1 GBP =99.20INR                       

BREAKING NEWS

ശബരിമലയില്‍ യുവതികളെ തല്‍ക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; അന്തിമ തീരുമാനം വരും വരെ യുവതികള്‍ കയറേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുടെ ഉപദേശം; ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളിയും; വീണ്ടുമൊരു മണ്ഡലകാലം തുടങ്ങുമ്പോള്‍ സംഘര്‍ഷ ഭരിതമായ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശന വിധി തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് പിന്നാലെ സര്‍ക്കാറിന് ഉന്നത കേന്ദ്രങ്ങളിലും നിന്നും നിയമോപദേശം. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് കേസില്‍ വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ യുവതികളെ ധൃതിപിടിച്ചു കയറ്റേണ്ട കാര്യമില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത നല്‍കിയ ഉപദേശം. ഇതോടെ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകാന്‍ തീരുമാനിച്ചു.

നേരത്തെ ശബരിമല യുവതീ പ്രവേശന വിധി തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലും നിയമോപദേശം നല്‍കിയിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് മാറ്റിവച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമോപദേശം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഡ്വക്കേറ്റ് ജനറലും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

അതേസമയം ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനും വ്യക്തമാക്കി. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി. മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന കാരണത്താല്‍ ആരെങ്കിലും വന്നാല്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ് തേടേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങളാണ് അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതിനിടെ 2018 സെപ്റ്റംബര്‍ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ 2018 സെപ്റ്റംബര്‍ 28ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന എന്നൊരു പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ വിധിയില്‍ ആശയക്കുഴപ്പം നില്‍ക്കുമ്പോഴും വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് വിവരം. അതേസമയം തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലേക്കെത്തുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി വേണ്ടത് രാഷ്ട്രീയവും നിയമപരവുമായ തീരുമാനമാണ്. രാഷ്ട്രീയമായ തീരുമാനത്തിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്.

അതേസമയം ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദര്‍ശനത്തിനായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വഴി യുവതികള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവരുന്നത്. എന്നാല്‍ ശബരിമല യുവതീ പ്രവേശത്തിന്മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്നാണ് നിയമോപദേശം തേടിയത്.ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതില്‍ തന്നെ ചീഫ് ജസ്റ്റിസിനൊപ്പം ജ. എ.എം. ഖാന്‍വില്‍ക്കര്‍, ജ. ഇന്ദുമല്‍ഹോത്ര എന്നിവര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നപ്പോള്‍ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്,റോഹിന്റണ്‍ നരിമാന്‍ എന്നിവര്‍ വിയോജനവിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജില്‍ ഒതുങ്ങിയപ്പോള്‍,? വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category