന്‍, പ്രകാശന്‍ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവരാണ് സ്വര്‍ണകടത്തിയിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പിലെ എക്‌സ്‌റേയുടെ അടുത്തുണ്ടാവുന്ന ഒരു ഉദ്യോഗസ്ഥന് ഇതില്‍ പങ്കുള്ളതായി വിഷ്ണു പറഞ്ഞിട്ടുണ്ട്. വിനീതയുടെ കൂടെ കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. അന്ന് വിനീതയുടെ കൈവശം സ്വര്‍ണ്ണമുണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ ഹക്കീം എന്നയാള്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത്. ഏഴെട്ടുതവണ താന്‍ 50 കിലോഗ്രാം സ്വര്‍ണം കടത്തിയതായും സെറീനയുടെ മൊഴി പറയുന്നു. ഇതോടെയാണ് വിഷ്ണുവിനും പ്രകാശ് തമ്പിക്കും എതിരായ കുരുക്കുകള്‍ മുറുകിയത്.

തുടര്‍ന്ന് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിനും മാനേജര്‍മാരായിരുന്ന വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും സ്വര്‍ണ്ണക്കടത്തിനും പരസ്പര ബന്ധം ഉണ്ടോയെന്ന സംശയം ഉയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ ശക്തി പ്രാപിച്ചപ്പോഴാണ് ഈ ദിശയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വന്നത്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ആശുപത്രിയിലും മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category