1 GBP = 97.50 INR                       

BREAKING NEWS

കേരളം ഒറ്റക്കെട്ടെന്ന് തിരിച്ചറിഞ്ഞ സുദര്‍ശന്‍ പത്മനാഭന്‍ യൂറോപ്പിലേക്ക് പറന്നതായി സൂചന; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ വൈകിയത് വര്‍ഗ്ഗീയത വിളമ്പി മിടുമിടുക്കിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകനെ രക്ഷിക്കാനുള്ള ചെന്നൈ പൊലീസിന്റെ കുതന്ത്രം; പിണറായി നിലപാട് കടുപ്പിച്ചതോടെ കുടുംബത്തെ ചെന്നൈയില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തമിഴ്നാട് മുഖ്യമന്ത്രി; സിബിഐ ആവശ്യം ഉന്നയിക്കാന്‍ തീരുമാനിച്ച് ഫാത്തിമാ ലത്തീഫിന്റെ അച്ഛനും അമ്മയും; മദ്രാസ് ഐഐടിയിലെ ക്രൂരതയില്‍ ട്വിസ്റ്റുണ്ടാകുമോ?

Britishmalayali
എം മനോജ് കുമാര്‍

കൊല്ലം: ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ തമിഴകത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കെ ഫാത്തിമയുടെ മാതാപിതാക്കളെ തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി വിളിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റില്‍ വന്നു കാണാനാണ് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മാതാപിതാക്കള്‍ ഇന്ന് രാവിലത്തെ ഫ്ളൈറ്റില്‍ ചെന്നൈയ്ക്ക് തിരിച്ചു. ഉച്ചയ്ക്കാണ് കൂടിക്കാഴ്ച തീരുമാനിച്ച് സമയം നല്‍കിയിരിക്കുന്നത്. ഫാത്തിമയുടെ ബന്ധുമിത്രാദികളും രാഷ്ട്രീയ നേതാക്കളുമടങ്ങിയ സംഘമാണ് ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും മാതാപിതാക്കള്‍ ഇന്ന് കാണുന്നുണ്ട്. ഡിജിപി ഇന്ന് സന്ദര്‍ശന സമയം അനുവദിച്ചതായി മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഫാത്തിമയുടെ മരണത്തില്‍ സത്വര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു കേരളം തമിഴ്നാടിനു കത്ത് നല്‍കിയിരുന്നു. ഈ കത്ത് ലഭിച്ചതോടെയാണ് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു ജീവന്‍ വെച്ചത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഫാത്തിമ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തില്‍ ക്ലോസ് ചെയ്യുമായിരുന്ന ഫയലാണ് കേരളത്തിന്റെ കത്തോടെ ജീവന്‍ വെച്ചത്. സിബിഐ അന്വേഷണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രിക്ക് മുമ്പില്‍ കുടുംബം അവതരിപ്പിക്കും.

അതിനിടെ കുരുക്ക് മുറുകിയതോടെ സുദര്‍ശന്‍ പത്മനാഭന്‍ രാജ്യം വിട്ടതായും സൂചനയുണ്ട്. എന്നാല്‍ മിസോറാമില്‍ ഒളിവിലാണെന്നാണ് തമിഴ്നാട് പൊലീസ് ഇപ്പോഴും പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാത്തത് സുദര്‍ശന്‍ പ്ത്മനാഭനെ രക്ഷിക്കാനാണെന്നും വാദമുണ്ട്. ഇതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് കുടുംബത്തെ വിളിച്ചത്. ആത്മഹത്യയില്‍ സംശയം ഉന്നയിച്ച ബന്ധുക്കള്‍ മരണത്തിനു പിന്നില്‍ സുദര്‍ശനന്‍ പത്മനാഭന്‍ അടക്കമുള്ള അദ്ധ്യാപകര്‍ ആണെന്ന് ആരോപിച്ചിരുന്നു. സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള അദ്ധ്യാപകര്‍ക്കെതിരെയുള്ള ഒരു കത്ത് ഫാത്തിമ സുരക്ഷിതമായി എന്റെ കയ്യില്‍ എത്തിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം സഹോദരി അയിഷ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഫോണിന്റെ വാള്‍പേപ്പറില്‍ എന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ ആണ്' എന്ന വാക്കുകള്‍ തെളിഞ്ഞു വന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസങ് നോട്ട് നോക്കാനും അതിലുണ്ടായിരുന്നു. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വേറെയും ചില അദ്ധ്യാപകരെക്കുറിച്ചും വിദ്യാര്‍ത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടില്‍ കുറിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഫോണ്‍ ലഭിച്ചതോടെ മരണകാരണം കണ്ടെത്തണമെന്നും കുറ്റക്കാരനായ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്ത് വരുകയായിരുന്നു. ഇതോടെ ചെന്നൈ ഐഐടിയില്‍ വിദ്യാര്‍ത്ഥികളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. കഴിഞ്ഞ ഒരു വര്‍ഷം അഞ്ച് ആത്മഹത്യകള്‍ നടന്ന ക്യാമ്പസ് കൂടിയാണ് ചെന്നൈ ഐഐടി. ഈ മരണങ്ങളുടെ പേരിലൊന്നും അന്വേഷണം വന്നിരുന്നില്ല. പക്ഷെ ഫാത്തിമയുടെ മരണത്തില്‍ തമിഴകം ഇളകുകയായിരുന്നു.

അതേസമയം ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നൈ പൊലീസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് വിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ.വിശ്വനാഥന്‍ ഐ.ഐ.ടിയില്‍ നേരിട്ടെത്തി ഡയറക്ടര്‍ അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിനു ശേഷമാണ് അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് വിട്ടത്. അഡീഷണല്‍ കമ്മിഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഐ.ഐ.ടിക്കു മുന്നില്‍ തുടര്‍ച്ചായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സുദര്‍ശനന്‍ പത്മനാഭനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഐ.ഐ.ടി ഗേറ്റ് ഉപരോധിച്ചത്. ഐഐടിയിലെ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് എംഎ വിദ്യാര്‍ത്ഥിനി കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫ് (18) വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. അദ്ധ്യാപകരും സഹപാഠികളുമുള്‍പ്പെടെ ഇതുവരെ 24 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഫാത്തിമ മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ ചെന്നൈയിലെ മലയാളി സംഘടനകളും രാഷ്ട്രീയ നേതൃത്വവും പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഫാത്തിമയുടെ ആത്മഹത്യ ചെന്നൈ ഐഐടിയെയും ഉലയ്ക്കുകയാണ്. ഫാത്തിമയുടെ മരണത്തില്‍ ചെന്നൈ ഐഐടിയില്‍ അനുശോചന യോഗം ചേര്‍ന്നിരുന്നു. ചെന്നൈ ഐഐടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു അനുശോചന യോഗം ചേര്‍ന്നത്. ഈ രീതിയിലുള്ള സമീപനമല്ല ഐഐടി ആദ്യം കൈക്കൊണ്ടത്. ഫാത്തിമ മരിച്ചപ്പോള്‍ മൃതദേഹത്തിനു അനുയാത്ര ചെയ്യാന്‍ ചെന്നൈ ഐഐടിയിലെ അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ തയ്യാറായിരുന്നില്ല. ഫാത്തിമയുടെ ബന്ധുക്കളെ തേടി ചെന്നൈ ഐഐടിയില്‍ നിന്ന് വിദ്യാര്‍ത്ഥികളോ അദ്ധ്യാപകരോ ഫോണ്‍ വിളിച്ചിരുന്നുമില്ല. അതേ ഐഐടി തന്നെയാണ് ഫാത്തിമയുടെ മരണത്തില്‍ അനുശോചന യോഗം ചേര്‍ന്നത്. എന്നാല്‍ അനുശോചന യോഗത്തില്‍ ആരോപണ വിധേയനായ സുദര്‍ശന്‍ പത്മനാഭന്‍ പങ്കെടുത്തിരുന്നില്ല. ഫാത്തിമയുടെ മരണം വിവാദമായി മാറിയപ്പോള്‍ മുതല്‍ സുദര്‍ശന്‍ പത്മനാഭന്‍ അപ്രത്യക്ഷമായ നിലയിലാണ്.

ക്യാമ്പസില്‍ സുദര്‍ശന്‍ പത്മനാഭന്‍ താമസിക്കുന്ന ക്വാര്‍ട്ടെഴ്സ് അടഞ്ഞു കിടന്ന നിലയിലാണ്. സുദര്‍ശന്‍ മിസോറാമിലേക്ക് മുങ്ങി എന്നാണ് ലഭിക്കുന്ന സൂചനകളും വിവരങ്ങളും. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയര്‍ ഫാനില്‍ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയില്‍ കാണപ്പെട്ടതും ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകര്‍ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കള്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ എസ്‌ഐ മടിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നുമുണ്ട്.

സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികള്‍ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയ 2 കുറിപ്പുകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാല്‍, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരില്‍ ഒരാള്‍ അവധിയിലാണ്. ഇന്റേണല്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറയുന്നത്.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണത്തക്ക വിധത്തില്‍ ഫോണിലെ വോള്‍പേപ്പര്‍ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നില്‍ വര്‍ഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത് പ്രശ്‌നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാന്‍ പോലും അറിയാത്ത മോള്‍ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. അവള്‍ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോള്‍ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളില്‍ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റല്‍ മുറിയിലേക്ക് അയച്ചതെന്നു കന്റീന്‍ ജീവനക്കാരന്‍ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയില്‍ 20 ല്‍ 13 മാര്‍ക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകന്‍ നല്‍കിയത്. മൂല്യനിര്‍ണയത്തില്‍ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയില്‍ അയച്ചപ്പോള്‍ 18 മാര്‍ക്ക് നല്‍കി. അതുകൊണ്ട് തന്നെ ഈ വാദം നില്‍ക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ രണ്ട് അസി. പ്രഫസര്‍മാര്‍ക്കും ചില വിദ്യാര്‍ത്ഥികള്‍ക്കും മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുല്‍ ലത്തീഫും ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category